
ശ്യാം ഒരു സര്‍ക്കാര്‍ ജോലിക്കാരനാണ് .വീട്ടുകാരുടെ വാക്ക്
വകവെയ്ക്കാതെ സ്വന്തം ഇഷ്ടപ്രകാരം സ്നേഹിച്ച പെണ്ണിനെ കല്യാണം കഴിച്ചു
.സുന്ദരിയുംസുമുഖയും വിദ്യ സമ്പന്നയും ആയ പെണ്ണ് സുമ .വൈകാതെ അവര്‍ക്ക് ഒരു
പെണ്‍കുഞ്ഞും ജനിച്ചു, ജീവിതം സന്തോഷമായിരുന്നു .പെട്ടെന്ന് എന്താണ്
സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല ,അമ്മായിയമ്മ പോരാണോ !അറിയില്ല
അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ വരാന്‍ തുടങ്ങി. പിന്നെ പ്രശ്നങ്ങള്‍
മാത്രമായി ജീവിതത്തില്‍.കാര്യങ്ങള്‍ വിവാഹമോചനത്തിന്റെ വക്കോളമെത്തി അവളെ
ഒഴിവാക്കാന്‍ അവനു തന്റെ സര്‍വ്വവും അവളുടെ മുന്നില്‍ അടിയറവു വെയക്കേണ്ടി
വന്നു.അവസാനം ഒരുവിതം തന്റെ ജീവിതത്തില്‍ നിന്നും അവളെ ഒഴിവാക്കി!!
ശ്യാമിന്റെ അയല്‍ക്കാരനായിരുന്നു അരുണ്‍ .പ്രായം
മുപ്പത്തെട്ടുകഴിഞ്ഞെങ്കിലും അവിവാഹിതന്‍ ,സുന്ദരന്‍ ,സുമുഖന്‍
കയ്യിലിരിപ്പ് മാത്രം.............!!
അരുണിന്റെ അമ്മ ലോകതെങ്ങുമില്ലാത്ത സ്ത്രീധനം വാങ്ങിച്ചു മകനെ
കെട്ടിക്കാനായി തീരുമാനിച്ചിരിക്കുകയാണ് . .ആ നാട്ടിലുള്ള എല്ലാവരെയും
ആലോചിച്ചു.അവരുടെ നാക്കിന്റെ നീളം അറിയാവുന്ന നാട്ടുകാര്‍ മക്കളെ
കെട്ടിച്ചു കൊടുക്കാന്‍ ഭയന്നു .നാട്ടില്‍ ഏതെങ്ങിലും ഒരു പെണ്ണ്
വീട്ടില്‍ വരാന്‍ വൈകിയാല്‍ അവളെ പറ്റി അബവാദംപറയുക ,അതായിരുന്നു അവരുടെ
പ്രധാനജോലി..അവരുടെ മകനായിരുന്നു അവരുടെ നോട്ടത്തില്‍ ഏറ്റവും നല്ലവന്‍ "
കാക്കയ്ക്കും തന്‍ കുഞ്ഞു പൊന്‍ കുഞ്ഞു
:എന്നല്ലേ ശാസ്ത്രം ?
ആ നാട്ടിലെ ന്യൂസ് പേപ്പര്‍ആയിരുന്നു ആ സ്ത്രീ ,അവര്‍ക്ക് രണ്ടുമക്കള്‍
ഒരു ആണും ഒരു പെണ്ണും .മകളുടെ കല്യാണം കഴിഞ്ഞു സ്വത്ത് ഭാഗം എന്നും കരുതി
തനിക്കിങ്ങനെ ഒരു മകളില്ല എന്നെഴുതി വെച്ചു, പിണ്ഡംവെച്ചു പടിയടച്ചു ആ
അമ്മ ,അവര്‍ക്ക് എല്ലാം അരുണ്‍ ആയിരുന്നു .അവനുവേണ്ടി അവരെല്ലാം
ഉപേക്ഷിച്ചു ,നൊന്തുപെറ്റ മകളെ പോലും .
ആ ഇടക്കാണ് അവര്‍ ഒരു ന്യൂസ് നാട്ടില്‍ പറഞ്ഞത് പരത്തിയത് അവരുടെ മകന്‍
വിവാഹം കഴിക്കാന്‍ പോകുന്നു !!.സുന്ദരിയും ,സുമുഖയും ,സംബന്നയുമായ ഒരു
പാവം പെണ്ണ് കല്യാണം കഴിഞ്ഞു ഒരു കുട്ടി ഉണ്ട് ഭര്‍ത്താവ് ഉപേക്ഷിച്ച
പാവം... ഇതൊക്കെ ആയിരുന്നു അവരുടെ വാക്കുകള്‍ ഭാവി മരുമകളെ കുറിച്ചു .
അങ്ങനെ അരുണിന്റെ വിവാഹം കഴിഞ്ഞു പുതുപെണ്ണ് വരന്റെ
വീട്ടിലെത്തി!!!!!!!പെണ്ണിനെ കണ്ട ഞങ്ങളൊക്കെ അറിയാതെ മൂകത്ത് വിരല്‍
വെച്ചുപോയി!!!സുമ................ശ്യാമിന്റെ ഭാര്യാ അല്ല
ഭാര്യയായിരുന്നവള്‍ ഒരുമതിലിനു അപ്പുറവും ഇപ്പുറവും വീട് ,
ദൈവമേ........... ഇതെന്തു കലികാലം നാട്ടുകാര്‍ പലകഥകളും പറയാന്‍ തുടങ്ങി.
നമ്മുടെ നാടല്ലേ കഥകള്‍ക്ക് പഞ്ഞമില്ലല്ലോ ?പക്ഷെ ആ
അമ്മായിയമ്മ അതൊന്നും കാര്യമാക്കിയില്ല ,മരുമകളെ സ്നേഹിച്ചു, മകനുവേണ്ടി
...........ഏകദേശം രണ്ടു ആഴ്ച്ച കഴിഞ്ഞിട്ടുണ്ടാകും അരുണിന്റെ വീട്ടില്‍
നിന്നും നിലവിളികെട്ടാണ് ഞങ്ങള്‍ അവിടേക്ക് ഓടികൂടിയത്. അരുണ്‍ അമ്മയുടെ
മുടിയില്‍ പിടിച്ചു തറയില്‍ ഇട്ടു വലിച്ചിഴക്കുന്നു ,മുതുകത്ത്
ഇടിക്കുന്നു,ചവിട്ടുന്നു, കണ്ടുനിന്ന ഞങ്ങള്‍ക്ക് എന്തുചെയ്യണം എന്ന്
അറിയാന്‍ കഴിയാത്ത ,അവസ്ഥ പിന്നെ ഒരുവിധം അവനെ പിടിച്ചു മാറ്റി ,പാവം ആ
ആമ്മ വേദനകൊണ്ട് പുളയുകയാണ് !! ജനിച്ചിട്ടിന്നേവരെ ആ അമ്മ ആ മകനെ
തല്ലിയിട്ടില്ല പക്ഷെ അവന്‍....................
ഇതെല്ലാം കണ്ടു ചിരിച്ചുകൊണ്ട് സുമ !! ഈശ്വര അവളിത്ര
ക്രൂരയാണോ??????????അവളും ഒരമ്മയല്ലേ നാളെ അവളുടെ അവസ്ഥ ഇതിനേക്കാള്‍
പരിതാപകരമാകാം........... എന്താണ് പ്രശ്നം എന്ന് ആര്‍ക്കും അറിയില്ല
സ്വന്തം മകനോടൊപ്പം സുഖമായി ജീവിക്കാന്‍ വായും വയറും ഇറുക്കി ,വിശപ്പടക്കി
അവര്‍ കെട്ടി ഉയര്‍ത്തിയ വീട്,സ്വപ്നങ്ങള്‍ എല്ലാം അവിടെ ...............
“
മാമ്പൂ കണ്ടും മക്കളെ കണ്ടും മതിക്കരുത് “എത്ര പരമാര്‍ത്ഥം
ആരോരുമില്ലാത്ത ഒന്നുമില്ലാതെ തെരിവില്‍ നിന്ന ആ അമ്മയെ കൂട്ടികൊണ്ടു
പോകാന്‍ മകള്‍ വന്നു .പണ്ട് ആ അമ്മ തള്ളിപരഞ്ഞമകള്‍ ഇന്ന് ആ മകളാണ് ആ
അമ്മക്കുള്ളത് .ആ അമ്മ ഇന്ന് മകളോടൊപ്പം ആണ് .
“
എത്ര മക്കളുണ്ട് എങ്കിലും എല്ലാവരെയും ഒരുപോലെ സ്നേഹിക്കണം “പാവം ആ അമ്മ പഠിച്ചു.
സുമ അവള്‍ യാതൊരു കുലുക്കവുമില്ലാതെ ശ്യാമിന്റെ മുന്നില്‍ തന്നെ ഇന്നും
ജീവിക്കുന്നു . ശ്യാമിന്റെയും അവളുടെയും കുഞ്ഞു ബോടിങ്ങിലും .....!!
ഇതിനിടയില്‍ ശ്യാമിന്റെ വിവാഹം ഉറപ്പിച്ചു ,വിവാഹം എന്നെയും വിളിച്ചു എനിക്ക് പോകാന്‍ കഴിഞ്ഞില്ല ഇപ്പോള്‍ ഏകദേശം രണ്ടുമാസം കഴിഞ്ഞു.
യ..... റബ്ബേ...........!!!!!
ഇന്നലെ ഞാന്‍ അവളെ കണ്ടു വെളുത് മെലിഞ്ഞ പ്രായം പതിനാറു തികഞ്ഞ ഒരു കൊച്ചു പെണ്ണ്
നാല്പത്തിരണ്ടുകാരന്റെ ഭാര്യ ......
വിധി എന്ത് ക്രൂരമാണ്
!!! കൌമാര പ്രായം പോലും കഴിയാത്ത പെണ്‍കുട്ടി പാവം അവളും ഒരുപെണ്ണല്ലേ അവള്‍ക്കും കാണില്ലേ ഭാവി വരനെ കുറിച്ചു സ്വപ്നങ്ങള്‍ ....
ഞാന്‍ അവളോട് ചോദിച്ചു”
മോളെ നിനകിഷ്ടമയിരുന്നോ ഈ കല്യാണത്തിന്”
അപ്പോള്‍ അവള്പറഞ്ഞു “
സ്ത്രീധനം കൊടുക്കാന്‍ വല്ലതും വേണ്ടേ
ചേച്ചി മുഴുപട്ടിനിയും ദാരിദ്രിയവും നിറഞ്ഞ വീട് ,അത്താഴ പട്ടിനികാരനായ
അച്ഛന്റെ മകള്‍ക്ക് ,എന്തിഷ്ടം എന്ത് സ്വപ്നം കാശുണ്ടെങ്കില്‍ എനിക്കും
...........”അവളുടെ വാക്കുകള്‍ ഇടറി .
സ്ത്രീധനം എന്നാ വിഷവിത്തിന് ആ പെങ്ങളുടെ ജീവിതവും വളമായി ,അവളുടെ
നിറമുള്ള സ്വപ്നങ്ങല്‍ക്ക് അവിടെ തിരശ്ശീല വീണു .സ്വന്തം സ്വപ്നങ്ങള്‍
ഹോമിച്ചു അവള്‍ ജീവിക്കുന്നു ആര്‍ക്കു ഒക്കെയോ വേണ്ടി
.................നാളെ നമ്മളില്‍ പലരും അവള്‍ ആയേക്കാം
നോട്ട് :സ്ത്രീ ലോകത്തിലെ ഏറ്റവും സഹന ശക്തിയുള്ള സ്നേഹമുള്ള ജീവി
,അതുപോലതന്നെ ലോകത്തിലെ ഏറ്റവും പൈശാചികവും ക്രൂരയുമായ ജീവിയും അവള്തന്നെ
!!!!!!!!!!!!!!!!!ജീവിതം പലര്‍ക്കും പലതാണ് നല്‍കുന്നത്.
