വലിയൊരു മടിച്ചിയാണ് ഞാന്‍ .എങ്കിലും ഇടയ്ക്കിടയ്ക്ക് എനിക്ക് സ്വബോധം നഷടപെടും .ചുറ്റുംഉള്ളതൊക്കെ വളരെ കൌതുകത്തോടെ വീക്ഷിക്കാന്‍ തുടങ്ങും .ചിലപ്പോള്‍ ചലനങ്ങള്‍ ഒരു അവാര്‍ഡ് സിനിമ കണക്കെ തോന്നും ചിലപ്പോ ടപ്പാം കൂത്ത് പാട്ട് പോലെ അടിച്ച്ചുപോളിയും .
എന്നും രാവിലെ വീട്ടില്‍ നിന്ന് തുടങ്ങുന്ന യാത്ര പതിനെട്ടു കിലോമീറ്റര്‍ അകലെ ഉള്ള ഓഫീസില്‍ അവസാനിക്കും .നല്ല തിരക്കുള്ളതിനാല്‍ പലപ്പോഴും ബസ്സില്‍ സീറ്റ് കിട്ടാറില്ല നേരിട്ട് എത്തുന്ന ഒറ്റ ബസ്സും കിട്ടാറില്ല.പിന്നെ എന്റെ ചിന്ധകളെ ഭേതിച്ചു ഇടയ്ക്കിടയ്ക്ക് എന്നെ തേടി എത്തുന്ന ഫോണ്‍ വിളിയും .
ഇന്ന് ഞാന്‍ തനിച്ചായിരുന്നു ആദ്യമേ തന്നെ സീറ്റും കിട്ടി നേരിട്ടുള്ള ബസ്സും കിട്ടി .ബസ്സിന്റെ ജാലകത്തിനോട് ചേര്‍ന്നിരുന്നു വിദൂരതയില്‍ നോക്കി എന്തെങ്കിലും ദിവാ സ്വപ്നം കാണുക ,ഇല്ലാത്ത കാമുകനെ സ്വപ്നം കാണുക ,എനിക്ക് വളരെ ഇഷ്ടപെട്ട ഒരു വിനോദം ആണ് ആ സമയങ്ങളില്‍ മനസ് വല്ലാതെ റിലാക്സ് ആകും .
ഇന്നുഎല്ലാം ഒത്തുവന്നപ്പോള്‍ പുതിയ ആശയങ്ങള്‍ തേടി ഞാന്‍ എന്റെ ചിന്ധകളെ വിധൂരതയിലേക്ക്ആട്ടി പായിച്ചു.അല്പ്പദുരം ദിക്കറിയാതെ പോയ ചിന്ഥകള്‍ പെട്ടന്ന് തിരികെ വന്നു .കാരണം രണ്ടു കിളികള്‍ കാക്കയും കൊക്കും.എന്റെ അരികത്തായി ആണ് കൊക്ക് ഇരുന്നത് കാക്ക കൊക്കിന്റെ അടുത്തും അവരുടെ സംസാരത്തിലോ പെരുമാറ്റത്തിലോ എനിക്ക് പ്രത്യേകിച്ചു ഒന്നും തോന്നിയില്ല ബന്ധുക്കളോ സഹോദരങ്ങളോ മറ്റോ ആകും എന്ന് കരുതി .പക്ഷെ കാക്കയുടെ കൈകള്‍ കൊക്കിന്റെ കൈകളെ മൂടുന്നുണ്ടായിരുന്നു .അപ്പോള്‍ എനിക്ക് കാര്യം മനസിലായി അവര്‍ ലവ് ബേര്‍ഡ്സ് ആയിരുന്നു .അതുകൂടി തിരിച്ചറിഞ്ഞപ്പോള്‍ എനിക്ക് ചിരി വന്നു പല പല ഡയലോഗുകള്‍ മനസ്സില്‍ കൂടി ഓടിപ്പോയി "അലുവയും മത്തി കറിയുംപോലെ ,കാക്കയും കൊക്കുംപോലെ, പാലും കരിയോയിലും പോലെ "വീണ്ടും ഓര്‍ത്ത് ഊറി ഊറി ചിരിച്ചു .
പെട്ടന്നാണ് എന്റെ ചിരി നിലച്ചത് ചിന്ഥകള്‍ കാടുകയറിയത് ശ്ശൊ ഞാന്‍ എന്നെകിലുംഞാന്‍ ദിവസ്വസോപ്നം കാണുന്ന കാമുകന്റെ കൂടെ പോകുമ്പോള്‍ ആരെങ്കിലും ഇതുപോലെ ചിരിക്കില്ലേ ......
"ആനയും പാപ്പനും പോകുന്നേ "...എന്നും പറഞ്ഞു
എന്റെ ചിന്ഥകള്‍ ആവരുടെ ഇടയ്ക്ക് കയറിയിട്ടും അവരറിഞ്ഞില്ല എന്നെ അവര്‍ ശ്രദ്ധികുന്നത്തെ ഇല്ല .
ചിലപ്പോള്‍ മനസ്സില്‍ പ്രാകുകയാകും ശവം ഇവളെന്താ ലവ്‌വേര്സിനെ കണ്ടിട്ടില്ലേ എന്ന് ..
ഹഹ