ദൈവത്തോട് ഞാന്‍
കാലില്‍ എവിടെ ഒക്കെയോ അഹസനീയമായ വേദനയും തടിപ്പും .വീട്ടില്‍ അതിനെ ക്കുറിച്ചു ഒരു വാക്കും മിണ്ടാതെ അദ്ദേഹത്തിനോട് പറഞ്ഞു .
"ഇക്കാ കാലില്‍ വല്ലാത്ത തടിപ്പും വേദനയും "
കേള്‍ക്കാത്ത താമസം എന്നെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി വിധഗ്ത ചികില്‍സയ്ക്കായി അവര്‍ ആര്‍ സി സി യിലേക്ക് അയച്ചു .
"സ്ടര്ട്ടിംഗ് സ്റ്റേജ് ആണ് ചികില്‍സിച്ചാല്‍ മാറ്റം "ഡോക്റ്ററുടെ വാക്കുകള്‍ .
അപ്പോള്‍ തന്നെ അതിനു വേണ്ടതെല്ലാം അദ്ദേഹം ചെയ്തു .സ്വന്തം സമയം കളഞ്ഞു എന്നോടൊപ്പം ആശുപത്രി വരാന്ധ കയറി ഇറങ്ങി .എന്റെ വീട്ടില്‍ ആരെയും അറിയിക്കരുത് എന്നത് എന്റെ ആവശ്യം ആയിരുന്നു .പക്ഷെ അറിയിച്ചെ കഴിയു എന്നാ സ്ഥിതി ആയി .ഇത്രെയും നാള്‍ പകല്‍ മാത്രമായിരുന്നു ചികില്‍സ ഇനി രാത്രിയും .അഡ്മിറ്റ് ചെയ്യാനുള്ള ഡോക്റ്റര്‍മാരുടെ നിര്‍ദ്ദേശം അനുസരിക്കാതെ തരമില്ല .രക്തബന്ധമോ സ്വന്ത ബന്ധമോ അല്ലാത്ത അദ്ദേഹം എങ്ങനെ ?
പിറ്റേന്ന് എന്റെ ഉപ്പാനേ കണ്ടു ,"മാമാ എനിക്കവളെ കല്യാണം കഴിച്ചു തരണം എത്രയും പെട്ടന്ന് തന്നെ "(കാര്യങ്ങള്‍ അറിയിച്ചു അവരെ കൂടി സങ്കടത്തില്‍ ആക്കണ്ട എന്ന് കരുതി )
"ഒരു വര്‍ഷവും കൂടി കഴിയട്ടെ അവള്‍ കുട്ടിയല്ലേ "ഉപ്പാന്റെ മറുപടി
"മാമാ എനിക്കൊരു കാര്യം പറയാനുണ്ട് "ഗത്യന്ധരമില്ല്ലാതെ അദ്ദേഹം ആ സത്യം വെളിപ്പെടുത്തി .
കുറച്ചു നേരം ഇതുകേട്ട് തരിച്ചു നിന്ന ഉപ്പ ആ ഞെട്ടലില്‍ നിന്നും ഉണര്ന്നപാടെ അദ്ദേഹത്തോട് പറഞ്ഞു "മോനെ മോന്റെ ജീവിതം കൂടി........ ആലോചിച്ചിട്ട് ......."
"ആലോചിക്കാന്‍ ഒന്നുമില്ല വര്‍ഷങ്ങളായി പ്രണയിക്കുന്നവര്‍ ആണ് ഞങ്ങള്‍ ഏതു സാഹചര്യത്തിലും കൈവിടാന്‍ അല്ല നെഞ്ചോടു ചേര്‍ക്കാനാണ് ഞാന്‍ അവളെ സ്നേഹിച്ചത് "
കാര്യങ്ങള്‍ അറിഞ്ഞ എനിക്ക് കല്യാണത്തിന് സമ്മതം ആയിരുന്നില്ല ,എനിക്കുവേണ്ടി അദ്ദേഹത്തിന്റെ ജീവിതം കൂടി ഹോമിക്കാന്‍ ...ഒരു കുപ്പി വിഷവുമായി ഞാന്‍ സമ്മതിച്ചില്ല എങ്കില്‍ മരിക്കാന്‍ തയ്യാറായി നിന്ന അദ്ദേഹത്തിനെ കണ്ടപ്പോള്‍ ...
വൈകാതെ കല്യാണം നടന്നു .പ്രണയിക്കുന്ന സമയത്ത് ഞാന്‍ ആഗ്രഹിച്ചതൊക്കെ കല്യാണം കഴിഞ്ഞു അദ്ദേഹം എനിക്ക് തന്നു ,സന്തോഷമായ ഒരു ജീവിതം ,എല്ലാം... എല്ലാം ...എല്ലാം ...
മാസങ്ങള്‍ കഴിഞ്ഞു ,ഞാന്‍ അമ്മയാകാന്‍ പോകുന്നു എന്നാ സത്യം ഞാന്‍ അറിഞ്ഞു .ഇന്നോ നാളയോ എന്ന് ജീവിക്കുന്ന എനിക്ക് ആ കുഞ്ഞിനെ കൂടി അദ്ദേഹത്തിനു കൊടുത്ത് ബുദ്ധിമുട്ടിക്കാന്‍ തോന്നിയില്ല .വേണ്ട എന്ന് തീരുമാനം എടുത്തു അദ്ദേഹത്തോട് പറഞ്ഞു
"വേണം എനിക്ക് വേണം എനിക്ക് ജീവിക്കാന്‍ ഈ കുഞ്ഞു കൂടിയേ തീരു ഇനി ഒന്നും പറയരുത് "എന്റെ വായും പൊത്തി അദ്ദഹം എന്റെ മടിയില്‍ തല വെച്ചിരുന്നു,അദ്ദേഹത്തിന്റെ കണ്ണുകളില്‍ നീര്‍ച്ചാലുകള്‍ പിറവി എടുക്കുന്നുണ്ടെന്നു എനിക്ക് തോന്നി .
ദൈവം നല്ലോണം കനിഞ്ഞു, ഒന്നിന് രണ്ടു മക്കള്‍ ഒരാണും ഒരു പെണ്ണും ഇരട്ടകള്‍
രോഗം ഒന്നിനൊന്നു മൂര്‍ച്ചിച്ചു വരുന്നു ,മക്കള്‍ക്ക് നാലുവയസ് കഴിഞ്ഞിരിക്കുന്നു ,കൊതി മാറിയിട്ടില്ല അവരോടൊപ്പവും അദ്ദേഹത്തോടും ജീവിച്ചിട്ട് .ഒരു മനോഹരമായ സ്വര്‍ഗം ആയിരുന്നു ഞങ്ങളുടെ ഭവനം, ഞാനും മക്കളും അദ്ദേഹവും.
വേദന കൊണ്ട് പുളയുന്ന എന്നെ സ്ട്രക്ച്ഛറില്‍ കിടത്തി അദ്ദേഹം എന്നെ ഐ സി യു വിന്റെ വാതില്‍ കടത്തും മുന്നേ അദ്ദേഹത്തിന്റെ കൈ പിടിച്ചു ഞാന്‍ പറഞ്ഞു ,
"ഇക്ക എനിക്ക് ജീവിക്കണം "
കണ്ണ് നിറഞ്ഞിട്ടും കരയാതെ എനിക്കായി ചിരിക്കുന്ന അദ്ദേഹത്തെ ഞാന്‍ കണ്ടു
ഇന്നു ഓക്സിജന്‍ മാസ്കും വെച്ചു, ഈ ഐ സി യുവിലെ ഉപകരണങ്ങള്‍ക് നടുവിലെ ഈ ബെഡ്ഡില്‍ കിടന്നു ഒരു ആവശ്യമേ ഉള്ളു .........എന്റെ അവസാന ആവശ്യം അല്ലെങ്കില്‍ ആഗ്രഹം അപേക്ഷ അത് ദൈവത്തോടാണ്
"എനിക്ക് ജീവിക്കണം ഒരുപാടുകാലം എന്റെ ഇക്കാന്റെ കൂടെ എന്റെ ജീവന്റെ കണക്ക് പുസ്തകം നീ കാലന്റെ കൈകളില്‍ കൊടുക്കരുതെ ദൈവമേ .."

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ