കാറും കോളും നിറഞ്ഞ
വാനത്തിനു കീഴെ ,
ഒരു തുണ്ട് ഭൂമി
സ്വന്തമായി ഉള്ളവന്‍
മാടിനെ വാങ്ങി!
വളര്‍ത്തി തുടുപ്പിച്ചു
ചന്തയില്‍ വിറ്റപ്പോള്‍ ,
ആവശ്യക്കാര്‍ ഏറെ
കൈ നിറയെ പണവുമായവന്‍
സ്വന്തം മണ്ണില്‍ തലച്ചായ്ച്ചു.
* * *
ജീവനും ശ്വാസവും നല്‍കി ,
പോറ്റി വളര്‍തിയോരാ ......
പെന്മാണിയെ,
കല്യാണ ചന്തയില്‍ നിര്‍ത്തിയപ്പോള്‍
ആര്‍ക്കും വേണ്ടാത്തോ-
രതിക പാറ്റായി
നിന്നു അവള്‍ നാളുകള്‍ ഏറെ
കണ്ണീരും പ്രാര്‍ത്തനയും വഴിപാടുമായി !
ഉള്ള ഒരുപിടിമണ്ണും
വിറ്റുപെറുക്കി
പൊന്നും ,പണവും, പെണ്ണും
കൊടുത്ത് എന്നിട്ടും
കുറഞ്ഞു പോയെന്നാരോ ....
* * *
മാടും പെണ്ണും തമ്മില്‍ എന്തെ
വിപരീതാനുപാതമായി!
മനുഷ്യനെക്കാള്‍ മൃഗത്തിനെന്തേ
വിലവന്നു!
* * *
എല്ലാം കഴിഞ്ഞവന്‍
തലചായ്ക്കാനൊരു പിടി മണ്ണില്ലാതെ ,
അവസാനം
ആറടി മണ്ണുമാത്രം അവനു സ്വന്തം .
***************************************************