പൂമുഖം

2013 ജൂലൈ 26, വെള്ളിയാഴ്‌ച

കഥയില്ലാത്ത കഥ



തുറന്നിട്ട ജാലക വാതിലില്‍ ,മന്ദമായി വീശുന്ന കാറ്റില്‍ ഇളകിയാടുന്ന കാര്‍കൂന്തല്‍ ഒതുക്കി വിധൂരതയിലേക്ക് . കണ്ണും നട്ടിരിക്കാന്‍ വല്ലാത്ത മോഹം തോന്നി ........!!
മനസ്സ് ശാന്തമല്ല ,എഴുതണമെന്നുണ്ട്, ഒന്നിനുമൊരു പൂര്‍ണത കിട്ടുന്നില്ല ,വാക്കുകള്‍ തൊണ്ടയില്‍ ഇടറുന്നു ,തൂലിക ചലിപ്പിക്കാനാകുന്നില്ല!!
എന്റെ എല്ലാ കഥയിലെയും നായകന്‍ അവനായിരുന്നു...........!
ഇനിയൊരിക്കലും എന്റെ കഥയിലെ നായകന്‍ ആകുവാന്‍ അവനാകില്ല,നായകനാക്കുവാനെനിക്കും ......
മുറിഞ്ഞു മുറിഞ്ഞു തൂലികയില്‍ നിന്നടര്‍ന്നു വീഴുന്ന വാക്കുകളില്‍, കൈവെള്ളയില്‍ നിന്നൂര്‍ന്നു പോകുന്ന സ്വന്തം ഇഷ്ടങ്ങള്‍ മാത്രം നിഴലിച്ചു നില്‍കുന്നു, തീരാ മോഹവും ചുമക്കാന്‍ കഴിയാത്ത ഭാണ്ടവുമായ് മനസ്സിലും ......!!
മറക്കാനായി അവന്‍ മന്ത്രിച്ചപ്പോള്‍ ,മറകുകയല്ലായിരുന്നു മരിക്കുകയായിരുന്നു ഞാന്‍ മനസ്സുകൊണ്ട് ,ഇനിയും അവനെ വിഷമിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല അത് ഞാനവനോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കും .അര്‍ഹിക്കാത്തത് മോഹിച്ചത് എന്റെ തെറ്റാണ് ,സ്വന്തം കുറവും കൂടുതലും ഞാനും മനസ്സിലാകണമായിരുന്നു .
അവനെനിക്ക് ആരെല്ലാമോ ആയിരുന്നു പ്രണയമെന്ന യാഥാര്‍ത്ഥ്യം അവസാനിപ്പിച്ചു സൌഹ്ര്തം എന്നാ മൂടുപടം അണിഞ്ഞു സ്വന്തം വേഷമവന്‍ ആടിതിമിര്‍ക്കുന്നു വളരെ മനോഹരമായിതന്നെ .........ഞാനവനെ സ്നേഹിച്ചിരുന്നു ജീവനുതുല്യം ,മോഹിച്ചിരുന്നു ,അവനിലെന്നെ തന്നെ ഞാന്‍ മറന്നിരുന്നു ... എന്റെ കുറ്റവും കുറവും ,,,,,,,,,,,,,,,!
ഞാന്‍ മനസിലാക്കുന്നു വളരെ വിഷമത്തോടുകൂടിതന്നെ യാഥാര്‍ത്ഥ്യത്തെ ,അവനെന്റെ സ്വന്തമല്ല എന്ന നഗ്നമായസത്യത്തെയും.......!
തന്നു അവനെനിക്ക് വേണ്ടുവോളം സ്നേഹം അതില്‍ ഞാനെന്നും നന്ദിയുള്ളവള്‍ ആയിരിക്കണം.ഒരിക്കല്‍ ആ സ്നേഹം അന്യമാകുമെന്നോര്തില്ല ഞാന്‍ .ഞങ്ങള്‍ക്ക് ഇടയില്‍ വിധിയുടെ മതില്‍ കെട്ടുകള്‍ പണിയിക്കപെടുന്നു ,അത് പണികഴിപ്പിക്കാന്‍ ആരൊക്കെയോ പണിപ്പെടുന്നു അത് അവരുടെ കടമയാണ് അവരുടെ അവകാശമാണ് ........തല്ലിതകര്‍ക്കാന്‍ മോഹിക്കുന്നുണ്ട് എന്നുള്ളം കഴിയുന്നില്ല എന്റെ വിധി എന്നെ അനുവധികുന്നില്ല .....
ഒന്നും അവന്റെ തെറ്റല്ല, എല്ലാം എന്റെ തെറ്റ് മോഹികുന്നതൊക്കെ ജന്മന വ്യാമോഹമായി മാറുന്ന എന്റെ നിര്‍ഭാഗ്യം ,അതിനു പാവം അവനും ഒരു ഇര .കുഞ്ഞും നാളില്‍ അച്ഛനമ്മമാരോടൊപ്പം ജീവിക്കാന്‍ മോഹിച്ചു അവിടെ അസുഖം എന്ന നാമധേയത്തില്‍ വിധി വില്ലനായി പിന്നെ അന്നോള മിന്നു പല രൂപങ്ങളില്‍ ,ഭാവങ്ങളില്‍ ,നാമധേയങ്ങളില്‍ വിധി എന്റെ മോഹങ്ങള്‍ക്കും ,ആഗ്രഹങ്ങള്‍ക്കും ,ഇഷ്ടങ്ങള്‍ക്കും മതില്‍ കെട്ടുകള്‍ തീര്തുകൊണ്ടേ ഇരുന്നു .എന്റെ സൌഹ്ര്തങ്ങള്‍ക്ക് മാത്രം മതില്‍ കെട്ടുകള്‍ തീര്‍ക്കാന്‍ വിധിക്ക് കഴിഞ്ഞില്ല വിധി തോറ്റതു അവിടെ മാത്രം ..........
ഏതു അസമയത്തും വിളച്ചു ആശ്വസിപ്പിക്കാന്‍ നല്ല കുറെ സൌഹൃദങ്ങള്‍ സമ്മാനിച്ചു ജീവിതത്തിന്റെ വഴിയില്‍ എന്നെ തനിച്ചാക്കി ,എന്റെ മോഹങ്ങള്‍ക്ക് വിരാമമിട്ട് അവനകന്നു പോകുന്നു എന്നില്‍നിന്നും എന്നെന്നെകുമായി വിധൂരതയിലേക്ക് ......... അവനൊരിക്കലും എന്നെ ഒര്കരുതെ എന്ന പ്രാര്‍ത്ഥനയോടെ ...................
തുറന്നിട്ട ജാലക പടിയില്‍ വീശിയടിക്കുന്ന കാറ്റില്‍ വിധൂരതയിലേക്ക് . കണ്ണും നട്ടു നായകനില്ലാത്ത കഥയുമായി ഞാനും.... ....
മറക്കുവാനാകില്ല പ്രിയനേ നിന്നെ മറക്കുന്നു ,
ഞാനെങ്കിലും നിനകായ്‌ മാത്രം..........

2013 ജൂലൈ 25, വ്യാഴാഴ്‌ച

ബാല്യം

എനിക്കെന്നും എന്റെ ബാല്യത്തോട്‌ വെറുപ്പായിരുന്നു എന്റെ കാഴ്ച്ചപാടില്‍ ഒരു കരിപുരണ്ടബല്യം എന്ന് വിശേഷിപ്പിക്കാം .പലരും തങ്ങളുടെ ബാല്യത്തെകുരിച്ചു വാതോരാതെ സംസാരിക്കുമ്പോള്‍ അവരോടെന്തെന്നില്ലാത്ത അസൂയത്തോനും കാരണം എന്റെ ബാല്യത്തില്‍ ഓര്‍ക്കാന്‍ ഉണ്ടായിരുന്നത് പെണ്ണ് ആയിപോയതിന്റെ അവഗണനയും എന്റെ ഉമ്മാന്റെ കണ്ണുനീരും !!!
ഒരിക്കല്‍ സിറ്റിയില്‍ ഞാനും കൂട്ടുകാരും കൂടി ഷോപ്പിങ്ങിനു പോയപ്പോഴാണ് ഞാന പിഞ്ചു ബാലികയെ കാണുന്നത് .4 വയസു മാത്രം കഷ്ടിച്ച് പ്രായമുള്ള ഒരു പെണ്‍കുഞ്ഞു ,നിഷ്കളങ്കത തുളുമ്പുന്ന മുഖവുമായി ഒരുനേരത്തെ വിശപ്പ്‌ അടയ്ക്കാന്‍ ആപിന്ജു കരങ്ങള്‍ നീട്ടി യാചിക്കുന്നു , ആരുടേയും ഭാഷപോലും ആകുഞ്ഞിനറിയില്ല ,എങ്കിലും അതിന്റെ കുഞ്ഞുവയര്‍ തടവി എന്തൊക്കെയോ അങ്ങിയം കാണിക്കുന്നു ,അതില്‍ നിന്നും എല്ലാം വെക്തമാണ്. എന്റെ മുന്നിലും വന്നു കൈനീട്ടി ഒരു വളരെ ചെറിയൊരു തുക( 5 രൂപ) കയ്യില്‍ വച്ചുകൊടുത്തിട്ട് ,ഞാന്‍ അതിന്റെ മുഖതെക്കുനോക്കി അപ്പോഴേക്കും ആകുട്ടി അടുത്ത ആളുടെ അടുത്തേക്ക് പോയികഴിഞ്ഞിരുന്നു {പലരും അതിനെ വൃത്തികെട്ട ഏതോ ഒരു ജീവിയെപോല കാണുന്നു തെരുവ് നായകള്‍ക്ക് കൊടുക്കുന്ന ധയവുപോലും ആ കുഞ്ഞിനോട് കാണികുന്നില്ല}!!!!!!!!!!!
തിരികെ വീട്ടിലേക് പോകാന്‍ കെ എസ.ആര്‍.റ്റി.സി ബസ്സിന്റെ ലാസ്റ്റു സീറ്റില്‍ ചാരികിടന്ന് ആ കുഞ്ഞിനെ കുറിച്ചോര്‍ത്തു കൂടെ എന്റെ ബാല്യത്തെ കുറിച്ചും "ആ കുഞ്ഞിനു വേണ്ടി എനികൊന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ" സന്തോഷത്തോടുകൂടി വിവിത നിറത്തിലുള്ള ആഭരണങ്ങളും തുണികളും അണിഞ്ഞു വിധ്യലയങ്ങളിലേക്ക് പോകേണ്ട പ്രായത്തില്‍ ഹോ ആകുഞ്ഞു !,ശരിക്കും അതല്ലേ കരിപുരണ്ട ബാല്യം?അതെ അത് തന്നെയാണ് അന്നുമുതല്‍ ഞാനെന്റെ ബാല്യത്തിനെ വളരെ പണിപെട്ടിട്ടാനെങ്കിലും ഇഷ്ടപെടുവാന്‍ തുടങി .
നോട്ട് :മനുഷ്യനെന്നും തനിക്കു കിട്ടാത്തതിനെ കുറിച്ചുള്ള വേവലാതിയും അസൂയയും ആണ് അതിന്റെ പിറകെ ഉള്ള ഓട്ട പാച്ചിലും, ഒരിക്കലും നമ്മളെക്കാള്‍ കൂടുതളുള്ളവനെ നോക്കി അസൂയപെടാതെ നമ്മളെക്കാള്‍ കുറച്ചുല്ലവനെ നോക്കി സഹായികുക സമാധാനിക്കുക .അപ്പോള്‍ മനസിലാകും ദൈവം നമുകുതന്നത് എത്രയോ നല്ലൊരു ജീവിതമാണെന്ന്

കല്‍തുറുങ്കില്‍ അടക്കപെട്ടവള്‍

എന്നും എനിക്ക് ചുറ്റും ഓരോരോ മതില്‍ കെട്ടുകള്‍ ഉണ്ടായിരുന്നു.സ്നേഹിച്ച പുരുഷനെ സ്വന്തമാക്കാന്‍ ഏതോരു പെണ്ണിനേം പോല ഞാനും ഏറെ ആഗ്രഹിച്ചു.
വീട്ടില്‍ കല്യാണാലോചനകള്‍ തക്ര്യതിയില്‍ നടക്കുന്നു.അവനതു കാണുമ്പൊള്‍ വല്ലാത്തൊരു അസ്വസ്ഥതയായിരുന്നു .എന്റെ നിശബ്ദദ ആയിരുന്നു അവന്റെ ഏറ്റവും വലിയ ദുഃഖം.പലപ്പോഴും ഇറങ്ങിച്ചെല്ലാന്‍ അവനെന്നോട് ആവശ്യപെട്ടിരുന്നു. വീട്ടുകാരോടുള്ള സ്നേഹത്താല്‍ കടപ്പാടിനാല്‍ എനിക്കത് കഴിഞ്ഞിരുന്നില്ല.അന്ന് അവനെന്റെ വീട്ടില്‍ കയറി വന്ന നിമിശം "ദുഷ്ടന്‍ ഇവിടേം വന്നല്ലോ "
അവനെന്റെ ഉപ്പനോട് പറഞ്ഞു :എനിക്ക് നിങ്ങളുടെ മകളെ ഇഷ്ടമാണ് വിവാഹം കഴികനാഗ്രഹിക്കുന്നു.
എന്താ ഓന്റെ പേര്??
വിശാല്‍..
ഞമ്മള് ഒരു മുസല്മാനുമാത്രേ ഞമ്മള മോളെ നിക്കാഹു ചെയ്തു കോടുക്കു നമ്മക് ജീവനുണ്ടെങ്കില് ഇതു നടകില്ല ,മോളേ ജമീല ................. ഉണക് ഉപ്പാനെ വേണോ? ഓന വേണോ ?'
എനിക്ക് ഉപ്പയമതി (എത്രയും പറഞ്ഞു ഞാന്‍ എന്റെ മുറിയുടെ വാതില്‍ കൊട്ടിയടച്ചു )
നിറകന്നുകളോടെ അവനെന്റെ വീടിന്റെ പടിയിറങ്ങി "എന്തൊക്കെ ആയിരുന്നാലും എനികവനെ ഒത്തിരി ഇഷ്ടമായിരുന്നു.............. "
കഥയറിഞ്ഞു വീട്ടുകാരും നാട്ടുകാരും ഒരേ സ്വരത്തില്‍ ഗര്‍ജിച്ചു "ഡി നീ എന്തായാലും പ്രേമിച്ചു നിനക്കൊരു മുസല്‍മാനെ കിടീലെടി പ്രേമിക്കാന്‍.............. "
//പിന്നെ സ്നേഹിക്കുമ്പോള്‍ ജാതിയും മതവും നോക്കി അല്ലെ സ്നേഹിക്കുക .അടുതപ്രവശ്യമാകട്ടെ ഒരു മുസല്‍മാനെ നോക്കി സ്നേഹിക്കാം //എന്നു പറയണമെന്ന് വിചാരിച്ചെങ്കിലും ഞാനതെന്റെ മനസ്സില്‍ ഒളിപിച്ചു അടുത്ത പ്രാവശ്യം മുസല്‍മാനെ നോക്കി സ്നേഹിച്ചിട്ടു പറയാം അതല്ലേ നല്ലത്....................
അന്നുമുതല്‍ ഞാനൊരു മുസല്‍മാനെ നോക്കി ഇറങ്ങി ഇന്നും അന്വേഷിക്കുന്നു..............
നോട്ട്:നമ്മള്‍ എത്ര പുരോഗമിച്ചാലും ,ശാത്രം എത്ര കണ്ടുപിടുത്തങ്ങള്‍ നടത്തിയാലും ജാതിയുടെയും മദതിന്റെയും വൃത്തികെട്ട കെട്ടുപാടുകള്‍ നമ്മളെ വിട്ടു പോകില്ല എന്നതാണ് പരമാര്‍ത്ഥം എന്നും നമ്മള്‍ ജാതിയുടെയും മദതിന്റെയും കല്‍തുറുങ്കില്‍ ആയിരിക്കും

അള്ളാഹു.... ഭ്രെ .............. ഭ്രെ .............ഭ്രെ ............ ഭ്രേതം


ഞാ നും എന്റെ വലിയാപ്പാട (അച്ഛന്റെ ചേട്ടന്‍ ) മകനും ഒരേ പ്രയാക്കാരന് എകതെശം 7 മാസത്തെ വിത്യാസം മാത്രം ഞങ്ങള്‍ ഒരുമിച്ചാണ് അംഗനവാടിയില്‍ പോകുന്നത് ഒരു കൃസ്തിയന്‍ പള്ളിയോടു ചേര്‍ന്നായിരുന്നു ആ അംഗനവാടി .എന്നും വാപ്പു (അച്ഛന്റെ അമ്മ ) ആയിരുന്നു ഞങ്ങളെ കൊണ്ടാക്കിയിരുന്നത് ,എന്നും കുറെ മിടായി മേടിച്ചുതരും ഗ്യസുമിട്ടായി .പഠിക്കാന്‍ ഞങ്ങള്‍ക്ക് ഭയങ്കര മടിയായിരുന്നു .എന്നും രാവിലെ വാപ്പു ഞങ്ങളെയും കൂട്ടി അംഗനവാടിയിലേക്ക് പോകും ഉച്ചക്ക് അവിടന്ന് ഉപ്പുമാവും കഴിച്ചു ഞങ്ങള്‍ മൂവരും തിരികെ വീട്ടിലേക്കു പോരും .!!!
പെട്ടന്ന് ഒരു ദിവസം വപ്പുനു കലഷമായ പനിപിടിപെട്ടു ഞങ്ങളുടെ നിര്‍ഭാഗ്യം . ഞങ്ങള്‍ പഠിക്കാന്‍ പോകില്ലെന്നും പറഞ്ഞു ഒത്തിരി ബഹളം കൂട്ടി, എന്ത് ചെയ്യാം ഒരു പ്രയോജനവും ഉണ്ടയില്ലെന്നുമാത്രമല്ല പോലിസ് (വലിയാപ്പ പോലീസില്‍ ആണ് ) ലാത്തി എടുത്തു .പോലീസിന്റെ ലാത്തിയെ പേടിച്ചു അങ്ങനെ ഞങ്ങള്‍ പോകാന്‍ തന്നെ തീരുമാനിച്ചു .വീട്ടില്‍ നിന്നും സാമാന്യം തെറ്റില്ലാത്ത ദൂരം ഉണ്ടായിരുന്നു , കൂടുതല്‍ കൂടുതല്‍ മുന്നോട്ട് പോകും തോറും ഞങ്ങളുടെ മനസ്സില്‍ വല്ലാത്ത ഭയവും വേവലാധിയും വര്‍ധിച്ചു വന്നു .ഞങ്ങള്‍ പോകുന്ന അല്ല പോകേണ്ടുന്ന വഴിയില്‍ കുറെ കല്ലറകള്‍ (മരനാനന്ധരം ക്രിസ്തിയാനികളെ മറവു ചെയ്യുന്ന സ്ഥലം ) ഉണ്ടായിരുന്നു .!!!
ആദ്യമായി ഞങ്ങള്‍ വപ്പുന്റെ കൂടെ ആവഴി വന്നപ്പോള്‍ അനിയന്‍ കൈചൂണ്ടി പറഞ്ഞു "ദെ നോക്ക് അക്ക ഒരു കുരിശു "
വാപ്പു പറഞ്ഞു "മോനെ അതാണ്‌ കല്ലറകള്‍ ,മരിച്ചു പോയവരെ അടക്കിയതാ അതിന്റെ നേര്‍ക്ക്‌ കൈ ചൂണ്ടിയാല്‍ 10 വിരല്‍ ഒതുകടിക്കണം ഇല്ലേല്‍ പ്രേതം വരും പിടിക്കാന്‍ "
പെട്ടന്ന് പാവം അനിയന്‍ 10 വിരലും വയ്കകതുവച്ചു ഭേഷ ഒരു കടികടിച്ചു .കൂടെ ഞാനും "ചൂണ്ടിയില്ലെല്ലും പ്രേതം വന്നാലോ ".........
എന്നും ആ സ്ഥലം എത്തുമ്പോള്‍ ഞങ്ങള്‍ കൈകൊര്തുപിടിച്ചു വാപ്പുന്റെ നേരിയതില്‍ തുമ്പില്‍ തൂങ്ങി കണ്ണുകള്‍ ഇറുകെ അടച്ചാണ് വന്നിരുന്നത് .അത് കടന്നു കിട്ടുമ്പോള്‍ ജീവന്‍ തിരിച്ചു കിട്ടുന്ന അനുഭിതി ആയിരുന്നു .
ദെ നോക്കു,ഇന്നാണെങ്കില്‍ വാപ്പു ഇല്ല ഞങ്ങള്‍ മാത്രം ,ഭയാനകമായ ആ സ്ഥലം, അതെ അത് കണ്ണെത്തും ദൂരെ
എത്തികഴിഞ്ഞിരിക്കുന്നു.ഞങ്ങള്‍ ഇരു കൈകളും കോര്തുപിടിച്ചു കണ്ണുകള്‍ ഇറുക്കി അടച്ചു നല്ലോരോട്ടം വച്ച് കൊടുത്തു.......
അവിടം കഴിഞുപള്ളിയുടെ മുന്നില്‍ എത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്‌ .അന്ന് പള്ളിയില്‍ എന്തോ അറ്റകുറ്റ പണികള്‍ നടക്കുകയായിരുന്നു .ഞങ്ങള്‍ അത് കൌതുകത്തോടെ നോക്കി കണ്ടു .വെള്ള കുപ്പായം ഇട്ട ഒരു മനുഷ്യന്‍ പള്ളിയുടെ മുന്നില്ലത്തെ ചുമരില്‍ ചായം പൂശുന്നു .പെട്ടന്നാണ് ഞങ്ങളുടെ ശ്രദ്ദ പള്ളി മണിയിലേക്ക് നീങ്ങിയത് ,ഞങ്ങള്‍ ഞെട്ടി വിറച്ചു പോയി ദെ അവിടെ ഒരു മനുഷ്യന്‍ വെള്ള കുപ്പായം ഇട്ട താഴെ നിന്നതുപോലുള്ള അല്ല അയാള്‍ തന്നെ
അള്ളാഹു............... ഭ്രെ .............. ഭ്രെ .............ഭ്രെ ............ ഭ്രേതം ........... പേടിച്ചിട്ടു ശബ്ദ്ധം പുറത്തുവന്നില്ല .ഞങ്ങള്‍ രണ്ടുകണ്ണും ഇറുകെ അടച്ചു തിരികെ വീട്ടിലേക്കോടി .അന്നൊടിയ വഴിയില്‍ പുല്ലു പോലും കിളിര്തിട്ടുണ്ടാവില്ല .വീട്ടില്‍ എത്തിയിട്ടാണ് കണ്ണ് തുറന്നത് .അപ്പോള്‍ ടെ പോലീസ് ഉമ്മറത്ത്‌ നില്‍ക്കുന്നു "നീ ഒക്കെ പഠിക്കാന്‍ പോകാന്‍ പറഞ്ഞാല്‍ പോകില്ലല്ലേ" ?!!
പോലിസ് ലാത്തി എടുത്തു .എന്റമ്മോ ഒരു വശത്ത് ലാത്തി മറുവശത്ത്‌ പ്രേതം .അവസാനം ഗത്യന്ധരമില്ലാതെ അനിയന്‍ പറഞ്ഞു " വാപ്പ പ്രേതത്തിനെ കണ്ടു ഞങ്ങള്‍ .""
പോലിസുന്ടോ അതു വിശ്വസിക്കുന്നു ""എന്താടാ പുതിയ കഥ വിടുന്നോ പ്രേതമോ ?എവിടെ ?അടിച്ചു നിന്റെ തോലുപോളിക്കും" (പുലിവരുന്നേ കഥപോലായി ഞങ്ങളുടെ അവസ്ഥ ,എന്നും ഓരോരോ കള്ളം പറഞ്ഞു വീട്ടില്‍ നില്‍ക്കുമായിരുന്നു ).
പോലിസ് ലാത്തി ഒന്നും കൂടെ തേച്ചു മിനുക്കി .ഞങ്ങളങ്ങോട്ടു കരയാനും തുടങ്ങി അല്ല അത് കരച്ചിലയിരുന്നില്ല ഒന്നാന്തരം നിലവിളി. അവസാനം ഇന്നിനി പോകണ്ട എന്ന് ഉമ്മച്ചി പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ജീവന്‍ തിരിച്ചു കിട്ടി .
പിറ്റേന്ന് വാപ്പുന്റെ കൂടെ അംഗനവാടിയിലേക്ക് പേടിച്ചു പേടിച്ചാണ് പോയത് .പള്ളിയുടെ മുന്നില്‍ എത്തിയപ്പോഴേക്കും ഞങ്ങള്‍ നാലുപാടും പരതി നോക്കി ഇല്ല പ്രേതം എങ്ങും ഇല്ല അള്ള കാത്തു .
പെട്ടന്നൊരു വിളി "ഉമ്മാമ്മ ........ഇന്നലെ കണ്ടില്ല എന്തുപറ്റി " .ശബ്ദ്ധം കേട്ട ഭാഗത്തേക്ക് ഞങ്ങള്‍ നോക്കി അള്ളാഹു പ്രേതം .പെട്ടന്ന് വാപ്പു പറഞ്ഞു "പനിയായിരുന്നു അന്ട്രൂസേ .....അല്ല ഹൈട്രൂസെവിടെ
"അവന്‍ ദേ നില്കുന്നു "അയ്യാള്‍ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് ഞങ്ങള്‍ നോക്കി അള്ള പ്രേതം അത് ഇരട്ടകള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് അന്ന് ആയില്ല ,ഒരു പ്രതത്തെ നേരില്‍ കാണുന്ന പോല ആയിരുന്നു ഞങ്ങള്‍ അയാളെ കണ്ടതും ,ഇരട്ടകള്‍ എന്നാല്‍ എന്ത് ?എന്ന തിരിച്ച്ചരിവുണ്ടാകുന്നതുവരെ!!!!! .
അന്നുമുതല്‍ എന്നും വാപ്പുനോപ്പമായിരുന്നു അംഗനവാടിയില്‍ പോകുന്നത് .കല്ലറയുടെ അടുത്തെത്തുമ്പോള്‍ വിരല്‍ ചൂണ്ടിയില്ലെങ്കിലും 10 വിരല്‍ ഒതുകടിക്കും ,പിന്നീട് എവിടെ കല്ലറ കണ്ടാലും 10 വിരല്‍ ഒതുകടിക്കാന്‍ ഞാന്‍ മറന്നിരുന്നില്ല .കഴിഞ്ഞവര്‍ഷവും കല്ലറ കണ്ടപ്പോള്‍ ഞാനതരിയാതെ കടിച്ചുപോയി ,ഭാഗ്യം ഈ വര്ഷം കല്ലരകലോന്നും കണ്ടില്ല............!!!!!!
കടികൊള്ളാതെ എന്റെ വിരലുകളും രക്ഷപെട്ടു .
നോട്ട് :കല്ലരകള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയാല്‍ 10 വിരല്‍ ഒത്തു കടിക്കണം എന്നത് വെറും ഒരു അന്തവിശ്വസം മാത്രമാണ് .. "എന്നാലും എനിക്ക് പേടിയാ ...................!!!!!!!!!!"

അങ്ങകലെ


ഴ്‌ കടലുകല്‍ക്കക്കരെ മണലാരന്യത്തിന്‍ നടുവില്‍ നീ നിന്റെ ജീവിതത്തിന്റെ ചരടുകള്‍ വലിക്കുമ്പോള്‍ ........!!
ഇങ്ങു അറബികടലിനിക്കരെ ജീവിതം മടുത്തു ഞാന്‍ നിന്ന ദിനങ്ങള്‍ ,അന്ന് അവിചാരിതമായി നീ എന്റെ ജീവിതത്തിലെക്ക് കടന്നു വന്നപ്പോള്‍, സാന്ത്വനമായി കൂട്ടുവന്നു നിയും നിന്റെ സ്നേഹവും സൌഹ്ര്തവും ...!!!
നീ ആരാണെന്നോ ?ഞാന്‍ ആരാണെന്നോ ?നീ എന്താണെന്നോ? ഞാന്‍ എന്താണെന്നോ ?അറിയില്ല എങ്കിലും നമുക്ക് നാം ആരൊക്കെയോ ആരിരുന്നു ....!!
സ്നേഹമെന്ന ഖനി നീ എന്നെ വേണ്ടുവോളം ഭക്ഷിപ്പിച്ചു .ഇന്നും കൊതിമാരീട്ടില്ല എന്നതാണ് പരമാര്‍ത്ഥം..!
അന്ന് പ്രണയത്തിന്റെ ആനന്ദ ലഹരിയില്‍ നീ എനിക്ക് നല്‍കിയ ആ സ്നേഹ ഖനി തേനിനെക്കാള്‍ മധുരമേരിയതും രോസപുഷ്പം പോല നയിര്‍മല്യം ഉള്ളതും ആയിരുന്നു ......................
പക്ഷെ ഇന്നെനിക് കാഞ്ഞിരത്തിന്റെ കയ്പും റോസാ മുള്ള് തറയ്ക്കുന്ന വേദനയും തരുമെന്നു ഞാന്‍ ചിന്തിച്ചിരുന്നില്ല .!!
പലപ്പോഴും മുന്‍കരുതല്‍ പോല നീ എന്നോട് പറയുമായിരുന്നു അധികം മോഹികല്ലേ, വിഷമികല്ലേ എന്ന് ,പക്ഷെ ഇന്ന് വിഷമികല്ലേ എന്നാ പദം കൊണ്ട് നീ എന്നെ സാന്ത്വനപെടുത്തുമ്പോള്‍ നിന്റെ മനസിനശ്വസമായി സാന്ത്വനമായി ഞാനെന്തു പദമാണ് മോഴിയെണ്ട്ട്‌ു.....!!!
അന്നും ഇന്നും സാരമില്ല എന്നാ ഒരു വാക്കുകൊണ്ട് ചുരുക്കുമായിരുന്നു ഞാന്‍ , നിന്റെ എല്ലാ വിഷമങ്ങളും പേടിയും പരിഭവങ്ങളുമെല്ലാം !!
അന്ന് ഞാന്‍ സാരമില്ല എന്നാ വാക്ക് മോഴിയുമ്പോള്‍ എന്റെ മാനസത്തില്‍ പ്രതീക്ഷയുടെ അതികം പുഷ്ടിയില്ലാത്ത പുല്‍നാമ്പുകള്‍ ഒത്തിരി ഇല്ലെങ്കിലും ഇത്തിരി എങ്കിലും ഉണ്ടായിരുന്നു ,നിനകൊരു കടുകുമണിയോളവും .
ഇന്ന് ഞാന്‍ സാരമില്ല എന്നാ വാക്ക് മോഴിയുമ്പോള്‍ എന്താണ് ഞാന്‍ അതില്‍ ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല ,നിനക്ക് അറിയാന്‍ വഴിയുമില്ല .
സത്യാ സന്ധമായ പ്രണയം,സ്നേഹം മരികില്ല എന്നല്ലേ പറയാറുള്ളത് അപ്പോള്‍ നമ്മള്‍ സ്നേഹിചിരുന്നില്ലേ സത്യസന്ധമായി?? നമ്മളുടെ പ്രണയം മരിക്കുകയാണോ ?അതോ ഒരിറ്റു ജീവശ്വാസത്തിനായി അലമുരയിടുകയാണോ ?
അന്നോരികള്‍ അങ്ങകലെ നിന്ന് നീ എന്നെ തേടി എന്നരികില്‍ വന്നപ്പോള്‍ നീ എനിക്കാരെല്ലാമോ ആയിരുന്നു, ഇനി ഒരിക്കല്‍ എഴുകടലും കടന്നു നീ എന്നെ കാണാന്‍ വരുമ്പോള്‍ നീ എനികന്യനാകുമോ ????
നടക്കാത്ത മോഹത്തിന്റെ മരിക്കാത്ത സ്നേഹവുമായി ഞാന്‍ നിന്നെ കാത്തിരിപ്പൂ ......................
എന്റെ എല്ലാമായി അല്ലെങ്കില്‍ എന്റെ ഉറ്റ മിത്രമായി എന്നും എന്റെ കൂടെ ഉണ്ടാകും എന്റെ മരണം വരെ ഉണ്ടാകും എന്നാ വിശ്വാസത്തോടെ
.
.
.
.
ഇക്കാന്റെ സ്വന്തം തക്കുടു

ജീവന്റെ വിലാപം


മ്മെ......എനിക്ക് വിശക്കുന്നമ്മേ ,അമ്മെ വിശക്കുന്നു വല്ലതും തരു....

ശാരി ഞെട്ടി ഉണര്‍ന്നു ,വയറില്‍ വല്ലാത്തോരനക്കം .അവള്‍ വയറിലൊന്നു തടവി ,എന്‍റെ മോള്‍ .....വിശക്കുന്നുണ്ടാകും ,അവള്‍ കുറച്ചു പാലും ആപ്പിളും എടുത്തു കഴിച്ചു .പെട്ടന്ന് കയ്യിലിരുന്ന പാല്‍ പാത്രം വഴുതി നിലത്ത് വീണു വലിയ ശബ്ദത്തോടെ,
നന്ദന്‍ ഉണര്‍ന്നു
"ശാരി നീ എന്തെടുക്കുകയാ അവിടെ ????
എന്താ ഒരു ബഹളം ??"
"ഒന്നുമില്ല നന്ദേട്ടാ ...വയറില്‍ വല്ലാത്തോരനക്കം മോള്‍ക്ക്‌ വിശക്കുന്നുവെന്നു തോന്നുന്നു"
"നീ പെട്ടന്ന് കിടക്കു നാളെ ഹോസ്പിറ്റലില്‍ പോകേണ്ടതാണ്"
"നന്ദേട്ടാ നമുക്കിതിനെ വളര്‍ത്താം കളയണ്ട നമ്മുടെ മോളല്ലേ നന്ദേട്ടാ ഇതിനെ കൊല്ലണ്ട"
"നീ എന്താടീ പറയുന്നേ പിച്ചും പേയും പറയാതെ കിടക്കാന്‍ നോക്ക്"
ലൈറ്റ്‌ അണച്ച് ശാരി കിടന്നു
അമ്മെ എന്നെ കൊല്ലല്ലമ്മേ എനിക്ക് നിങ്ങളോടൊപ്പം ജീവിക്കണം എന്നെ
ഉപേക്ഷിക്കരുതേ...

"മോളെ ഞാന്‍ ......................"
ശരി വിയര്‍ക്കുന്നുണ്ടായിരുന്നു പക്ഷെ അപ്പോഴും അവള്‍ ഉറങ്ങുകയാണ്
ശാരിയുടെ കരച്ചില്‍ കേട്ട് നന്ദന്‍ ഉണര്‍ന്നു
"ശാരി നിനക്കെന്താ പറ്റിയത് ശാരി .................."
ശരി ഞെട്ടി പിടഞ്ഞെഴുനെറ്റു.
"ഇല്ല ഞാന്‍ ചെയ്യില്ല എനിക്കുവേണം .നന്ദേട്ടാ കൊല്ലണ്ട നമുക്കു വളര്‍ത്താം!"
"നീ എന്താ ഡി ഈ പറയുന്നേ കുഞ്ഞു ചുമ്മാതങ്ങ് വളരുമോ ???ആഹാരം കൊടുക്കാന്‍ വിദ്യാഭ്യാസം കൊടുക്കാന്‍ കെട്ടിച്ചു വിടാന്‍ ഇതിനൊക്കെ കാഷ്‌ വേണ്ടേ, ഇപ്പോള്‍ ഒരു കുഞ്ഞിനെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ കഴിയില്ല അതും ഒരു പെണ്‍കുഞ്ഞ് ........!"
"നമ്മുടെ കൂടെ ഇതും അങ്ങ് വളരും .ഇതൊരു ആണായിരുന്നെങ്കില്‍ വളര്‍ത്തുമായിരുന്നില്ലേ"
"എങ്കില്‍ കുറച്ചു കഷടപാടെ ഉള്ളു കുറച്ചൊന്നു വളര്‍ത്തി വിട്ടാല്‍ അങ്ങ് വളര്‍ന്നോളും എനിക്ക് ആദ്യ കുട്ടി ആണ്‍കുട്ടി മതി ,വാ നമുക്ക് പുറപ്പെടാം"
പിന്നെ ഒന്നും പറയാതെ ശാരി അയാളോടൊപ്പം യാത്ര ആയി,
ഹോസ്പിറ്റലില്‍ എത്തി.
ഡോക്ടര്‍ പറഞ്ഞു,
"ഇപ്പോള്‍ തന്നെ ഒരുപാട് വൈകി ഒന്നും കൂടെ ഒന്ന് ആലോചിക്കു..."
അപ്പോള്‍ നന്ദന്‍ പറഞ്ഞു
"വേണ്ട ഞങ്ങളെല്ലാം തീരുമാനിച്ചതാണ്!"
പിന്നെ ഡോക്ടര്‍ ഒന്നും പറയാതെ ശാരിക്ക് സെടെഷന്‍ കൊടുത്ത് ഓര്‍പറേഷന്‍ തിയറ്ററിലേക്ക് മാറ്റി.
അപ്പോഴും ആ കുഞ്ഞു കരയുന്നുണ്ടായിരുന്നു
അമ്മെ എന്നെ ഇട്ടു പോകല്ലേ എനിക്ക് പേടിയാകുന്നു .എനിക്ക് ജീവിക്കണം
അമ്മേ പേടിയാകുന്നു


"ഇല്ല മോളെ അമ്മപോകില്ല"
ശബ്ദം പുറത്തുവരാതെ ശാരിയുടെ ചുണ്ടുകള്‍ മന്ത്രിച്ചു.
അബോഷന് വേണ്ട കാര്യങ്ങള്‍ എല്ലാം ഭംഗിയായി തന്നെ നടന്നു .പുറത്തു തെല്ല് ജിജ്ഞാസയോടെ നന്ദന്‍,
പെട്ടന്ന് ഓര്‍പറേഷന്‍ തിയറ്ററിന്‍റെ വാതില്‍ തുറക്കപെട്ടു!!!!!!!!!!
ഡോക്ടര്‍ വിളിച്ചു
"നന്ദന്‍"
നന്ദന്‍ ഓടിവന്നു
"പറയു ഡോക്ടര്‍"
"സോറി നന്ദന്‍ ശാരി ...................!"
.
.
.
.
.
.
.
.
ആ കുഞ്ഞിനോടൊപ്പം ആ അമ്മയും യാത്ര ആയി..
.
.
.
നോട്ട് :- ഒരു കുഞ്ഞു പൊക്കിള്‍ കൊടി ബന്ധം വിട്ടു ഭൂമിയില്‍ പതിക്കുമ്പോഴാണ് നമ്മള്‍ അതിനെ കാണുന്നത് സ്നേഹിക്കുന്നത് അത് നമ്മളെയും.
പക്ഷെ ഒരമ്മയ്ക്ക് അങ്ങനല്ല ജീവന്‍റെ തുടിപ്പ് ഉടലെടുക്കുന്ന മുതല്‍ ആ കുഞ്ഞു അമ്മയെ സ്നേഹിക്കുന്നു സംസാരിക്കുന്നു തിരികെ അമ്മയും.
കുഞ്ഞിനു ഏറ്റവും സുരക്ഷിതമായ സ്ഥലം അമ്മയുടെ ഉദരമാണ്.
ജനിച്ച ഒരു കുഞ്ഞിന്‍ അല്ലേല്‍ മനുഷ്യനെ കഷ്ണങ്ങളായി മുറിച്ചു കൊല്ലുന്നതുപോല പാപമാണ് ഭ്രൂണഹത്യയും .ആകുഞ്ഞിനും വേദനിക്കും ഒരു മനുഷ്യന് വേദനിക്കുന്നപോലെ............!!!!!!!!!!!!
പെണ്‍കുഞ്ഞുങ്ങളെ ഭ്രൂണത്തിലെ നശിപ്പിക്കുന്ന പ്രവണത ഇന്ന് ധാരാളമായി കണ്ടുവരുന്നു. ആയതിനാല്‍ ഇന്ന് സ്ത്രീ പുരുഷ അനുപാതം വളരെ കുറഞ്ഞു വരുന്നതായി കണക്കുകള്‍ കാണിക്കുന്നു.
ലോകമെമ്പാടും ഓരോ വർഷവും 42 ദശലക്ഷം ഭ്രൂണഹത്യകൾ നടക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇതിൽ 22 ദശലക്ഷം ഹത്യകൾ സുരക്ഷിതമായ സാഹചര്യങ്ങളിൽനടക്കുമ്പോൾ മറ്റൊരു 20 ദശലക്ഷം സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ വച്ച് സംഭവിക്കുന്നു
.

വിധിയുടെ നിറകൂട്ട്


ശ്യാം ഒരു സര്‍ക്കാര്‍ ജോലിക്കാരനാണ് .വീട്ടുകാരുടെ വാക്ക് വകവെയ്ക്കാതെ സ്വന്തം ഇഷ്ടപ്രകാരം സ്നേഹിച്ച പെണ്ണിനെ കല്യാണം കഴിച്ചു .സുന്ദരിയുംസുമുഖയും വിദ്യ സമ്പന്നയും ആയ പെണ്ണ് സുമ .വൈകാതെ അവര്‍ക്ക് ഒരു
പെണ്‍കുഞ്ഞും ജനിച്ചു, ജീവിതം സന്തോഷമായിരുന്നു .പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല ,അമ്മായിയമ്മ പോരാണോ !അറിയില്ല അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ വരാന്‍ തുടങ്ങി. പിന്നെ പ്രശ്നങ്ങള്‍ മാത്രമായി ജീവിതത്തില്‍.കാര്യങ്ങള്‍ വിവാഹമോചനത്തിന്റെ വക്കോളമെത്തി അവളെ ഒഴിവാക്കാന്‍ അവനു തന്റെ സര്‍വ്വവും അവളുടെ മുന്നില്‍ അടിയറവു വെയക്കേണ്ടി വന്നു.അവസാനം ഒരുവിതം തന്റെ ജീവിതത്തില്‍ നിന്നും അവളെ ഒഴിവാക്കി!!
ശ്യാമിന്റെ അയല്‍ക്കാരനായിരുന്നു അരുണ്‍ .‍പ്രായം മുപ്പത്തെട്ടുകഴിഞ്ഞെങ്കിലും അവിവാഹിതന്‍ ,സുന്ദരന്‍ ,സുമുഖന്‍ കയ്യിലിരിപ്പ് മാത്രം.............!!
അരുണിന്റെ അമ്മ ലോകതെങ്ങുമില്ലാത്ത സ്ത്രീധനം വാങ്ങിച്ചു മകനെ കെട്ടിക്കാനായി തീരുമാനിച്ചിരിക്കുകയാണ് . .ആ നാട്ടിലുള്ള എല്ലാവരെയും ആലോചിച്ചു.അവരുടെ നാക്കിന്റെ നീളം അറിയാവുന്ന നാട്ടുകാര്‍ മക്കളെ കെട്ടിച്ചു കൊടുക്കാന്‍ ഭയന്നു .നാട്ടില്‍ ഏതെങ്ങിലും ഒരു പെണ്ണ് വീട്ടില്‍ വരാന്‍ വൈകിയാല്‍ അവളെ പറ്റി അബവാദംപറയുക ,അതായിരുന്നു അവരുടെ പ്രധാനജോലി..അവരുടെ മകനായിരുന്നു അവരുടെ നോട്ടത്തില്‍ ഏറ്റവും നല്ലവന്‍ "കാക്കയ്ക്കും തന്‍ കുഞ്ഞു പൊന്‍ കുഞ്ഞു
:എന്നല്ലേ ശാസ്ത്രം ?
ആ നാട്ടിലെ ന്യൂസ് പേപ്പര്‍ആയിരുന്നു ആ സ്ത്രീ ,അവര്‍ക്ക് രണ്ടുമക്കള്‍ ഒരു ആണും ഒരു പെണ്ണും .മകളുടെ കല്യാണം കഴിഞ്ഞു സ്വത്ത് ഭാഗം എന്നും കരുതി തനിക്കിങ്ങനെ ഒരു മകളില്ല എന്നെഴുതി വെച്ചു, പിണ്ഡംവെച്ചു പടിയടച്ചു ആ അമ്മ ,അവര്‍ക്ക് എല്ലാം അരുണ്‍ ആയിരുന്നു .അവനുവേണ്ടി അവരെല്ലാം ഉപേക്ഷിച്ചു ,നൊന്തുപെറ്റ മകളെ പോലും .
ആ ഇടക്കാണ് അവര്‍ ഒരു ന്യൂസ് നാട്ടില്‍ പറഞ്ഞത് പരത്തിയത് അവരുടെ മകന്‍ വിവാഹം കഴിക്കാന്‍ പോകുന്നു !!.സുന്ദരിയും ,സുമുഖയും ,സംബന്നയുമായ ഒരു പാവം പെണ്ണ് കല്യാണം കഴിഞ്ഞു ഒരു കുട്ടി ഉണ്ട് ഭര്‍ത്താവ് ഉപേക്ഷിച്ച പാവം... ഇതൊക്കെ ആയിരുന്നു അവരുടെ വാക്കുകള്‍ ഭാവി മരുമകളെ കുറിച്ചു .
അങ്ങനെ അരുണിന്റെ വിവാഹം കഴിഞ്ഞു പുതുപെണ്ണ് വരന്റെ വീട്ടിലെത്തി!!!!!!!പെണ്ണിനെ കണ്ട ഞങ്ങളൊക്കെ അറിയാതെ മൂകത്ത് വിരല്‍ വെച്ചുപോയി!!!സുമ................ശ്യാമിന്റെ ഭാര്യാ അല്ല ഭാര്യയായിരുന്നവള്‍ ഒരുമതിലിനു അപ്പുറവും ഇപ്പുറവും വീട് , ദൈവമേ........... ഇതെന്തു കലികാലം നാട്ടുകാര്‍ പലകഥകളും പറയാന്‍ തുടങ്ങി.
നമ്മുടെ നാടല്ലേ കഥകള്‍ക്ക് പഞ്ഞമില്ലല്ലോ ?പക്ഷെ ആ അമ്മായിയമ്മ അതൊന്നും കാര്യമാക്കിയില്ല ,മരുമകളെ സ്നേഹിച്ചു, മകനുവേണ്ടി ...........ഏകദേശം രണ്ടു ആഴ്ച്ച കഴിഞ്ഞിട്ടുണ്ടാകും അരുണിന്റെ വീട്ടില്‍ നിന്നും നിലവിളികെട്ടാണ് ഞങ്ങള്‍ അവിടേക്ക് ഓടികൂടിയത്. അരുണ്‍ അമ്മയുടെ മുടിയില്‍ പിടിച്ചു തറയില്‍ ഇട്ടു വലിച്ചിഴക്കുന്നു ,മുതുകത്ത് ഇടിക്കുന്നു,ചവിട്ടുന്നു, കണ്ടുനിന്ന ഞങ്ങള്‍ക്ക് എന്തുചെയ്യണം എന്ന് അറിയാന്‍ കഴിയാത്ത ,അവസ്ഥ പിന്നെ ഒരുവിധം അവനെ പിടിച്ചു മാറ്റി ,പാവം ആ ആമ്മ വേദനകൊണ്ട് പുളയുകയാണ് !! ജനിച്ചിട്ടിന്നേവരെ ആ അമ്മ ആ മകനെ തല്ലിയിട്ടില്ല പക്ഷെ അവന്‍....................
ഇതെല്ലാം കണ്ടു ചിരിച്ചുകൊണ്ട് സുമ !! ഈശ്വര അവളിത്ര ക്രൂരയാണോ??????????അവളും ഒരമ്മയല്ലേ നാളെ അവളുടെ അവസ്ഥ ഇതിനേക്കാള്‍ പരിതാപകരമാകാം........... എന്താണ് പ്രശ്നം എന്ന് ആര്‍ക്കും അറിയില്ല സ്വന്തം മകനോടൊപ്പം സുഖമായി ജീവിക്കാന്‍ വായും വയറും ഇറുക്കി ,വിശപ്പടക്കി അവര്‍ കെട്ടി ഉയര്‍ത്തിയ വീട്,സ്വപ്നങ്ങള്‍ എല്ലാം അവിടെ ...............
മാമ്പൂ കണ്ടും മക്കളെ കണ്ടും മതിക്കരുത് “എത്ര പരമാര്‍ത്ഥം

ആരോരുമില്ലാത്ത ഒന്നുമില്ലാതെ തെരിവില്‍ നിന്ന ആ അമ്മയെ കൂട്ടികൊണ്ടു പോകാന്‍ മകള്‍ വന്നു .പണ്ട് ആ അമ്മ തള്ളിപരഞ്ഞമകള്‍ ഇന്ന് ആ മകളാണ് ആ അമ്മക്കുള്ളത് .ആ അമ്മ ഇന്ന് മകളോടൊപ്പം ആണ് .
എത്ര മക്കളുണ്ട് എങ്കിലും എല്ലാവരെയും ഒരുപോലെ സ്നേഹിക്കണം “പാവം ആ അമ്മ പഠിച്ചു.
സുമ അവള്‍ യാതൊരു കുലുക്കവുമില്ലാതെ ശ്യാമിന്റെ മുന്നില്‍ തന്നെ ഇന്നും ജീവിക്കുന്നു . ശ്യാമിന്റെയും അവളുടെയും കുഞ്ഞു ബോടിങ്ങിലും .....!!
ഇതിനിടയില്‍ ശ്യാമിന്റെ വിവാഹം ഉറപ്പിച്ചു ,വിവാഹം എന്നെയും വിളിച്ചു എനിക്ക് പോകാന്‍ കഴിഞ്ഞില്ല ഇപ്പോള്‍ ഏകദേശം രണ്ടുമാസം കഴിഞ്ഞു.
യ..... റബ്ബേ...........!!!!!
ഇന്നലെ ഞാന്‍ അവളെ കണ്ടു വെളുത് മെലിഞ്ഞ പ്രായം പതിനാറു തികഞ്ഞ ഒരു കൊച്ചു പെണ്ണ്

നാല്പത്തിരണ്ടുകാരന്റെ ഭാര്യ ......വിധി എന്ത് ക്രൂരമാണ്
!!! കൌമാര പ്രായം പോലും കഴിയാത്ത പെണ്‍കുട്ടി പാവം അവളും ഒരുപെണ്ണല്ലേ അവള്‍ക്കും കാണില്ലേ ഭാവി വരനെ കുറിച്ചു സ്വപ്നങ്ങള്‍ ....
ഞാന്‍ അവളോട്‌ ചോദിച്ചു”മോളെ നിനകിഷ്ടമയിരുന്നോ ഈ കല്യാണത്തിന്

അപ്പോള്‍ അവള്പറഞ്ഞു “സ്ത്രീധനം കൊടുക്കാന്‍ വല്ലതും വേണ്ടേ ചേച്ചി മുഴുപട്ടിനിയും ദാരിദ്രിയവും നിറഞ്ഞ വീട് ,അത്താഴ പട്ടിനികാരനായ അച്ഛന്റെ മകള്‍ക്ക് ,എന്തിഷ്ടം എന്ത് സ്വപ്നം കാശുണ്ടെങ്കില്‍ എനിക്കും ...........”അവളുടെ വാക്കുകള്‍ ഇടറി .
സ്ത്രീധനം എന്നാ വിഷവിത്തിന് ആ പെങ്ങളുടെ ജീവിതവും വളമായി ,അവളുടെ നിറമുള്ള സ്വപ്നങ്ങല്‍ക്ക് അവിടെ തിരശ്ശീല വീണു .സ്വന്തം സ്വപ്നങ്ങള്‍ ഹോമിച്ചു അവള്‍ ജീവിക്കുന്നു ആര്‍ക്കു ഒക്കെയോ വേണ്ടി .................നാളെ നമ്മളില്‍ പലരും അവള്‍ ആയേക്കാം

നോട്ട് :സ്ത്രീ ലോകത്തിലെ ഏറ്റവും സഹന ശക്തിയുള്ള സ്നേഹമുള്ള ജീവി ,അതുപോലതന്നെ ലോകത്തിലെ ഏറ്റവും പൈശാചികവും ക്രൂരയുമായ ജീവിയും അവള്തന്നെ !!!!!!!!!!!!!!!!!ജീവിതം പലര്‍ക്കും പലതാണ് നല്‍കുന്നത്.

യാത്ര

ഇങ്ങനെ ഒരു ദിവസം പലപ്പോഴും ഞാന്‍ വളരെ ഏറെ മോഹിച്ചിരുന്നു ,പക്ഷെ.........
ഇന്നീ യാത്ര ഞാന്‍ ആഗ്രഹിക്കുനില്ല പക്ഷെ പോകണം പോയെ പറ്റുകയുള്ളൂ.
വേഷങ്ങള്‍ അഴിച്ചു വെയ്ക്കാന്‍ നേരമായി ......മഷി കോപ്പുകള്‍ തീര്‍ന്നു,
ആടി തിമിര്‍ത്ത വേഷങ്ങള്‍ക്ക് വിട ............എന്നെന്നെയ്ക്കുമായ്‌ വിട...!!!!!
എല്ലാവരോടും യാത്ര പറയണം എന്നാഗ്രഹിച്ചു സ്വരം പുറത്തുവന്നില്ല.........
എല്ലാവരും പറയുന്നതെനിക്ക് ശ്രവിക്കാം .......പക്ഷെ ഉരിയാടാന്‍ കഴിയുന്നില്ല ,
ഒരു പല്ലക്കില്‍ എന്നെ കിടത്തി നാലുപേര്‍ താങ്ങി എടുത്തപ്പോള്‍..........
എനിക്കെല്ലവരെയും കാണാം ,എല്ലാവരും എന്തിനോ വേണ്ടി കരയുന്നു ......
ഒരാള്‍മാത്രം അങ്ങ് ദൂരെനിന്നു എന്നെ നോക്കി മന്ദഹസിക്കുന്നു .........എന്നെപോലോരാള്‍.!!!
എന്‍റെ രൂപ സാദ്രശ്യമുള്ള ഒരാള്‍......!!!
അതെന്‍റെ ശരീരത്തില്‍ നിന്നും വേര്‍പെട്ടുപോയ ആത്മാവെന്ന സത്യം മനസ്സിലക്കിയപോഴേക്കും ഞാനെന്‍റെ യാത്ര ഏതാണ്ട് തുടങ്ങു കഴിഞ്ഞിരുന്നു ............!
അവസാനയാത്ര.... വിജനമായ യാത്ര.... അനന്തമായ യാത്ര....

ഓര്‍മയില്‍ ഒരു റിപബ്ലിക് ദിനം

ഓര്‍മയില്‍ ഒരു റിപബ്ലിക് ദിനംഴു വര്‍ഷങ്ങള്‍ക് മുന്‍പ് അതായത് 2006ല്‍ (പത്താം ക്ലാസ്സ്കഴിഞ്ഞതും )സ്പോര്‍ട്ട്സ് വെച്ചു കെട്ടി എന്‍ സി സി യില്‍ അംഗത്വം സ്വീകരിച്ചു .ഹിന്ദി ആ ആ ഈ ഈ പോലും പഠിച്ചിട്ടില്ലാത്ത ഞാന്‍ ആദ്യ കാലങ്ങളില്‍ വളരെ അതികം ബുദ്ധിമുട്ടി .അന്ന് ഇന്നത്തെ പോലെ ഗ്രേസ് മാര്‍ക്ക് ഒന്നുമില്ല ചുമ്മാ ഒരു സേവനം എന്നാ നിലയില്‍ ,പട്ടാള യൂണിഫോമിനോട് വല്ലാത്ത കമ്പം ആയതുകൊണ്ട് ,എപ്പോഴുംവലിയ കഠിനമായ ജോലികള്‍ ചെയ്യാന്‍ ഇഷ്ടപെടുന്നതു കൊണ്ടും ജോയില്‍ ചെയ്തതായിരുന്നു . പക്ഷെ ഭാഗ്യം എന്നോണം ആ വര്ഷം തന്നെ കേരള ഗവര്‍മെന്റ് ഗ്രസ് മാര്‍ക്ക് ഏര്‍പെടുത്തി .അത് കൂടുതല്‍ ഉത്സാഹം തന്നു എന്നില്‍ അതിലേക്കു ഉറച്ചു നില്‍ക്കാന്‍.
                      ദ്യമായി പരേഡിനിറങ്ങിയ ദിവസം വായില്‍ കൊള്ളാത്ത ഹിന്ദി പതങ്ങളും ലാടം പോലത്തെ ബൂട്സും കണ്ടു വല്ലാതങ്ങ് പേടിച്ചു .പരേട് പഠിപ്പിക്കാന്‍ വിവിത റാങ്കില്‍ ഉള്ള സീനിയര്‍ ചേട്ടന്മാരും ഒരു ചേച്ചിയും .
റാങ്കു ക്രമം ഏതാണ്ട് ഇങ്ങനെ ആയിരുന്നു ,
സീനിയര്‍ അണ്ടര്‍ ഓഫീസര്‍ (ഏറ്റവും കൂടിയ ആള്‍ )
ജൂനിയര്‍ അണ്ടര്‍ ഓഫീസര്‍
സര്‍ജെന്റ്റ്
.
.
കേഡറ്റു (ഏറ്റവും കുറഞ്ഞ ആള്‍ )
ദ്യമായി അംഗത്വം സ്വീകരിക്കുന്ന ആള്‍ കേഡറ്റു പിന്നെ പിന്നെ സൊന്തം  കഴിവില്‍ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ വരെ ആകാം .സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ഏതാണ്ട് ഒരു രാജ്യം മുഴുവന്‍ ഭരിക്കുന്ന രാജാവിനെ പോലെ ആണ് .അതിനു കീഴില്‍ ഉള്ളവര്‍ ഇയാള്‍ പറയുന്ന എല്ലാം അനുസരിക്കണം .അതായത് അടിവസ്ത്രം കഴിക്കാന്‍ പറഞ്ഞാല്‍ പോലും ചെയ്തെ പറ്റൂ ...ഫസ്റ്റ് ഒബയ് ദെന്‍ കമ്പ്ലയിന്റ് ഇതായിരുന്നു നിയമം .

എന്‍ സി സിയില്‍ വിവിധ തരത്തില്‍ പരീക്ഷകള്‍ ഉണ്ട് എ സര്ടിഫികറ്റ് (ഹൈ സ്കൂള്‍ തലത്തില്‍ ഉള്ളവര്‍ക്ക് ), ബി സര്ടിഫികറ്റ് ,സി സര്ടിഫികറ്റ് ,(പ്ലസ്‌ റ്റു കോളേജു തലത്തില്‍ ഉള്ളവര്‍ക്ക് ) ഇതൊക്കെ ആയിരുന്നു എന്‍ സി സി .

ദ്യമായി എനിക്ക് കിട്ടിയത് രാജസ്ഥാനില്‍ ലീടര്ഷിപ്‌ ക്യാമ്പില്‍ പങ്കെടുക്കുവാനുള്ള അവസരം ആയിരുന്നു .അവസരം കിട്ടിയപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ല അതിനായി അല്‍പ സ്വല്പം ഒക്കെ പരേട്‌ പഠിച്ചു പക്ഷെ നിര്‍ഭാഗ്യം എന്നോണം ട്രെയിനില്‍ റിസര്‍വേഷന്‍ പ്രശ്നം ആയതിനാല്‍ ആ ക്യാമ്പില്‍ സി സര്‍ട്ടിഫികേറ്റ് എഴുതനുള്ളവരെ മാത്രേ കൊണ്ട് പോകാന്‍ കഴിഞ്ഞുള്ളൂ .അങ്ങനെ ആ ക്യാമ്പും രാജസ്ഥാനും ഒരു സ്വപ്നമായി മാറി അന്നും ഇന്നും എന്നും .ആ സമയത്ത് ബാക്കി ഉള്ള കൂട്ടുകാര്‍ തിരുവനന്തപുരത്ത് ജിവി രാജ സ്കൂളില്‍ വെച്ചു നടന്ന ക്യാമ്പില്‍ പങ്കെടുത്തു എനിക്ക് അതും കിട്ടിയില്ല .മറ്റുള്ള എന്റെ കൂട്ടുകാര്‍ ക്യാമ്പിനെക്കുറിച്ചു അഹങ്കാരത്തോടെ പറയുമ്പോള്‍ എനിക്ക് നിരാശ തോന്നിയിരുന്നു .അങ്ങനെ 2006 ഇല്‍ ക്യാമ്പ് എന്നത് എനിക്ക് കയ്യെത്തി പിടിക്കാന്‍ കഴിയാത്ത ഒന്നായി .
2007 ഇല്‍ ഏതാണ്ട് മാര്‍ച്ചില്‍ എനിക്കും കിട്ടി ആക്കുളത്തു വെച്ചു ഒരു ക്യാമ്പ് പക്ഷെ മുന്നേ ക്യാമ്പിനു പോയവര്‍ക്ക് അവിടത്തെ സീനിയെര്സിനെയും,സാബ്മാരെയും , പരേഡും, ക്യാമ്പിന്റെ രീതികളും എല്ലാം അറിയാമായിരുന്നു അവര്‍ എന്റെ മുന്നില്‍ ഷൈന്‍ ചെയ്തു അത് എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല .പക്ഷെ വളരെ കഷ്ടപ്പെട്ട് അവരുടെ ഷൈന്‍ ചെയ്യലൊക്കെ കണ്ടില്ലാന്നു നടിച്ചു രണ്ടു ദിവസം ഞാന്‍ പരേട്‌ പഠിച്ചു പത്തു ദിവസം ആണ് ക്യാമ്പ് .മൂന്നാം ദിവസം സ്കവുട്ട് ടീമിനെ തിരഞ്ഞെടുക്കലായിരുന്നു ദൈവം എനിക്ക് ജിറാഫിനെ പോലെ പൊക്കം തന്നതുകൊണ്ടു ആദ്യം തന്നെ  സെലക്ഷന്‍ കിട്ടി.പിന്നെ പിന്നെ ഞാന്‍ പയറ്റി തെളിയാന്‍ തുടങ്ങി റൈഫിള്‍ ഡ്രില്‍ ,പരേട്‌ ,ഫയറിംഗ് ,അതിലുപരി നല്ലൊരു സൌഹ്ര്‍ത്ത അന്ധരീക്ഷം സീനിയേര്‍സിന്റെ ഭാഗത്ത് നിന്നും സബുമാരുടെ ഭാഗത്ത്‌ നിന്നും ഞാന്‍ ഉണ്ടാക്കി എടുത്തു .നല്ല രീതിയില്‍ ഹാര്‍ഡ് വര്‍ക്ക്‌ ചെയ്യുന്നത് കാരണം എല്ലാവര്ക്കും എന്നോട് വലിയ കാര്യമായിരുന്നു .അങ്ങനെ ഞാന്‍ ശെരിക്കും ഹീറോ ആയി വിലസി റാങ്കു ഇല്ലാതെ രാജാവിന്റെ പതവി എനിക്ക് കിട്ടി .ആ ക്യാമ്പ് വളരെ മനോഹരമായി തീര്‍ന്നു ആ ക്യാമ്പില്‍ സീനിയര്‍ എല്ലാം അവരുടെ പദവി(ഫ്ലാപ്* കൈമാറണം ) അടുത്ത ആള്‍ക്ക് കൈമാറണം കാരണം ആ ആദ്യായന വര്‍ഷത്തിലെ അവസാന ക്യാമ്പ് ആണ് അത് .സീനിയര്‍  അണ്ടര്‍ ഓഫീസര്‍ പതവിക്ക് വനിതാ വിങ്ങില്‍ ആരും അര്‍ഹരല്ല കാരണം ബി സര്ട്ടിഫിക്കട്റ്റ്യ നേടിയവര്‍ക്കുള്ളതാണ് അത്. അതുകാരണം എനിക്കും എന്റെ മൂന്നു കൂട്ടുകാര്‍ക്കും സര്‍ജന്റ് പതവി നല്‍കി ആ ക്യാമ്പ് പൂര്‍ണമായി.
താണ്ട് നവംമ്പറില്‍ ബി സര്‍ട്ടിഫികറ്റ് എഴുതി .റിസള്‍ട്ട് വന്നപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലേ എന്റെ ബെട്ടലിയനില്‍ ഞാനായിരുന്നു ട്ടോപ്പ് മാര്‍ക്കര്‍ അതോടെ എന്റെ ബറ്റാലിയനില്‍  ഞാന്‍ അറിയപെടുന്ന ആളായി .അടുത്ത നാഷണല്‍ ക്യാമ്പ് (ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തിലെയും കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പ് )അതെനിക്ക് കിട്ടി എന്റെ ബറ്റാലിയനില്‍ നിന്ന് ഞാന്‍ മാത്രം ,തിരുവനന്തപുരം ഗ്രൂപ്പില്‍ നിന്നും അഞ്ചു പെണ്‍കുട്ടികള്‍ 7 ആണ്‍കുട്ടികള്‍ ക്യാമ്പ് ചേര്‍ത്തല വെച്ചും ,കൂടെ വന്ന പെണ്‍കുട്ടികള്‍ക് എന്നേക്കാള്‍ കൂടിയ റാങ്കു ഇല്ലാത്തതിനാല്‍ ഞാന്‍ തന്നെ സീനിയര്‍ സ്ഥാനം ഏറ്റു ക്യാമ്പില്‍ എത്തി, സീനിര്‍ അണ്ടര്‍ ഓഫീസര്‍ ആകാതെ തന്നെ ഭരണം , ഫ്ലാപ് എല്ലാം എന്റെ തോളില്‍ എത്തി അവിടത്തെ മിസ്സുമാരും സാറന്മാരും കൂടി വെയ്പ്പിച്ച്ചു എന്ന് വേണം പറയാന്‍ .ഒരുപാട് നല്ല അനുഭവങ്ങള്‍ കിട്ടി ആ ക്യാമ്പും പൂര്‍ണമായി .ആ ക്യാമ്പിനു കൊണ്ട് പോയ ബറ്റാലിയനില്‍ നിന്ന് തന്ന കൊതുക് വല ഇപ്പോഴും എന്റെ വീട്ടില്‍ കിടപ്പുണ്ട് .
            എല്ലാ വര്‍ഷവും റിപബ്ലിക് ദിനത്തില്‍ സീനിയേര്‍സ് ഔധ്യോഗികം ആയി സ്ഥാനം ഒഴിയുന്നത് അന്ന് ജുനിയെര്സ് അവര്ക് സെന്റ്‌ ഓഫ്‌ നല്‍കും അവരുടെ അനുഭവങ്ങള്‍ ഒക്കെ പങ്കു വെക്കും ഇത് അതതു കോളേജില്‍ നടക്കുന്ന സംഭവം ആണ് .ബറ്റാലിയനില്‍ നിന്ന് സ്ഥാനം ഒഴിയുന്നത് മാര്‍ച്ചിലും . 2008 ഇല്‍ റിപബ്ലിക് ദിനത്തില്‍ സീനിയേര്‍സ് ഫ്ലാപ്കൈമാറി എനിക്കും കിട്ടി ഫ്ലാപ് .അത് കഴിഞ്ഞു വന്ന മാര്‍ച്ച്‌ ക്യാമ്പില്‍ ഞാന്‍ അറിഞ്ഞു വിലസി ക്യാമ്പ് ലീഡര്‍ എന്നാ പതവിയും കമാന്ട്ടന്റ്റ് എന്ന പതവിയും എല്ലാം എല്ലാം എന്റെ കയ്യില്‍ ആയി .എന്നാലും ആരിലും ഒന്ന് അടിചെല്പ്പിക്കാതെ സൌഹ്രതം കാത്തു സൂക്ഷിച്ഛതിനാല്‍ എല്ലാവരും എന്നെ സ്നേഹിച്ചു മനസ്സ് തുറന്നു .ഞാന്‍ ഉള്ള ക്യപില്‍ ഒരു പെന്കുട്ടിക്കുപ്പോലും ഒരു പ്രശ്നവും ഉണ്ടാകാതെ നോക്കി എന്റെ ഉറക്കം കളഞ്ഞു ഞാന്‍ കാവലിരുന്നു .സ്കവുട്ട് അംഗം കൂടി ആയതിനാല്‍ വല്ലാത്ത മുന്ഗണന ആയിരുന്നു എനിക്ക് ,പതിനെഴുവയസും കുട്ടിത്തം മറാത്ത സ്വഭാവവും വായാടിയും ആയതിനാല്‍ എല്ലാര്ക്കും എന്നെ വലിയ ഇഷ്ടമായിരുന്നു ആഹാരം പോലും മിസ്സുമാരും മറ്റു സീനിയെര്സും വാരിത്തരുമായിരുന്നു .ഐ സ് ക്രീം കൊതിച്ചി ആയതിനാല്‍ എനിക്കായി അവര്‍ അവരുടെ ഐ സ് ക്രീം മാറ്റി വെക്കും ,എനികൊന്നു സുഖമില്ലതയാല്‍ വിഷമിക്കുന്ന ഒരുപാട് മുഖങ്ങള്‍ ഞാന്‍ കണ്ടു എന്നെ സ്നേഹിക്കുന്ന മുഖങ്ങള്‍ , എല്ലാം എന്റെ പൊക്കം എനിക്ക് നേടിത്തന്ന ഭാഗ്യങ്ങള്‍ ആയിരുന്നു .
ബ്രിഗേഡിയര്‍ ,ഗ്രൂപ്പ് കമാന്റ്ടര്‍, ഉള്‍പടെ പല ഉന്നതര്‍ക്കും സലൂട്ട് കൊടുക്കാന്‍ കഴിഞ്ഞു .ഒരിക്കലും പോകാന്‍ കഴിയാത്ത കൊച്ചി നേവല്‍ ബയിസില്‍ പോകാനും കപ്പലില്‍ ( ഐ എന്‍ എസ ശര്‍മ ),യുദ്ധ വിമാനങ്ങളില്‍ ,ഹെലിക്കൊപ്റ്ററില്‍ കേറാനും അതിലുപരി ഇതിന്റെ ഒക്കെ കണ്ട്രോള്‍ റൂമില്‍ ഒക്കെ കേറി ചെല്ലാനും കഴിഞ്ഞു .ഒരിക്കലും ഒന്ന് സ്പര്സ്ഷിക്കാന്‍ കഴിയാത്ത ആര്‍മി റൈഫിള്‍സ് (തോക്ക് ) പരേട്‌ ചെയ്യാനും ഷൂട്ട്‌ ഒക്കെ കഴിഞ്ഞു ഇതെല്ലം എന്‍ സി സി എനിക്ക് നേടിത്തന്ന ഭാഗ്യങ്ങള്‍ ആയിരുന്നു .സി സര്‍ട്ടിഫിക്കറ്റ് എഴുതി അപൂര്‍വ്വം ആള്‍ക്കാര്‍ക്ക് മാത്രം ആണ് ആ സര്‍ട്ടിഫികറ്റ് പാസ്‌ ആകാനുള്ള ഭാഗ്യം ലഭിക്കാറു അത് എനിക്കും കിട്ടി ഞാന്‍ സ്വയം അഹങ്കരിക്കുന്നു (ഐ പ്രൌഡ് ഓഫ് മൈ സെല്‍ഫ് ).
              2009 ജനുവരി 26 റിപബ്ലിക് ദിനത്തില്‍ ഞാന്‍ എന്റെ പതവി ഔദ്യോഗികം ആയി ഒഴിഞ്ഞു എന്റെ ജുനിയെര്സിനു ഫ്ലാപ് കൈമാറി .അവസാനമായി 2009 ജനുവരി 26 റിപബ്ലിക് ദിനത്തില്‍ ആയിരുന്നു ഞാന്‍ പരേട്‌ ചെയ്തത്.എന്റെ ജൂനിയേര്‍സിന് ക്ലാസ് എടുത്തത് .പരെട് ചെയുമ്പോള്‍ കമന്റ്റെര്‍ ആയി നില്‍ക്കുക എന്നത് വല്ലാത്തൊരു അനുഭവം നല്‍കും ..
ഞാന്‍ ഭരിച്ച എന്റെ രാജ്യവും എന്റെ എന്റെ സിംഹാസനവും എന്റെ കിരീടവും അവിടെ വെച്ചു ഞാന്‍ പുതിയ ലോഘം തേടി യാത്ര ആയി .
ഈ ഓരോ റിപബ്ലിക്ദിനം വരുമ്പോഴും എന്റെ രക്തം തിളയ്ക്കും എനിക്കും ചെയ്യണം പരേഡ് എനിക്കും ചെയ്യണം എന്ന് .പരേടുകള്‍ ചെയ്യുന്നത് കാണുമ്പൊള്‍ രോമാഞ്ചം തോന്നും .എനിക്ക് എന്നല്ല മനസ്സറിഞ്ഞു അത്മാര്‍ത്തതയോടെ സ്നേഹിച്ച എല്ലാവര്ക്കും തോന്നും
ഇന്ന് എന്റെ കാതില്‍  മുഴങ്ങി കേള്‍ക്കുന്നു
പരേഡ് സൌതാന്‍ ..........
പരേഡ് വിശ്രാം ........
പരേഡ് അഗെബടെഗ ബായെ മുട്ട ........
പരേഡ് പീച്ഛലോടെകാ പീച്ചെമുട്ടു .........
പരേഡ് സംനസേ സ്റില്‍ മാര്ച് ദെ ച്ചല്‍ ......

ദൈവത്തോട് ഞാന്‍

ദൈവത്തോട് ഞാന്‍
കാലില്‍ എവിടെ ഒക്കെയോ അഹസനീയമായ വേദനയും തടിപ്പും .വീട്ടില്‍ അതിനെ ക്കുറിച്ചു ഒരു വാക്കും മിണ്ടാതെ അദ്ദേഹത്തിനോട് പറഞ്ഞു .
"ഇക്കാ കാലില്‍ വല്ലാത്ത തടിപ്പും വേദനയും "
കേള്‍ക്കാത്ത താമസം എന്നെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി വിധഗ്ത ചികില്‍സയ്ക്കായി അവര്‍ ആര്‍ സി സി യിലേക്ക് അയച്ചു .
"സ്ടര്ട്ടിംഗ് സ്റ്റേജ് ആണ് ചികില്‍സിച്ചാല്‍ മാറ്റം "ഡോക്റ്ററുടെ വാക്കുകള്‍ .
അപ്പോള്‍ തന്നെ അതിനു വേണ്ടതെല്ലാം അദ്ദേഹം ചെയ്തു .സ്വന്തം സമയം കളഞ്ഞു എന്നോടൊപ്പം ആശുപത്രി വരാന്ധ കയറി ഇറങ്ങി .എന്റെ വീട്ടില്‍ ആരെയും അറിയിക്കരുത് എന്നത് എന്റെ ആവശ്യം ആയിരുന്നു .പക്ഷെ അറിയിച്ചെ കഴിയു എന്നാ സ്ഥിതി ആയി .ഇത്രെയും നാള്‍ പകല്‍ മാത്രമായിരുന്നു ചികില്‍സ ഇനി രാത്രിയും .അഡ്മിറ്റ്‌ ചെയ്യാനുള്ള ഡോക്റ്റര്‍മാരുടെ നിര്‍ദ്ദേശം അനുസരിക്കാതെ തരമില്ല .രക്തബന്ധമോ സ്വന്ത ബന്ധമോ അല്ലാത്ത അദ്ദേഹം എങ്ങനെ ?
പിറ്റേന്ന് എന്റെ ഉപ്പാനേ കണ്ടു ,"മാമാ എനിക്കവളെ കല്യാണം കഴിച്ചു തരണം എത്രയും പെട്ടന്ന് തന്നെ "(കാര്യങ്ങള്‍ അറിയിച്ചു അവരെ കൂടി സങ്കടത്തില്‍ ആക്കണ്ട എന്ന് കരുതി )
"ഒരു വര്‍ഷവും കൂടി കഴിയട്ടെ അവള്‍ കുട്ടിയല്ലേ "ഉപ്പാന്റെ മറുപടി
"മാമാ എനിക്കൊരു കാര്യം പറയാനുണ്ട്‌ "ഗത്യന്ധരമില്ല്ലാതെ അദ്ദേഹം ആ സത്യം വെളിപ്പെടുത്തി .
കുറച്ചു നേരം ഇതുകേട്ട് തരിച്ചു നിന്ന ഉപ്പ ആ ഞെട്ടലില്‍ നിന്നും ഉണര്ന്നപാടെ അദ്ദേഹത്തോട് പറഞ്ഞു "മോനെ മോന്റെ ജീവിതം കൂടി........ ആലോചിച്ചിട്ട് ......."
"ആലോചിക്കാന്‍ ഒന്നുമില്ല വര്‍ഷങ്ങളായി പ്രണയിക്കുന്നവര്‍ ആണ് ഞങ്ങള്‍ ഏതു സാഹചര്യത്തിലും കൈവിടാന്‍ അല്ല നെഞ്ചോടു ചേര്‍ക്കാനാണ് ഞാന്‍ അവളെ സ്നേഹിച്ചത് "
കാര്യങ്ങള്‍ അറിഞ്ഞ എനിക്ക് കല്യാണത്തിന് സമ്മതം ആയിരുന്നില്ല ,എനിക്കുവേണ്ടി അദ്ദേഹത്തിന്റെ ജീവിതം കൂടി ഹോമിക്കാന്‍ ...ഒരു കുപ്പി വിഷവുമായി ഞാന്‍ സമ്മതിച്ചില്ല എങ്കില്‍ മരിക്കാന്‍ തയ്യാറായി നിന്ന അദ്ദേഹത്തിനെ കണ്ടപ്പോള്‍ ...
വൈകാതെ കല്യാണം നടന്നു .പ്രണയിക്കുന്ന സമയത്ത് ഞാന്‍ ആഗ്രഹിച്ചതൊക്കെ കല്യാണം കഴിഞ്ഞു അദ്ദേഹം എനിക്ക് തന്നു ,സന്തോഷമായ ഒരു ജീവിതം ,എല്ലാം... എല്ലാം ...എല്ലാം ...
മാസങ്ങള്‍ കഴിഞ്ഞു ,ഞാന്‍ അമ്മയാകാന്‍ പോകുന്നു എന്നാ സത്യം ഞാന്‍ അറിഞ്ഞു .ഇന്നോ നാളയോ എന്ന് ജീവിക്കുന്ന എനിക്ക് ആ കുഞ്ഞിനെ കൂടി അദ്ദേഹത്തിനു കൊടുത്ത് ബുദ്ധിമുട്ടിക്കാന്‍‍ തോന്നിയില്ല .വേണ്ട എന്ന് തീരുമാനം എടുത്തു അദ്ദേഹത്തോട് പറഞ്ഞു
"വേണം എനിക്ക് വേണം എനിക്ക് ജീവിക്കാന്‍ ഈ കുഞ്ഞു കൂടിയേ തീരു ഇനി ഒന്നും പറയരുത് "എന്റെ വായും പൊത്തി അദ്ദഹം എന്റെ മടിയില്‍ തല വെച്ചിരുന്നു,അദ്ദേഹത്തിന്റെ കണ്ണുകളില്‍ നീര്‍ച്ചാലുകള്‍ പിറവി എടുക്കുന്നുണ്ടെന്നു എനിക്ക് തോന്നി .
ദൈവം നല്ലോണം കനിഞ്ഞു, ഒന്നിന് രണ്ടു മക്കള്‍ ഒരാണും ഒരു പെണ്ണും ഇരട്ടകള്‍
രോഗം ഒന്നിനൊന്നു മൂര്‍ച്ചിച്ചു വരുന്നു ,മക്കള്‍ക്ക്‌ നാലുവയസ് കഴിഞ്ഞിരിക്കുന്നു ,കൊതി മാറിയിട്ടില്ല അവരോടൊപ്പവും അദ്ദേഹത്തോടും ജീവിച്ചിട്ട് .ഒരു മനോഹരമായ സ്വര്‍ഗം ആയിരുന്നു ഞങ്ങളുടെ ഭവനം, ഞാനും മക്കളും അദ്ദേഹവും.
വേദന കൊണ്ട് പുളയുന്ന എന്നെ സ്ട്രക്ച്ഛറില്‍ കിടത്തി അദ്ദേഹം എന്നെ ഐ സി യു വിന്റെ വാതില്‍ കടത്തും മുന്നേ അദ്ദേഹത്തിന്റെ കൈ പിടിച്ചു ഞാന്‍ പറഞ്ഞു ,
"ഇക്ക എനിക്ക് ജീവിക്കണം "
കണ്ണ് നിറഞ്ഞിട്ടും കരയാതെ എനിക്കായി ചിരിക്കുന്ന അദ്ദേഹത്തെ ഞാന്‍ കണ്ടു
ഇന്നു ഓക്സിജന്‍ മാസ്കും വെച്ചു, ഈ ഐ സി യുവിലെ ഉപകരണങ്ങള്‍ക് നടുവിലെ ഈ ബെഡ്ഡില്‍ കിടന്നു ഒരു ആവശ്യമേ ഉള്ളു .........എന്റെ അവസാന ആവശ്യം അല്ലെങ്കില്‍ ആഗ്രഹം അപേക്ഷ അത് ദൈവത്തോടാണ്
"എനിക്ക് ജീവിക്കണം ഒരുപാടുകാലം എന്റെ ഇക്കാന്റെ കൂടെ എന്റെ ജീവന്റെ കണക്ക് പുസ്തകം നീ കാലന്റെ കൈകളില്‍ കൊടുക്കരുതെ ദൈവമേ .."

പമ്പര വിഡ്ഢി

പമ്പര വിഡ്ഢി
************************************
ഗ്രാമങ്ങള്‍ മരിക്കുന്നു,
നഗരങ്ങള്‍ ജനിക്കുന്നു.
മാറി വരും രാഷ്രീയ കോമരങ്ങള്‍
ആടിത്തിമിര്‍ക്കുന്നു തന്‍ വേഷങ്ങള്‍.
ബലിയാടായി തീരുന്നു
ബുദ്ധിമാനെന്നു സ്വയം അഹങ്കരിക്കും
ബുദ്ധി ശൂന്യരാം നമ്മള്‍.
ആളുംന്തരവും മാറ്റിയും,
കോടിയുടെ നിറം മാറ്റിയും,
വോട്ടെന്ന കുന്തത്തില്‍
കുത്തി കുത്തി നിന്‍
ചൂണ്ടു വിരല്‍ തെഞ്ഞത് മിച്ചം!
അധികാരത്തിന്‍ സുഖമൊന്നറിഞ്ഞാല്‍,
പത്തു പുത്തന്റെ വാസന അറിഞ്ഞാല്‍,
നാളെ ഞാനും ഒരു രാഷ്ട്രീയക്കാരന്‍..
അധികാരികളുടെ അവശിഷ്ടം പേറാനോ,

പൊതു ജനം എന്ന നീയും.

************************************