ഹൈറെയിൻജിൽ നിന്ന് തെഴെക്ക് ചീറിപായുന്ന തമിഴന്മാരുടെ ബസ്സിൽ
അരിച്ചിറങ്ങുന്ന തണുപ്പിലവൾ അയാളുടെ നെഞ്ചിലേക്ക് കുറച്ചൂടെ പറ്റി ചേർന്നിരുന്നു .അവൾ ഉറങ്ങുകയാണ് അയാളുടെ നെഞ്ചിലെ ചൂട് പറ്റി അയാളുടെ ഹൃദയ താളത്തോടലിഞ്ഞു ചേര്ന്നുറങ്ങുകയാണ്......
* * * * *
കൊടൈകനാലിലേക്ക് പോയാലോ?ശ്യം മറ്റുള്ളവരോടായി ചോദിച്ചു.അവർ നാലുപേർ
ഇണ പിരിയാത്ത സുഹ്ര്തുക്കൾ ആയിരുന്നു ശ്യം,അരുണ്,നിതീഷ് പിന്നെ അയാളും.
എല്ലാവര്ക്കും അത് താല്പര്യമായിരുന്നു.കോളേജിൽനിന്നിടയ്കിടയ്ക്കു മുങ്ങി രണ്ടു ബൈകുകളിലായി ഹൈറെയിൻജ് കേറുന്ന രസം,പെയ്യുന്ന മഞ്ഞിൽ അരിച്ചരിച്ചിറങ്ങുന്ന തണുപ്പിൽ നല്ലൊരു ഹോട്ട്ട്രിങ്കും നുണഞ്ഞു ഒരു യാത്ര….
പക്ഷെ ഇന്നെല്ലാവരും ഒരുപാട് വളര്ന്നിരിക്കുന്നു.അയാളുടെ ഒഴികെ ബാക്കി എല്ലാവരുടെയും കല്യാണം കഴിഞ്ഞു,2പേര് നാട്ടിൽ തന്നെ സെറ്റിലായി വല്യ വല്യ മുതലാളിമാരായി സ്വന്തം ബിസ്സിനെസ് നോക്കുന്നു.ഒരാൾ ലണ്ടനിലെ അടിച്ചുപൊളി ജീവിതത്തിലെ മൾടിസ്പെഷ്യൽ അടംബരങ്ങളോട് കൂടി ജീവിക്കുന്നു,അയാൾ മാത്രം കേരള ഗവര്മെന്റിന്റെ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ തല്ലൂകാപീസിലെ ഗുമാ്തപണി ചെയ്തു,അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ പ്രണയത്തിന്റെ വിരഹ വേദനയിൽ ജീവിക്കുന്നു.
പണ്ടത്തെപോലെ 2 വീലെർ ഓടിക്കാനോ ഡ്രൈവ് ചെയ്യാനോ ഇന്ന് ആര്ക്കുംവയ്യ, അതുകൊണ്ടുതന്നെ അരുണിന്റെ കാറിൽ ഒരു ഡ്രൈവറെ വെച്ച് എല്ലാവരും കൂടെ ഒരുമിച്ച് ഒരു കാറിൽ പോന്നു.അവർ 3 പേരും വല്യ വല്യ ബിസ്സിനെസ് കാര്യങ്ങൾ പറഞ്ഞ്ഞുകൊണ്ടേ ഇരുന്നു അയല്കൊന്നും മനസിലായില്ല.ഇടയ്കിടയ്കുള്ള ഫോടോശൂടും മുന്തിയ മദ്യ സേവയും മാത്രം അയാൾക് ശെരിക്കും ബോറടിച്ചു തുടങ്ങിയിരുന്നു.സംഭാഷണങ്ങൾ പോലും അയാള് ശ്രദ്ധിച്ചില്ല.അവർ രാത്രിയിലെക്കായി ഏതാണ്ടോക്കയോ പ്ലാൻ ചെയ്യുകയായിരുന്നു.ശ്യാം നേരത്തെ നേരത്തെ ബുക്ക് ചെയ്ത മുന്തിയ റിസോർട്ടിൽ നാലുമുറികളിലായി നാലുപേരും.പണ്ട് ഒരുമുറിയിൽ നാലു പേരും കൂടി ചുരുണ്ട് കൂടികിടന്നതു അയാള്ക്ക് ഓര്മവന്നു.തന്റെ സുഹ്രതുകൾ തന്നില്നിന്നോരുപാട് അകലെയാണെന്നയാൾ ഓർത്തു.ഓർമകൾക് വിരാമം ഇട്ടുകൊണ്ടാരോ?വാതിലിൽ മുട്ടി ചെന്ന് നോകിയപ്പോൾ പുറത്തു ഒരുസ്ത്രീയും മകളും.അവളെ അവിടെ ആക്കി അവർ നടന്നുപോയി.അയാൾക്ക് ഒന്നും മനസിലായില്ല! അപോഴെക്കും അവൾ അയാളുടെ റൂമിലേക്ക് കടന്നു കഴിഞ്ഞിരുന്നു.അയാള് തന്റെ സെല്ഫോണെടുത്തു ശ്യാമിനെ വിളിചു.
"അളിയാ ശല്യം ചെയ്യല്ലേ ഒരു മൊതലിനെ അങ്ങട് വിട്ടിടില്ലേ എന്ജോയ്"
ഇത്രേം പറഞ്ഞു ശ്യാം കാൾ അവസനിപിച്ചു.അയാള്കൊന്നും പറയാനായില്ല.നല്ല തണുപ്പിൽ ആ ഏകാന്തതയിൽ അയാളും ശെരികും ഒരു കൂട്ട് ആഗ്രഹിച്ചിരുന്നു.അത് പക്ഷെ തന്റെ പഴയ ുഹ്രതുകൾ ആകണം പണ്ടത്തെ പോലെ എന്നെ അയാള്കുണ്ടായിരുന്നുള്ളൂ പക്ഷെ?അപ്പോഴേക്കും കുടിച്ച മദ്യത്തിന്റെ ലഹരി ശെരികും അയാളുടെസിരകളെ ത്രസിപ്പിച്ചു തുടങ്ങിയിരുന്നു!സ്വബോധം മറഞ്ഞു .എപ്പോഴോ ബോധം വന്നപ്പോൾ തന്നോട് ചേർന്ന് കിടക്കുന്ന അവളെ കണ്ടപ്പോൾ ശെരികും ഒരു ഞെട്ടൽ ആണ് ആദ്യമുണ്ടായത്.പതിയ പലതും അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു.അപോഴാണ യാള്ക് ഒരുകാര്യം മനസിലായത്.അവൾ ഉറങ്ങിയിടില്ല.അയാൾ അവളോട് ചോദിച്ചു "എന്താ നിന്റെ പേര് ?
കണ്മണി
എത്ര വയസായി നിനക്ക് ?
17
നീ സ്കൂളിൽ പോകുനുണ്ടോ ?
ഇല്ല
അപ്പവും അമ്മയും ?
ചത്തുപോയി
അപ്പോൾ ഇവിടെ കൊണ്ടാക്കിയത് ആരാണ്?
കനകം മാമി
അവർ നിന്റെ ആരാ?
ആരുമല്ല"
അപ്പോഴേക്കും വെളുക്കാൻ തുടങ്ങിയിരുന്നു.അവൾ എഴുനേറ്റു അഴിഞ്ഞുലഞ്ഞ മുടിവാരികെട്ടി വാതിൽ തുറനിരങ്ങിപോയി.അയാള് അതും നോക്കി കിടന്നു.ചെയ്യാൻ പാടില്ലാത്തത് ചെയ്തു എന്ന കുറ്റബോധം എവിടെയോ നാമ്പിടുനുണ്ടായിരുന്നു.നേരം വെളുത്തപോഴേക്കും കൂടുകാർ ഫ്രഷ്ആയി വന്നു,അയാളും.തലേന്നത്തെ മതകറാണിമാരെ കുറിച്ചു വാതോരാതെ പറയുകയായിരുന്നു അവർ.അയാൾ മാത്രം ഒന്നും മിണ്ടിയില്ല.
രാവിലത്തെ ഭക്ഷണവും കഴിച്ചു റിസോർട്ടിൽ നിന്നുപോകാനിറങ്ങിയപോൾ അയാള് അവളെ അവിടെയൊക്കെ പരതി കണ്ടില്ല.എല്ലാവരും പിരിഞ്ഞു അവരവര്ടെ തിരകുകളിൽ മുഴുകിയപ്പോഴും അയാൾ പലവട്ടം ആ പതിനേഴുകാരി കണ്മണിയെ അന്വേഷിച്ചു കൊടയ്ക്കനലിൽ വന്നു. അവളെ കണ്ടെത്തി ഒരു ജീവിതം കൊടുക്കണം എന്നാ ലക്ഷ്യത്തോടെ!തന്റെ കുറ്റബോധം ആകാം തന്നെ വീണ്ടും വീണ്ടും ഇവിടെ കൊണ്ട് എത്തികുന്നത് എന്ന് അയാള്ക്കറിയാം.അവസാനവട്ടം വന്നപ്പോൾ പഴയ റിസോർട്ടിൽ പോയിതിരക്കി,
"'അവർ ഇമ്മാതിരി ബിസ്സിനെസ്സ്കാരല്ലേ ചേട്ടാ സ്ഥിരമായി ഒരുസ്ഥലത്ത് നിക്കാറില്ല കണ്ടുപിടികാൻ ഒന്നുംകഴിയില്ല വേറെ പീസ് ഉണ്ട് നോകുന്നോ ?'"
ഒന്ന് നോകിയതിന്റെ കുറ്റബോധം ഇതുവരെ തീര്നില്ല അയാള് ഒന്നും മിണ്ടാതെ തിരികെ പോന്നു.പിന്നീട് 3 വര്ഷം എങ്ങനെയൊക്കയോ കടന്നുപോയി പ്രായം 32ഓടടുതപോൾ അമ്മയുടെ ശല്യം അസഹാനീയമായപോൾ പെണ്ണുകാണൽ ആരംഭിച്ചു.പക്ഷെ ആരെയും ഇഷ്ടപെടാനായില്ല,അല്ല ചതിക്കാൻ ആയില്ല എന്ന് പറയുന്നതാകും ഉചിതം.അങ്ങനെ അങ്ങ് പോകവേ ആണ്,ഞാൻ അവളെ കാണുന്നത് കണ്മണിയുടെ രൂപ സാത്ര്ശ്യമുള്ള ഒരു പെണ്കുട്ടി ചായയുമായി,അയാളുടെ മുന്നില് ചിരിച്ചുകൊണ്ട് നില്കുന്നു .വേണമോ?വേണ്ടയോ ?എന്ന് പറയാൻ അയാള്ക്കായില്ല.അവർ സംസാരിച്ചു ആരെയും ചതിക്കാൻ അയൾക്കാകുമായിരുന്നില്ല എല്ലാം അയാള് അവളോട് തുറന്നു പറഞ്ഞു.ഒരു മൌനം മാത്രം മറുപടി നല്കി അവൾ പിന്തിരിഞ്ഞു നടന്നു.
ആദ്യമായി അയാള്ക്ക് നഷ്ടബോധം തോന്നി …
ഒരു ശനിയാഴ്ച്ച ഏകാന്തതയിലിരുന്നു പുകയിടുംപോഴാണ് മൊബൈൽ റിംഗ് ചെയ്തത് പരിചയമില്ലാത്ത നമ്പർ.ഏകാന്തതയെ ഭേതിച്ചതിൽ അയാൾക്ക് ശെരികും അരിശം വന്നു .എങ്കിലും അയാള് ഫോണെടുത്തു അപുറത്തു നിന്നൊരു സ്ത്രീ ശബ്തം.
"'കൊറേ ആലോചിച്ചു ഞാൻ എനിക്ക് സമ്മതമാണ് നിങ്ങളെ വിവാഹംചെയ്യാൻ"'
ഇത്രേം പറഞ്ഞു മാതുരമായൊരു ചിരി സമ്മാനിച്ചു ആ കാൾ നിലച്ചു.
അയാള്ക് അയാളെത്തന്നെ വിശ്വസിക്കാനായില്ല സ്വപ്നം കാണുകയാണോ?താൻ കത്തിതീരാറായ സിഗരറ്റ് കുറ്റി കയ്യിൽ ചൂടേൽപ്പിച്ചപ്പൊൾ എല്ലാം യാഥാര്ത്യമാണെന്ന് മനസ്സിലായി.പിന്നെ 1 മാസം കല്യാണവും തിരകുകളുമായി കടന്നുപോയി.
അവൾകകായിരുന്നു നിര്ബന്ധം കൊടൈക്കനാലിൽ തന്നെ പോകണം എന്ന്.ആദ്യം തന്നെ പരീ ക്ഷികുകയാണോ?എന്ന് സംശയം തോന്നാതിരുന്നില്ല.പക്ഷെ സംശയിക്കുംപോലെ ആയിരുന്നില്ല ഒന്നും ഒരു പക്ഷെ അതവളുടെ സ്നാഹത്തിൽ നിറഞ്ഞ സ്വാര്തതയാകാം.ഓരോന്ന് ചിന്തിച്ചു റോഡിലേക്ക് നോക്കിയിരുന്ന അയാള് വഴിയരുകിൽ മാനം വിലക്കാൻ മുല്ലപൂ ചൂടി നില്കുന്ന സ്ത്രീകളെ കണ്ടു.അവരിലേക്ക് അയാള് ഒന്നുപാളിനോക്കി കണ്മണി ഉണ്ടോ?എന്ന്പരിചയമുള്ള ഒരു മുഖവും അയാള് കണ്ടില്ല.അയാള് അന്വേഷിച്ചു നടന്ന കണ്മണി ആ കൂട്ടത്തിൽ ഉണ്ടായിരുന്നു അയാൾക്ക് തിരിച്ചറിയാനായില്ല.കൊഴുത്തുരുണ്ട് ,ചുണ്ട് മുറുക്കി ചുമപ്പിച്ചു,മറ്റൊരു കനകം മാമിയായി....!
* * * * *
ബസ്സിന്റെ സ്പീഡ് കൂടുന്നതനുസരിച്ചു തണുപ്പും കൂടി കൂടി വന്നു.അവൾ അല്പം കൂടി അയാളോട് പറ്റി ചെര്ന്നു.ഇരു കയ്യും കൊണ്ട് അയാള് അവളെ വട്ടം ചുറ്റി കെട്ടിപിടിച്ചു.അവളുടെ നെറുകയിൽ തന്റെ തലചേർതൂവെചു പതുക്കെ അയാള് കണ്ണുകള അടച്ചു .!!!!!!
&&&&&&&&&&&&&&ശുഭം &&&&&&&&&&&&&&&&&