മഴയെ തേടും വേഴാമ്പലും,
മഴയുടെ വരവറിയിക്കും
തവളക്കൂട്ടങ്ങളും,
കാര്‍ മൂടി കിടക്കും
വാനത്തിനു കീഴെ-
പാറി പറക്കും മഴതുമ്പികളും,
മഴയുടെ കൂട്ടുകാര്‍...
സങ്കടം കൊണ്ടണ പൊട്ടി ഒഴുകുമെന്‍ ,
കണ്ണുനീര് കണങ്ങള്‍,
ഒളിക്കുവാനായി പലതും തിരയവേ...
ആര്‍ത്തു പെയ്യുമാ-
പെമാരിയിലേക്ക് ഞാന്‍.
ഇറങ്ങി ചെല്ലവേ...
മഴതുള്ളികളോടൊപ്പം ഒഴുകി
ചേര്ന്നോരെന്കണ്ണുനീര് കണങ്ങള്‍.
ആരും കാണാതെ
ആരുമറിയാതെഒളിപ്പിച്ചു വെച്ചോരാമഴ,
മഴയെന്‍ കൂട്ടുകാരി.............
ആനന്ദം തോന്നുമാ വേളകളില്‍,
സൌമ്യമായ് പെയ്യുമാ പേമാരിയില്‍,
കയ്യും കാലുമിട്ടടിച്ചും
മഴതന്‍ സംഗീതത്തോ
ടൊപ്പംതാളം ചവിട്ടവേ...
എനിക്കായി സംഗീത മീട്ടിയവള്‍,
മഴയെന്‍ കൂട്ടുകാരി...
ആരെയോ ഓര്‍ത്ത് ഞാന്‍,
പാതി തുറന്നോരാ വാതില്‍ പടിയില്‍,
സ്വപ്നങ്ങളുടെ തമ്പുരു മീട്ടവേ....
ഒരു മൃദു സ്പര്‍ശമായി എന്നിലെ,
സ്വപ്നത്തില്‍ വിപഞ്ചിക മീട്ടിയവള്‍,
മഴയെന്‍ കൂട്ടുകാരി...
ചിന്തതന്‍ കുത്തോഴുകില്ലാതെഎപ്പഴോ ?
വിജനതയില്‍ നീങ്ങുമെന്‍ ഓര്‍മ്മകള്‍,
എന്നോടൊപ്പം ഒരു കൂടായ് നടന്നവള്‍,
മഴയെന്‍ കൂട്ടുകാരി....
എന്‍ ദുഃഖത്തിന് ആഴമറിഞ്ഞവള്‍,
എന്റെ ആഹ്ലാതം കണ്ടവള്‍,
എന്റെ ഓര്‍മകളെ ഉണര്ത്തിയവള്,
എന്‍ സ്വപ്നത്തിന് സ്പന്ദനം അറിഞ്ഞവള്‍,
അതെ അവളാണെന് കൂട്ടുകാരി.......
മഴയാണെന്‍ കൂട്ടുകാരി .........
********************************
തവളക്കൂട്ടങ്ങളും,
കാര്‍ മൂടി കിടക്കും
വാനത്തിനു കീഴെ-
പാറി പറക്കും മഴതുമ്പികളും,
മഴയുടെ കൂട്ടുകാര്‍...
സങ്കടം കൊണ്ടണ പൊട്ടി ഒഴുകുമെന്‍ ,
കണ്ണുനീര് കണങ്ങള്‍,
ഒളിക്കുവാനായി പലതും തിരയവേ...
ആര്‍ത്തു പെയ്യുമാ-
പെമാരിയിലേക്ക് ഞാന്‍.
ഇറങ്ങി ചെല്ലവേ...
മഴതുള്ളികളോടൊപ്പം ഒഴുകി
ചേര്ന്നോരെന്കണ്ണുനീര് കണങ്ങള്‍.
ആരും കാണാതെ
ആരുമറിയാതെഒളിപ്പിച്ചു വെച്ചോരാമഴ,
മഴയെന്‍ കൂട്ടുകാരി.............
ആനന്ദം തോന്നുമാ വേളകളില്‍,
സൌമ്യമായ് പെയ്യുമാ പേമാരിയില്‍,
കയ്യും കാലുമിട്ടടിച്ചും
മഴതന്‍ സംഗീതത്തോ
ടൊപ്പംതാളം ചവിട്ടവേ...
എനിക്കായി സംഗീത മീട്ടിയവള്‍,
മഴയെന്‍ കൂട്ടുകാരി...
ആരെയോ ഓര്‍ത്ത് ഞാന്‍,
പാതി തുറന്നോരാ വാതില്‍ പടിയില്‍,
സ്വപ്നങ്ങളുടെ തമ്പുരു മീട്ടവേ....
ഒരു മൃദു സ്പര്‍ശമായി എന്നിലെ,
സ്വപ്നത്തില്‍ വിപഞ്ചിക മീട്ടിയവള്‍,
മഴയെന്‍ കൂട്ടുകാരി...
ചിന്തതന്‍ കുത്തോഴുകില്ലാതെഎപ്പഴോ ?
വിജനതയില്‍ നീങ്ങുമെന്‍ ഓര്‍മ്മകള്‍,
എന്നോടൊപ്പം ഒരു കൂടായ് നടന്നവള്‍,
മഴയെന്‍ കൂട്ടുകാരി....
എന്‍ ദുഃഖത്തിന് ആഴമറിഞ്ഞവള്‍,
എന്റെ ആഹ്ലാതം കണ്ടവള്‍,
എന്റെ ഓര്‍മകളെ ഉണര്ത്തിയവള്,
എന്‍ സ്വപ്നത്തിന് സ്പന്ദനം അറിഞ്ഞവള്‍,
അതെ അവളാണെന് കൂട്ടുകാരി.......
മഴയാണെന്‍ കൂട്ടുകാരി .........
********************************