പൂമുഖം

2014 ഫെബ്രുവരി 19, ബുധനാഴ്‌ച

കുത്തി നോവിക്കുന്നവര്‍ക്കായി ഒരു കുത്ത് പാട്ട്

എന്റെ ശൂന്യതകൊണ്ട് നീ 
ആനന്ദം കണ്ടെത്തുന്നു എങ്കില്‍ 
കാലം നിന്നെ 
ശൂന്യതയില്‍ എത്തിച്ചിടും 
അന്ന് ഞാന്‍ .............
എന്റെ ദു;ഖങ്ങള്‍ക്ക് നീ 
കാരണക്കാരന്‍ ആണ് എങ്കില്‍ 
കാലം നിന്നെ 
തീരാ ദു;ഖത്തിനാല്‍ മൂടിടും 
അന്ന് ഞാന്‍ .........
എന്റെ പതനം കണ്ടു നീ
പരിഹസിച്ചിടുന്നുവെങ്കില്‍
കാലം നിന്നെ
നിന്നെയും പരിഹസിച്ചിടും
അന്ന് ഞാന്‍ .............
എല്ലാം തകര്‍ന്നു നീ
എന്റെ മുന്നില്‍ എത്തുന്നനാല്‍
അന്ന് ഞാന്‍ ........
കൊളുത്തീടും ദൈവത്തിനൊരു മെഴുകുതിരി
നിനക്ക് തീറെഴുതി തരുവാനായി ഞാന്‍ കാത്തു സൂക്ഷിക്കുമെന്‍ ഹൃദയം പണി മുടക്കുമോ എന്നൊരു സംശയം 
ഇടയ്ക്കിടയ്ക്ക് തുടിക്കുമെന്‍ ഇടം കണ്ണിനോടു ഞാന്‍ എന്താണ് ചൊല്ലേണ്ടു ?
ഇടം കണ്ണ് തുടികുകില്‍ ഇണയെ കന്നുമെന്നു പണ്ടേതോ മുത്തശ്ശി കഥയില്‍ 
ഇടവിട്ടെഴുതിയ വരിയെ കടമെടുത്തു ഞാന്‍ 
നീ വരുമെന്ന് ചോല്ലിടട്ടെ ...........