പൂമുഖം

2014 മാർച്ച് 23, ഞായറാഴ്‌ച

ഒരു പാവം ഭര്‍ത്താവിന്റെ സംശയങ്ങള്‍

*************************************
ഉറക്കം എണീറ്റ്‌ പത്രം വായിക്കുകയായിരുന്നു അയാള്‍ ,കല്യാണം കഴിഞ്ഞിട്ട് അതികം  ദിവസങ്ങള്‍ ആയില്ല. അയാളേക്കാള്‍ എഴുവയസ് ഇളയതായിരുന്നു അവള്‍ അതുകൊണ്ടുതന്നെ അവളെ അയാള്‍ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെപ്പോലെ കരുതി .അവളുടെ കൊഞ്ചലും വാശിയും വഴക്കും എല്ലാം അയാള്‍ക്ക്‌ ജീവനായിരുന്നു .ഇതൊന്നും ഇല്ലാത്ത ഒരു ദിവസം അയാള്‍ക്ക്‌ സങ്കല്‍പ്പിക്കാനെ കഴിയില്ലായിരുന്നു .
അവള്‍ക്കു അയാളും, അയാള്‍ക്ക്‌ അവളും ജീവന്‍ ആയിരുന്നു .
സ്നേഹം കൂടിപ്പോയാലും പ്രശ്നം ആണല്ലോ !
അവളെ അയാള്‍ സ്നേഹം കൊണ്ട് ഒരു ചങ്ങല ഇട്ടു അങ്ങ് പൂട്ടി .അവള്‍ എന്ത് ചെയ്താലും അതില്‍ അയാള്‍ ഓരോര സംശയങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി .
*ഒരിക്കല്‍ രാവിലെ മുറ്റമടിക്കുമ്പോള്‍ അവളെ നോക്കി ഒരാള്‍ ചിരിച്ചു അവളും ചിരിച്ചു .
"അയാള്‍ ശെരി അല്ല ആ ചിരിയില്‍ എന്തോ ഉണ്ട് "എന്ന് ഭര്‍ത്താവ് സംശയം പ്രകടിപ്പിച്ചു
*ഒരിക്കല്‍ ബസ്സില്‍ ഒരു കുരുടന്‍ അവളെ തന്നെ നോക്കി ഇരുന്നു കുരുടന്‍ എന്നറിയാതെ പാവം ഭര്‍ത്താവ് അയാളെ തെറി പറഞ്ഞു അവസാനം കുരുടന്‍ ആണ് എന്നറിഞ്ഞപ്പോള്‍ ഇങ്ങനെ ആയി "കുരുടന്‍ ആണ് എങ്കിലും അവനത്ര ശെരി അല്ല "....
*ഒരിക്കല്‍ അവളുടെ ഒരു കൂട്ടുകാരി അവളെ ഫോണ്‍ ചെയ്തു ഒരുപാട് നേരം അവര്‍ സംസാരിച്ചു ഇതുകണ്ടപ്പോള്‍ ഭര്‍ത്താവ് ഇങ്ങനെ പറഞ്ഞു "അവള്‍ക്കു എന്തോ ദുരുദ്ദേശം ഉണ്ട് "
*അതിനിടയില്‍ അവളുടെ ഒരു അനിയന്‍ അവളെ കാണാന്‍ വീട്ടില്‍ "ഇന്നത്തെകാലത്ത് പിള്ളാരെ വിശ്വസിക്കാന്‍ പാടില്ല "...
.
.

ഇങ്ങനെ ദിനം പ്രതി അയാളുടെ സംശയങ്ങള്‍ നീണ്ടു പോയി .....
സഹികെട്ട വഴകിട്ടു നോക്കി രക്ഷയില്ല എന്ന് കണ്ടപ്പോള്‍ ഒന്നും മിണ്ടാതെ ഒതുങ്ങി കൂടി ...

എന്തുതന്നെ അയാലും  അവര്‍ പരസ്പരം വളരെ അതികം സ്നേഹിക്കുന്നുണ്ടായിരുന്നു
ഒരു ദിവസം രാവിലെ ഭര്‍ത്താവിനുള്ള ബെഡ് കോഫിയുമായി അവള്‍ കുളിച്ചു കുറിതൊട്ട് അയാളുടെ മുന്നില്‍ എത്തി, അന്ന് അവരുടെ വിവാഹ വാര്‍ഷികം ആയിരുന്നു .സ്നേഹത്തോടെ അയാള്‍ ഭാര്യക്ക്‌ ഒരു ചുടു ചുംബനം നല്‍കി. സന്തോഷത്തോടെ അടുക്കളയിലേക്കു പോകാനിറങ്ങിയഭാര്യയോടു അയാള്‍ അയാളുടെ അന്നത്തെ ആദ്യ സംശയം ചോതിച്ചു .
"നീ ഇന്ന് പല്ലുതേയ്ച്ചില്ലല്ലേ "
ഒന്നും മിണ്ടാതെ മുഖവും വീര്‍പ്പിച്ചു അവള്‍ അടുക്കളയിലെക്കുപോയി .....
സാധാരണ ഇങ്ങനെ എന്തെകിലും പറഞ്ഞാല്‍ തര്‍ക്കുത്തരവും  എതിര്‍പ്പും പ്രകടിപ്പിക്കാറുള്ള അവള്‍ ഒന്നും മിണ്ടാതിരുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക്‌ വിഷമം തോന്നി. അയാള്‍ അവളെ ആശ്വസിപ്പിക്കാനായി അവളുടെ അരികില്‍ എത്തി .ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ സാരമില്ല പോട്ടെ .......
ഇതും കൂടി കേട്ടപ്പോഴേക്കും അവള്‍  കരയാന്‍ തുടങ്ങി
അയാള്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമം തുടങ്ങി ..........
കരച്ചിലിനിടയില്‍ അവള്‍ വിളിച്ചു പറഞ്ഞു "എന്റെ ബ്രെഷ് കണാനില്ലന്നു ചേട്ടനോട് ഞാന്‍ രണ്ടു ആച്ച്ചയായി പറയുകയല്ലേ എന്നും ചേട്ടന്‍  വാങ്ങിവരാന്‍ മറക്കും എന്നിട്ടിപ്പോള്‍ കുറ്റം എനിക്ക് അല്ലെ ഹുംഅല്ലെങ്കിലും  എന്തിനും എന്റെ തലയില്‍ കുറ്റം കെട്ടി വെയ്ക്കുവാന്‍ ആണല്ലോ ചേട്ടന് തിടുക്കം ഞാന്‍ എന്റെ വീട്ടിലേക്കു പോകുവാ മതിയായി "അവള്‍ മുറിയില്‍ കയറി വാതിലടച്ചു .പാവം ഭര്‍ത്താവ് ആത്മഗതം എന്നോണം ഇങ്ങനെ പുലമ്പി .............

"ഭഗവാനെ ഞാന്‍ വെറുതെ തമാശയ്ക്ക് അവളെ ശുണ്ടി പിടിപ്പിക്കാന്‍ പറഞ്ഞതായിരുന്നു ഇതിപ്പോ ഇങ്ങനെ ഗുലുമാല്‍ ആകുമെന്ന് ഞാന്‍ അറിഞ്ഞോ "!!!!!!!!!!!!!!
***************

2014 മാർച്ച് 17, തിങ്കളാഴ്‌ച

പൂര്‍ണ്ണമായി ഫയലുകള്‍ നീക്കം ചെയ്യാനായി കില്‍ ഡിസ്ക് കൂടെ നിങ്ങള്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങളും

ഇതൊരു ഹാര്‍ഡ്‌ ഡിസ്ക് ഇരൈസിംഗ് സോഫ്റ്റ്‌വെയര്‍ ആണ് നമ്മള്‍ ഏതു ഫയല്‍ ഡിലീറ്റ്‌ ചെയുന്നോ അത് ഇതുവഴി ഡിലീറ്റ്‌ ചെയുകയാണെങ്കില്‍ പിന്നീട് അത് റികവര്‍ ചെയുക സാദ്ധ്യമല്ല
http://www.killdisk.com/downloadfree.htm ഈ ലിങ്കില്‍ കാണുന്ന കില്‍ ഡിസ്ക് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഹാര്‍ഡ്‌ ഡിസ്ക്കിലെ എല്ലാം മായ്ച്ചുകളയാം.......
ശ്രദ്ദിക്കുക വേണ്ടാത്ത ഫയല്‍ മാത്രം സെലെക്റ്റ് ചെയ്തു ഡിലീറ്റ്‌ ചെയ്യുക ഇല്ലെങ്കില്‍ പണികിട്ടും
##############################################################
നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക........
പഴയ മെമ്മോറി കാര്‍ഡ്‌ ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ ടെടകള്‍ എത്ര തന്നെ ഡിലീറ്റ് ചെയ്താലും റികവേര്‍ ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍ ഉകള്‍ ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം പോര...ശ്രദ്ധിക്കുക....കേരളത്തില്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം ആണ്...തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / വീഡിയോകള്‍ എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക ...നമ്മുടെ സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന ഞരമ്പ്‌ രോഗികളുടെ എണ്ണം വളരെ വളരെ കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍....മൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും....
നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍........
1. ഒരിക്കലും ഫോണ്‍,കമ്പ്യൂട്ടര്‍ വില്‍ക്കുമ്പോള്‍ /സര്‍വീസ് ചെയ്യുമ്പോള്‍ മെമ്മോറി കാര്‍ഡ്‌ / ഹാര്‍ഡ് ഡിസ്ക് കൊടുക്കരുത്...അതിനെ നശിപ്പിച്ചു കളയുക....കാരണം ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്ക് മത്തി യെക്കാള്‍ വില കുറവാണ്..സര്‍വീസ് ചെയ്യാന്‍ ഒതോരിസേട് സര്‍വീസ് സെന്റെറര്‍ ഇല്‍ കൊടുക്കുക...
2. ഒരു കാര്യം ശ്രദ്ധിക്കുക...റൂമുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍ കമ്പ്യൂട്ടര്‍ പഠിക്കണ്ട....എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം നുണകള്‍ പറഞ്ഞ് അതിനെ സെന്‍ട്രല്‍ ഹാള്‍ ഇല്‍,എല്ലാവരും കാണുന്നിടത്ത് വെക്കുക...വീട്ടില്‍ ഇന്റര്‍നെറ്റ്‌ ഉണ്ടെങ്കില്‍ ബ്രൌസേരില്‍ രീസേണ്ട് ഹിസ്റ്ററി നോക്കുക...അവന്‍/അവള്‍ എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന് കാണാം...അലച്ചില്‍ കൂടുതലാണെങ്കില്‍ ഒന്ന് ഉപദേശിക്കുക...എന്ന് വെച്ച് അവരെ വെറുപ്പിക്കരുത്...
3 .അമ്യുസ്മെണ്ട് പാര്‍ക്ക്‌ ഉകളില്‍ സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങുന്നത് നല്ലതല്ല...ഇന്‍റര്‍നെറ്റില്‍ കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ് ആണ്...ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക..പാര്‍ക്ക്‌ ഇല്‍ കുട്ടികള്‍ കളിച്ചോട്ടെ...ഭര്‍ത്താവിന്റെ കൂടെയും പെണ്ണുങ്ങള്‍ ഇറങ്ങണ്ട...നല്ലതല്ല....ഹിഡന്‍ ക്യാമറ കള്‍ അവിടെ കൂടുതലുണ്ട്.....
4 . ടെക്ഷ്ടൈല്‍ ഷോപ്പിലെ ദ്രെസ്സിംഗ് റൂം,ഹോട്ടല്‍ കളിലെ എന്നിവയിലൂടെ ഒന്ന് കണ്ണോടിക്കുക...ഹിഡന്‍ ക്യാമറ കളെ
ഒന്ന് ചെക്ക്‌ ചെയ്യുന്നത് നല്ലതാണ്...
5. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ കുട്ടിക്ക് മുല കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക...എല്ലാം ഒന്ന് മറഞ്ഞിരുന്നോട്ടെ...
ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്‍ പറഞ്ഞതല്ല.......
ഒന്ന് ശ്രദ്ധിക്കുക....
കേരളത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത ഒരു കാലം വിദൂരമല്ല...മുഴുവന്‍ സ്ത്രീകളും ശരീരം മുഴുവന്‍ മറക്കുന്ന പര്‍ദ്ദ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചു നടക്കേണ്ടി വരും ....!!!!!!!!!!!
ഇനി വല്ല ഞരമ്പ്‌ രോഗികളും മൊബൈല്‍ ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍
നിങ്ങള്‍ക്ക് സൈബര്‍ ക്രൈം പോലിസ് സ്റ്റേഷന്‍ നു മായി ബന്ധപെടാം ........
സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍
സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍
SCRB , പട്ടം ,
തിരുവനന്തപുരം - 695004
ടെല്‍ : 0471 2449090 , 0471 2556179
ഇമെയില്‍ : cyberps@keralapolice.gov.in
സൈബര്‍ ക്രൈം നെ കുറിച്ചുള്ള ഉപദേശങ്ങള്‍ക്ക് നിങ്ങള്‍ക്ക് താഴെ കാണുന്ന വിലാസത്തില്‍ ബന്ധപെടാം :
ശ്രീ ന്‍ വിനയ കുമാരന്‍ നായര്‍
AC ഹൈടെക് സെല്‍ ,
പോലീസ് ഹെഡ് ഖുആര്‍റ്റെര്‍സ്,
തിരുവനന്തപുരം .
Mob: 9497990330
ഇമെയില്‍ : achitechcell@keralapolice.gov.in
അല്ലെങ്കില്‍
ഹൈടെക് സെല്‍
പോലീസ് ഹെഡ് ഖുആര്‍റ്റെര്‍സ്,
തിരുവനന്തപുരം .
ഇമെയില്‍ : hitechcell@keralapolice.gov.in
Tel: 0471 - 2722768, 0471 - 2721547 extension 1274
ഞൊടിയിടയില്‍ ഇവര്‍ ആക്ഷന്‍ എടുക്കും....

വിട

***********************
വെറുതെയാണ് എല്ലാം വെറുതെ ............
അറിയുന്നു ഞാന്‍ 
എന്നില്‍ ഉള്ളത് നിന്നില്‍ ഇല്ലെന്നു ...
പറയുന്നു പലവുരി ഞാന്‍ 
"ഞാന്‍ എന്നാല്‍ നീ മാത്രമാണെന്ന് "
എന്നിട്ടും കേള്‍ക്കഞ്ഞതെന്തേ ....
വിടചൊല്ലി നീ പലവട്ടം പോയിട്ടും ,
പിന്‍വിളി കൊണ്ട് ഞാന്‍ തടഞ്ഞതിനാലോ ?
മിഴിനീരു കൊണ്ട് നിന്നെ പുല്കിയതിനാലോ ?
നീ എന്ന നീ ഇന്നോളം എന്നില്‍ ഒരു
തീരാ മഴയായ് പെയ്തത് ......
ഇന്ന് നീ
എന്നെ ഒരു നോക്കു കാണാതെ
സത്യമെന്തെന്നറിയാതെ
മൌനം കൊണ്ട് കെട്ടിപൊക്കിയ
ചുമരിനുള്ളില്‍ നിന്നെത്തന്നെ നീ അടയ്ക്കുമ്പോള്‍
അറിയും ഒരിക്കല്‍
"നീ എന്നാല്‍ ഞാന്‍ ആണെന്ന് "
"നീ എന്നാല്‍ ഞാന്‍ മാത്രമാണെന്ന് "
**************************************

ചിന്ധേരിട്ട ചിന്ഥകൾ

കണ്ടിട്ടും കാണാതെ ഞാന്‍ 
കേട്ടിട്ടും കേള്‍ക്കാതെ ഞാന്‍ 
എന്‍ ഉള്ളിലെ നൊമ്പരങ്ങളെ 
നിശ്വാസം എന്നൊരു 
ശ്വാസത്തില്‍ ഒതുക്കി ഞാന്‍ 

സ്റ്റാറ്റസ് എന്ന നാലക്ഷരതിനാല്‍
രക്തം മറന്നും ബന്ധം മറന്നും 
പുറം കാലുകൊണ്ട്‌ തട്ടിയവരേയൊക്കെയും 
വാശി എന്നൊരു നൂലിനാല്‍ കോര്‍ത്തുഞ്ഞാന്‍ 
ജീവിതം എന്നൊരു ഒരു പായ നെയ്യുന്നു

വിവരമിലായ്മയില്‍ മുങ്ങാം കുഴിയിടും
കയ്യൂകുള്ളവര്‍ ഭരിക്കുമ്പോള്‍
കണ്ണുകള്‍ ഇറുകെ അടച്ചും
ചെവികള്‍ പൊത്തിയും ഞാന്‍
മൌനം അല്ലയോ എനിക്ക് ഭൂഷണം