പൂമുഖം

2014 നവംബർ 25, ചൊവ്വാഴ്ച

ഘടികാര സൂചികള്‍ പിന്നോക്കം സഞ്ചരിച്ചെങ്കില്‍,
ഇന്നുവരെയുള്ളീ ജീവിതയാത്രയില്‍ വന്നുപോയോരക്ഷരതെറ്റുകള്‍
സസൂക്ഷ്മം വെട്ടിത്തിരുത്തിയേനെ ........
യവ്വനത്തില്‍ നിന്നും തിരികെ ഞാന്‍
സ്വപ്നം കണ്ടും പ്രണയിച്ചും കൊതിതീരാത്ത കൌമാരത്തിലെ
കഷ്ട സ്വപ്നങ്ങളെയും,നഷ്ടപ്രണയത്തെയും
പാടെ അവഗണിച്ചു ഞാന്‍ -
നല്ലസ്വപ്നങ്ങളെ മാത്രമോര്‍ത്തേനെ ................
കൈപ്പുമാത്രം ഓര്‍മയ്ക്കായി സമ്മാനിച്ച ബാല്യത്തെ -
ഞാന്‍ എങ്ങനെ തിരികെ ചോദിക്കും ?
വേണ്ട!ഇനിയെനിക്കതുപോലൊരു ബാല്യം
സ്നേഹമെന്തെന്നു അറിയാത്ത ,
അവഗനയുടെ വേദന പേറുന്ന ,
ഉമ്മതന്‍ കന്നുനീരുമാത്രം കണ്ടു തളര്‍ന്നൊരു ബാല്യം .
ഘടികാര സൂചികള്‍ മുന്നോക്കം തിരിഞ്ഞോട്ടെ
യവ്വനത്തില്‍ നിന്നും വാര്‍ദ്ധക്യതിലേക്കു നടന്നടുക്കട്ടെ ഞാന്‍.....
വെട്ടി തിരുത്തലുകള്‍ ജീവിതത്തിനനുവര്യമല്ലല്ലോ ?
എന്നതൊരു പ്രപഞ്ചസത്യമായി നിലകൊള്ളട്ടെ.
എങ്കിലും ഇനിയെനിക്കൊരു ബാല്യമുണ്ടാകും !
എന്നില്‍ നിന്ന് ,
പുതു ജീവന്‍ നേടിതെടിയെടുക്കുന്ന ബാല്യം
കുഞ്ഞേ നിനക്കായി ഞാന്‍ എന്‍ പ്രാണന്‍ കൊടുത്തും
ഒരു നിറമുള്ള ബാല്യം തരും .

2014 ഒക്‌ടോബർ 23, വ്യാഴാഴ്‌ച

നിലാവിന്റെ നിഴല്‍ പറ്റിഞാന്‍ നടന്നു നിന്നെതിരഞ്ഞു 
നീ വരില്ലെന്നറിയാമായിരുന്നു എങ്കിലും .........................

2014 ഒക്‌ടോബർ 9, വ്യാഴാഴ്‌ച

ബോധക്കേട് വരുമ്പോൾ  ഒരു പ്രത്യേക സുഖമാണ് 
നമ്മുടെ ഭാരം  ഇല്ലാണ്ട് ആകുന്നതുപോലെ തോന്നും 
അന്തരീക്ഷത്തിൽ പറന്നു നടക്കും  പോലെ തോന്നും .
ചുറ്റുമുള്ളതൊന്നും അറിയില്ല ഈ ലോകത്ത് ഇപ്പോൾ ഉണ്ട് ,
 എന്നാ തോന്നൽ  പോലും ഉണ്ടാകില്ല :) പക്ഷെ മനസ്സ് മറ്റേതോ  സ്വപ്ന ലോഖത്തു പറന്നു നടക്കുന്നുണ്ടാകും അവിടെ കൂടുകാരും വീട്ടുകാരും  ഒക്കെ ഉണ്ടാകും ഹീറോ നമ്മൾ മാത്രമായിരിക്കും :)
ഹിഹി 
പറയാൻ കഴിയാത്ത ഒരു ഫീലിങ്ങ്  ആണത് :) അനുഭവിച്ചു തന്നെ അറിയണം 



2014 ഒക്‌ടോബർ 8, ബുധനാഴ്‌ച

ഹൃദയ താളം

ഹൈറെയിൻജിൽ നിന്ന് തെഴെക്ക് ചീറിപായുന്ന തമിഴന്മാരുടെ ബസ്സിൽ 
അരിച്ചിറങ്ങുന്ന തണുപ്പിലവൾ അയാളുടെ നെഞ്ചിലേക്ക് കുറച്ചൂടെ പറ്റി ചേർന്നിരുന്നു .അവൾ  ഉറങ്ങുകയാണ് അയാളുടെ നെഞ്ചിലെ ചൂട് പറ്റി  അയാളുടെ ഹൃദയ താളത്തോടലിഞ്ഞു ചേര്ന്നുറങ്ങുകയാണ്......
*                         *                        *                         *                            *
കൊടൈകനാലിലേക്ക് പോയാലോ?ശ്യം മറ്റുള്ളവരോടായി ചോദിച്ചു.അവർ നാലുപേർ
ഇണ പിരിയാത്ത സുഹ്ര്തുക്കൾ ആയിരുന്നു ശ്യം,അരുണ്,നിതീഷ് പിന്നെ അയാളും.
എല്ലാവര്ക്കും അത് താല്പര്യമായിരുന്നു.കോളേജിൽനിന്നിടയ്കിടയ്ക്കു മുങ്ങി രണ്ടു ബൈകുകളിലായി ഹൈറെയിൻജ് കേറുന്ന രസം,പെയ്യുന്ന മഞ്ഞിൽ അരിച്ചരിച്ചിറങ്ങുന്ന തണുപ്പിൽ നല്ലൊരു ഹോട്ട്ട്രിങ്കും നുണഞ്ഞു ഒരു യാത്ര….
പക്ഷെ ഇന്നെല്ലാവരും ഒരുപാട് വളര്ന്നിരിക്കുന്നു.അയാളുടെ ഒഴികെ ബാക്കി എല്ലാവരുടെയും കല്യാണം കഴിഞ്ഞു,2പേര് നാട്ടിൽ തന്നെ സെറ്റിലായി വല്യ വല്യ മുതലാളിമാരായി സ്വന്തം ബിസ്സിനെസ് നോക്കുന്നു.ഒരാൾ ലണ്ടനിലെ അടിച്ചുപൊളി  ജീവിതത്തിലെ മൾടിസ്പെഷ്യൽ അടംബരങ്ങളോട് കൂടി ജീവിക്കുന്നു,അയാൾ മാത്രം കേരള ഗവര്മെന്റിന്റെ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ തല്ലൂകാപീസിലെ ഗുമാ്തപണി ചെയ്തു,അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ പ്രണയത്തിന്റെ വിരഹ വേദനയിൽ ജീവിക്കുന്നു.
പണ്ടത്തെപോലെ 2 വീലെർ ഓടിക്കാനോ ഡ്രൈവ് ചെയ്യാനോ ഇന്ന് ആര്ക്കുംവയ്യ, അതുകൊണ്ടുതന്നെ അരുണിന്റെ കാറിൽ ഒരു ഡ്രൈവറെ വെച്ച് എല്ലാവരും കൂടെ ഒരുമിച്ച്  ഒരു കാറിൽ പോന്നു.അവർ 3 പേരും വല്യ വല്യ ബിസ്സിനെസ് കാര്യങ്ങൾ പറഞ്ഞ്ഞുകൊണ്ടേ ഇരുന്നു അയല്കൊന്നും മനസിലായില്ല.ഇടയ്കിടയ്കുള്ള ഫോടോശൂടും മുന്തിയ മദ്യ സേവയും മാത്രം അയാൾക് ശെരിക്കും ബോറടിച്ചു തുടങ്ങിയിരുന്നു.സംഭാഷണങ്ങൾ പോലും അയാള് ശ്രദ്ധിച്ചില്ല.അവർ രാത്രിയിലെക്കായി ഏതാണ്ടോക്കയോ പ്ലാൻ ചെയ്യുകയായിരുന്നു.ശ്യാം നേരത്തെ നേരത്തെ ബുക്ക്‌ ചെയ്ത മുന്തിയ റിസോർട്ടിൽ നാലുമുറികളിലായി നാലുപേരും.പണ്ട് ഒരുമുറിയിൽ നാലു പേരും കൂടി ചുരുണ്ട്  കൂടികിടന്നതു അയാള്ക്ക് ഓര്മവന്നു.തന്റെ സുഹ്രതുകൾ തന്നില്നിന്നോരുപാട് അകലെയാണെന്നയാൾ ഓർത്തു.ഓർമകൾക് വിരാമം ഇട്ടുകൊണ്ടാരോ?വാതിലിൽ മുട്ടി ചെന്ന് നോകിയപ്പോൾ പുറത്തു ഒരുസ്ത്രീയും മകളും.അവളെ  അവിടെ ആക്കി അവർ നടന്നുപോയി.അയാൾക്ക് ഒന്നും മനസിലായില്ല!  അപോഴെക്കും അവൾ അയാളുടെ റൂമിലേക്ക്‌ കടന്നു കഴിഞ്ഞിരുന്നു.അയാള് തന്റെ  സെല്ഫോണെടുത്തു ശ്യാമിനെ വിളിചു.
"അളിയാ ശല്യം ചെയ്യല്ലേ ഒരു മൊതലിനെ അങ്ങട്   വിട്ടിടില്ലേ എന്ജോയ്" 
ഇത്രേം പറഞ്ഞു ശ്യാം കാൾ അവസനിപിച്ചു.അയാള്കൊന്നും പറയാനായില്ല.നല്ല തണുപ്പിൽ  ഏകാന്തതയിൽ അയാളും ശെരികും ഒരു കൂട്ട് ആഗ്രഹിച്ചിരുന്നു.അത് പക്ഷെ തന്റെ  പഴയ  ുഹ്രതുകൾ ആകണം പണ്ടത്തെ പോലെ എന്നെ  അയാള്കുണ്ടായിരുന്നുള്ളൂ പക്ഷെ?അപ്പോഴേക്കും കുടിച്ച മദ്യത്തിന്റെ ലഹരി ശെരികും അയാളുടെസിരകളെ ത്രസിപ്പിച്ചു തുടങ്ങിയിരുന്നു!സ്വബോധം മറഞ്ഞു .എപ്പോഴോ ബോധം വന്നപ്പോൾ തന്നോട് ചേർന്ന് കിടക്കുന്ന അവളെ കണ്ടപ്പോൾ ശെരികും ഒരു  ഞെട്ടൽ ആണ് ആദ്യമുണ്ടായത്.പതിയ പലതും അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു.അപോഴാണ യാള്ക് ഒരുകാര്യം മനസിലായത്.അവൾ ഉറങ്ങിയിടില്ല.അയാൾ അവളോട്‌ ചോദിച്ചു  "എന്താ  നിന്റെ  പേര് ?
കണ്മണി   
എത്ര  വയസായി   നിനക്ക് ? 
17 
നീ  സ്കൂളിൽ  പോകുനുണ്ടോ ? 
ഇല്ല  
അപ്പവും  അമ്മയും  ?
ചത്തുപോയി  
അപ്പോൾ  ഇവിടെ   കൊണ്ടാക്കിയത് ആരാണ്?   
കനകം  മാമി  
അവർ  നിന്റെ  ആരാ?
 ആരുമല്ല"
അപ്പോഴേക്കും വെളുക്കാൻ തുടങ്ങിയിരുന്നു.അവൾ എഴുനേറ്റു അഴിഞ്ഞുലഞ്ഞ മുടിവാരികെട്ടി വാതിൽ തുറനിരങ്ങിപോയി.അയാള് അതും നോക്കി കിടന്നു.ചെയ്യാൻ പാടില്ലാത്തത്  ചെയ്തു എന്ന കുറ്റബോധം എവിടെയോ നാമ്പിടുനുണ്ടായിരുന്നു.നേരം വെളുത്തപോഴേക്കും കൂടുകാർ ഫ്രഷ്ആയി വന്നു,അയാളും.തലേന്നത്തെ മതകറാണിമാരെ കുറിച്ചു വാതോരാതെ പറയുകയായിരുന്നു അവർ.അയാൾ മാത്രം ഒന്നും മിണ്ടിയില്ല.
രാവിലത്തെ ഭക്ഷണവും കഴിച്ചു റിസോർട്ടിൽ നിന്നുപോകാനിറങ്ങിയപോൾ അയാള് അവളെ അവിടെയൊക്കെ പരതി കണ്ടില്ല.എല്ലാവരും  പിരിഞ്ഞു അവരവര്ടെ  തിരകുകളിൽ മുഴുകിയപ്പോഴും അയാൾ പലവട്ടം  പതിനേഴുകാരി കണ്മണിയെ അന്വേഷിച്ചു കൊടയ്ക്കനലിൽ വന്നു. അവളെ കണ്ടെത്തി ഒരു ജീവിതം കൊടുക്കണം എന്നാ ലക്ഷ്യത്തോടെ!തന്റെ കുറ്റബോധം ആകാം തന്നെ വീണ്ടും വീണ്ടും ഇവിടെ കൊണ്ട് എത്തികുന്നത് എന്ന് അയാള്ക്കറിയാം.അവസാനവട്ടം വന്നപ്പോൾ പഴയ റിസോർട്ടിൽ  പോയിതിരക്കി, 
"'അവർ ഇമ്മാതിരി ബിസ്സിനെസ്സ്കാരല്ലേ ചേട്ടാ സ്ഥിരമായി ഒരുസ്ഥലത്ത് നിക്കാറില്ല  കണ്ടുപിടികാൻ ഒന്നുംകഴിയില്ല വേറെ പീസ് ഉണ്ട് നോകുന്നോ ?'"
ഒന്ന് നോകിയതിന്റെ കുറ്റബോധം ഇതുവരെ തീര്നില്ല അയാള്  ഒന്നും മിണ്ടാതെ തിരികെ പോന്നു.പിന്നീട് 3 വര്ഷം എങ്ങനെയൊക്കയോ കടന്നുപോയി പ്രായം 32ടടുതപോൾ    അമ്മയുടെ ശല്യം അസഹാനീയമായപോൾ പെണ്ണുകാണൽ ആരംഭിച്ചു.പക്ഷെ ആരെയും  ഇഷ്ടപെടാനായില്ല,അല്ല  ചതിക്കാൻ ആയില്ല എന്ന്  പറയുന്നതാകും  ഉചിതം.അങ്ങനെ അങ്ങ് പോകവേ ആണ്,ഞാൻ അവളെ കാണുന്നത് കണ്മണിയുടെ രൂപ സാത്ര്ശ്യമുള്ള ഒരു പെണ്കുട്ടി ചായയുമായി,അയാളുടെ മുന്നില് ചിരിച്ചുകൊണ്ട് നില്കുന്നു  .വേണമോ?വേണ്ടയോ ?എന്ന് പറയാൻ അയാള്ക്കായില്ല.അവർ സംസാരിച്ചു ആരെയും ചതിക്കാൻ അയൾക്കാകുമായിരുന്നില്ല എല്ലാം അയാള് അവളോട്‌ തുറന്നു പറഞ്ഞു.ഒരു മൌനം മാത്രം മറുപടി നല്കി അവൾ പിന്തിരിഞ്ഞു നടന്നു.
ആദ്യമായി അയാള്ക്ക് നഷ്ടബോധം തോന്നി 
ഒരു ശനിയാഴ്ച്ച ഏകാന്തതയിലിരുന്നു പുകയിടുംപോഴാണ് മൊബൈൽ റിംഗ് ചെയ്തത്  പരിചയമില്ലാത്ത നമ്പർ.ഏകാന്തതയെ ഭേതിച്ചതിൽ അയാൾക്ക്‌ ശെരികും അരിശം വന്നു  .എങ്കിലും അയാള് ഫോണെടുത്തു അപുറത്തു നിന്നൊരു സ്ത്രീ ശബ്തം. 
"'കൊറേ ആലോചിച്ചു ഞാൻ എനിക്ക് സമ്മതമാണ് നിങ്ങളെ വിവാഹംചെയ്യാൻ"'
 ഇത്രേം പറഞ്ഞു മാതുരമായൊരു ചിരി സമ്മാനിച്ചു  കാൾ നിലച്ചു.
അയാള്ക് അയാളെത്തന്നെ വിശ്വസിക്കാനായില്ല സ്വപ്നം കാണുകയാണോ?താൻ  കത്തിതീരാറായ സിഗരറ്റ് കുറ്റി കയ്യിൽ ചൂടേൽപ്പിച്ചപ്പൊൾ എല്ലാം യാഥാര്ത്യമാണെന്ന് മനസ്സിലായി.പിന്നെ 1 മാസം കല്യാണവും തിരകുകളുമായി കടന്നുപോയി.
അവൾകകായിരുന്നു നിര്ബന്ധം കൊടൈക്കനാലിൽ തന്നെ പോകണം എന്ന്.ആദ്യം  തന്നെ പരീ ക്ഷികുകയാണോ?എന്ന് സംശയം തോന്നാതിരുന്നില്ല.പക്ഷെ സംശയിക്കുംപോലെ ആയിരുന്നില്ല ഒന്നും ഒരു പക്ഷെ അതവളുടെ സ്നാഹത്തിൽ നിറഞ്ഞ സ്വാര്തതയാകാം.ഓരോന്ന് ചിന്തിച്ചു റോഡിലേക്ക് നോക്കിയിരുന്ന അയാള് വഴിയരുകിൽ  മാനം വിലക്കാൻ മുല്ലപൂ ചൂടി നില്കുന്ന സ്ത്രീകളെ കണ്ടു.അവരിലേക്ക്‌ അയാള് ഒന്നുപാളിനോക്കി കണ്മണി ഉണ്ടോ?എന്ന്പരിചയമുള്ള ഒരു മുഖവും അയാള് കണ്ടില്ല.അയാള് അന്വേഷിച്ചു നടന്ന കണ്മണി ആ കൂട്ടത്തിൽ ഉണ്ടായിരുന്നു അയാൾക്ക്‌ തിരിച്ചറിയാനായില്ല.കൊഴുത്തുരുണ്ട് ,ചുണ്ട് മുറുക്കി ചുമപ്പിച്ചു,മറ്റൊരു കനകം മാമിയായി....!
*                         *                    *               *                *
ബസ്സിന്റെ സ്പീഡ് കൂടുന്നതനുസരിച്ചു തണുപ്പും കൂടി കൂടി വന്നു.അവൾ അല്പം കൂടി  അയാളോട് പറ്റി ചെര്ന്നു.ഇരു കയ്യും കൊണ്ട്  അയാള് അവളെ വട്ടം ചുറ്റി കെട്ടിപിടിച്ചു.അവളുടെ  നെറുകയിൽ  തന്റെ തലചേർതൂവെചു  പതുക്കെ അയാള് കണ്ണുകള അടച്ചു .!!!!!!
&&&&&&&&&&&&&&ശുഭം &&&&&&&&&&&&&&&&&

2014 ഓഗസ്റ്റ് 23, ശനിയാഴ്‌ച

കാലമേ നിന്നിലൂടെ ഞാനെന്‍ യാത്ര തുടരുന്നു!
ഇനി വരുവാന്‍ സാദ്യത ഇല്ലാതെ -
ചവിട്ടി കടന്നുപോയ വഴികള്‍ . 
ഇനി കാണാന്‍ കഴിയാത്ത- 
കണ്ടു മറന്ന മുഖങ്ങള്‍ .
എല്ലാം ഒരു ഓര്മ്മപെടുത്തലായി ,
കാലം എന്നില്‍ അവശേഷികക്കുമ്പോള്‍...!
കാലമേ നിന്നിലൂടെ അല്ലാതെ,
ഞാന്‍ എങ്ങനെ എന്‍ യാത്ര തുടരും ?
“ജനനം” എന്ന മൂന്നക്ഷരത്തില്‍ നിന്നും ,
“ജീവിതം” എന്ന മൂന്നക്ഷരം വഴി ,
“മരണം” എന്ന മൂന്നക്ഷരതിലെക്കുള്ള -
പ്രയാണം ആണ് എന്റെ യാത്ര .
ജന്മത്തില്‍ നിന്നും ഉടലെടുത്തുപോം
സ്വപ്നങ്ങളും ആഗ്രഹങ്ങളും
ജീവിതം എന്ന പാതയില്‍
സഭലമാക്കുവാനായി ഞാന്‍
എന്റെ യാത്ര തുടരുന്നിതാ ...........
മരണമേ നീ എന്നെ പുല്കുന്നതിനു മുന്പേു
കാലമേ നിന്നിലൂടെ ഞാന്‍
എന്‍ ജീവിതം വഴി
ലക്ഷ്യങ്ങളിലേക്ക് യാത്ര തുടരുന്നു ...
ഞാന്‍ നെയ്തു കൂട്ടിയ എന്റെ സ്വപ്നങ്ങളുടെ എല്ലാം ശവകല്ലറ എന്റെ ഡയറി താളുകള്‍ ആയിരുന്നു ............
അതില്‍ ഏറ്റവും മനോഹരമായ കല്ലറ അത് നിന്റെതായിരുന്നു ......
നീ വലിച്ചെറിഞ്ഞു പോയ എന്റെ സ്നേഹത്തിനുവേണ്ടി ഞാന്‍ കെട്ടിപൊക്കിയ സ്മാരകം ....
കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ഒരു പൂമ്പാറ്റ ആയിരുന്നു .വര്‍ങ്ങളുടെ ലോകത്ത്പാറി നടന്നു. ജീവിച്ചത് ദിവസങ്ങളോളം എങ്കിലും,ഞാന്‍ സന്തോഷവതി ആയിരുന്നു . ലവലേശം ഭയമില്ലാതെ ഭൂമിയില്‍ ഞാന്‍ പറന്നു നടന്നു. അല്പ്പംന കൂടി ആയുസ് ദൈവം നീട്ടി തന്നിരുന്നു എങ്കില്‍ എന്ന് ഏറെ ആഗ്രഹിച്ചു .അതിനായി ഞാന്‍ പ്രാര്ത്തിടക്കുകയും ചെയ്തിരുന്നു .
പുനര്ജ്ു ന്മം മാനവന്‍ ആയി മാറിയപ്പോള്‍,അതും ഒരു സ്ത്രീയായി ജനിച്ചപ്പോള്‍ .സ്വാതന്ദ്രിയങ്ങള്ക്ക് ഭ്രഷ്ട്‌ കല്പിച്ചു, എന്റെ സന്തോഷം മറ്റാര്കൊക്കയോ വേണ്ടി ത്യജിച്ചു .വര്ണ‍ങ്ങളുടെ ലോകം എനിക്ക് അന്യമായി .അതിനേക്കാള്‍ ഉപരി ഞാന്‍ ഭയപ്പെടാന്‍ തുടങ്ങി നരനേയും നായയും നരിയും എല്ലാം എല്ലാം എല്ലാം ..................
ജീവിതം ദൈവം എനിക്ക് ദിവസങ്ങളില്‍ നിന്നും വര്ഷ.ങ്ങളിലേക്ക്
നീട്ടിതന്നു. പക്ഷെ മരണം എന്നതിനെ പുലകാന്‍ പലപ്പോഴും ഇടനെഞ്ച് വെമ്പി. ദൈവമേ നീ ഇട്ട ആയുസ് നീ തന്നെ എടുക്കണേ എന്ന് പ്രാര്തിക്കേണ്ടി വന്നു .
ഇനിയൊരു ജന്മം ഈ ഭൂമിയില്‍ ഉണ്ടെങ്കില്‍ ദിവസങ്ങളുടെ ആയുസ് ഉള്ള വെറുമൊരു പൂമ്പാറ്റ ആയാല്‍ മതിയെയിക്ക് . നൊന്തു പെറ്റ കുഞ്ഞിനെപോലും ഭയന്നു ജീവിക്കേണ്ടി വരുന്ന ഈ സ്ത്രീ ജന്മം ദൈവമേ എനിക്ക് ഇനി വേണ്ട .പെറ്റമ്മയെയോ സ്വന്തം മകളെയോ സഹോധരിയെയോ പോലും തിരിച്ചറിയാന്‍ കഴിയാത്ത പുരുഷ ജന്മവും വേണ്ട !
നിഴല്‍ പക്ഷി 
**************8
അല്ലയോ നിഴല്‍ പക്ഷി നീ ഞാനായിരുന്നു ..........
എന്നിലെ രഹസ്യങ്ങളുടെ പെട്ടി പൂട്ടി താക്കോല്‍ നിന്നില്‍ സമര്‍പ്പിച്ചു ഞാനല്പം ഇമ ചിമ്മിയ നേരം കൊണ്ട് നീ കൈമാറി പോയ താക്കോല്‍ ഇന്ന് ഒരു കൂട്ടം താക്കോലായി മാറി കഴിഞ്ഞിരിക്കുന്നു .അതില്‍ നിന്ന് ഞാന്‍ എങ്ങനെ യഥാര്‍ത്ഥ താക്കോല്‍ കണ്ടെത്തും ഞാന്‍ നിന്നെ ഏല്‍പിച്ച താക്കോല്‍ ഏതെന്നു പോലും എനിക്ക് കണ്ടെത്താനകാത്ത വിധം അതിന്റെ വ്യാജന്‍ പല പല കൈകള്‍ ചേര്‍ന്ന് നിര്മിച്ചിരിക്കുന്നു ............
ആരൊക്കയോ ചേര്‍ന്ന് പുതിയ പൂട്ടുകള്‍ പോലും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ....ഏറെ കുറെ പണി പൂരത്തി ആയി കഴിഞ്ഞിരിക്കുന്നു .....
അല്ലയോ നിഴല്‍ പക്ഷി നീ ഞാന്‍ തന്നെ ആയിരുന്നില്ലേ എന്നിട്ടും നീ എന്തിനെന്നെ ചതിച്ചു ......നിന്റെ ഉമ്മറത്തെ ഉത്തരപടിയില്‍ തൂങ്ങിയാടുന്ന എന്റെ ശവശരീരം കണ്ടു നീ തൃപ്ത്യ്പെടുക ..........
 സ്വന്തം നിഴലിനെ പോലും ഇന്ന് വിശ്വസിക്കാന്‍ ആകില്ല അത്രതന്നെ 
ഓരോ ദിനരാത്രങ്ങള്‍ എന്നില്‍ നിന്ന് പിന്തിരിഞ്ഞു നടക്കുമ്പോള്‍ ആയുസ് എത്തിയുള്ള മരണത്തിനും ജനനത്തിനും ഇടയിലുള്ള നാഴിക ദൂരം കുറഞ്ഞുകൊണ്ടേ ഇരിക്കുന്നു ,അതിന്റെ അടയാളങ്ങള്‍ ദൃശ്യമായി തുടങ്ങിയിരിക്കുന്നു!
നരബാധിച്ച എണ്ണം അപ്പാടെ കുറഞ്ഞ മുടി ഇഴകളും .........,
കാലത്തിനായി പണയം വെച്ച പല്ലുകളും........... ,
കാലത്തിനൊപ്പം പായുന്ന പലതും കാണുവാനും കേള്‍ക്കുവാനും ഇനി എനിക്ക് വയ്യേ ...എന്ന് നിശബ്ദമായി കരഞ്ഞു പണി മുടക്കിതുടങ്ങുന്ന കണ്ണുകളും കാതുകളും ......,
ബഹുമാന പുരസ്‌കരം എന്നോണം എഴുനേറ്റു നിന്ന് മരണത്തിനെ സ്വാഗതം ചെയ്യുന്ന നാഡി ഞരമ്പുകളും ..........,അങ്ങനെ എത്ര എത്ര അടയാളങ്ങള്‍ .
“ആത്മഹത്യക്ക് ദൂരം ഒരു പ്രശ്നമല്ല താനും ...!”
മുന്നോട്ടു പായുന്ന വാഹനമാണ് ജീവിതം അതിലെ ഒരു സഞ്ചാരി ഞാനും പിന്കടന്നുപോയ പലതും അവ്യക്തമാണ് ഓര്‍ത്തെടുക്കുമ്പോള്‍ പല മുഖങ്ങളും അപ്പാടെ മറന്നുപോയിരിക്കുന്നു .....
മറവി ഓരോരുത്തര്‍ക്കും കാലം നല്‍കിയ അനുഗ്രഹവും അതോടൊപ്പം തന്നെ ശാപവും !
പലപ്പോഴും എന്നെ തന്നെ നോക്കി ഞാന്‍ ചോതിച്ചു ആരാണ് നീ ?
ഞാന്‍ “ഞാന്‍” ആണെന്ന് പലവുരി എന്നെ തന്നെ പറഞ്ഞു പഠിപ്പിച്ചിട്ടും 
വീണ്ടും ബോധ മനസ് എന്നോട് മന്ത്രിക്കുന്നു ആരാണ് നീ ?
എന്നെ തന്നെ നോക്കി വീണ്ടും ഞാന്‍ ചോതിച്ചു 
നീ എന്തിനു വേണ്ടി ജീവിക്കുന്നു ?
സ്വയം ഉരുകി തീരുന്ന മെഴുകുതിരിയാണ് ഞാന്‍ 
സ്വയം ഉരുക്കി തീരുന്ന ഒരു മെഴുകുതിരിയായോ നീ ? അല്ല ഉരുകിതീരുന്ന മെഴുകുതിരി അവസാന നാളം വരെയും മറ്റുള്ളവര്‍ക്ക് പ്രകാശം ദാനം ചെയ്യുന്ന ആ മെഴുകുതിരി എവിടെ നീ എവിടെ ? ഒരു മെഴുകുതിരി ആകുവനെകിലും ശ്രമിക്കു നീ 

നീലയും കറുപ്പുമായി
നിന്നില്‍ പ്രവഹിച്ചപ്പോള്‍
നീ പറഞ്ഞു
എന്റെ കവിതയ്ക്ക് നിറം പോരെന്നും ,
എന്റെ എഴുത്തില്‍ ജീവനില്ലെന്നും!

എന്റെ ഹൃദയം കീറി മുറിച്ചു
ചുടു നിണം കൊണ്ട് ഞാന്‍
എന്‍ തൂലിക തന്‍ മഷി നിറച്ചു
നിനക്കായി വീണ്ടും എഴുതിയപ്പോള്‍
ചുവപ്പ് നിറം നിനക്കരോജകമാനെന്നും ,
കണ്ണിനസൌകര്യമാനെന്നും -
പറഞ്ഞു നീ ഒഴിഞ്ഞു ...
അറിയാന്‍ നിനക്ക് താല്പര്യം –
ലവലേശം ഇല്ലെന്നു തിരിച്ചറിയാതെ
ഹൃദയം കീറി മുറിച്ച ഞാനോ ?
വെറുമൊരു വിഡ്ഢി
**************************

Photo: എന്റെ കവിത ,
അത് ഞാന്‍ ഞാനായിരുന്നു ...
 ഉള്ളില്‍ എങ്ങോ ?
കെട്ടി കിടക്കുന്ന നിരാശ തന്‍ കൂമ്പാരം 
അണപൊട്ടിയോഴുകി ,മിഴിനീരായി ,
രൂപമാറ്റം വന്നവ അക്ഷരങ്ങളായി ,
നീലയും കറുപ്പുമായി 
നിന്നില്‍ പ്രവഹിച്ചപ്പോള്‍ 
നീ പറഞ്ഞു 
എന്റെ കവിതയ്ക്ക് നിറം പോരെന്നും , 
എന്റെ എഴുത്തില്‍ ജീവനില്ലെന്നും!

എന്റെ ഹൃദയം കീറി  മുറിച്ചു  
ചുടു നിണം കൊണ്ട് ഞാന്‍ 
എന്‍ തൂലിക തന്‍ മഷി നിറച്ചു 
നിനക്കായി വീണ്ടും എഴുതിയപ്പോള്‍  
ചുവപ്പ് നിറം നിനക്കരോജകമാനെന്നും ,
കണ്ണിനസൌകര്യമാനെന്നും -
പറഞ്ഞു നീ ഒഴിഞ്ഞു ...
അറിയാന്‍ നിനക്ക് താല്പര്യം –
ലവലേശം ഇല്ലെന്നു തിരിച്ചറിയാതെ 
ഹൃദയം കീറി മുറിച്ച ഞാനോ ?
വെറുമൊരു വിഡ്ഢി 
**************************
ജിസ്മിന കരീം
ഇന്ന് ഞാന്‍ തീര്‍ത്തും തനിച്ചാണ് 
ഏകാന്തതയുടെ തടവറയിലെ പുതിയ താമസക്കാരി
എന്നെ ഇന്ന് ഒന്നും ഭ്രമപെടുത്തുന്നില്ല 
എന്നെ ഇന്ന് ഒന്നും ഭയപ്പെടുത്തുന്നില്ല 
തികച്ചും ഒരു ഏകാന്തവാസം 
മരിച്ചു മരവിച്ച എന്റെ മോഹങ്ങള്ക്കായി 
ഞാന്‍ തീര്‍ത്ത കല്ലറയില്‍ അവര്‍ ഉറങ്ങുന്നു ശാന്തമായി
ഇന്നെനിക്കു മോഹങ്ങള്‍ ഇല്ല ,കൂട്ടിനു സ്വപ്നങ്ങളും ഇല്ല 
കൈത്താങ്ങായി നീയും ഇല്ല 
എങ്കിലും ഈ ഏകാന്തത എനിക്ക് സമ്മാനിച്ച 
തടവറ ഇന്നെനിക്കു ഏറെ പ്രിയപെട്ടതാണ്
കരയാനോ ചിരിക്കാനോ ഇന്ന് അറിയാത്ത എന്റെ മനസ്സിന്
കിട്ടിയ സമ്മാനം
അതാണ്‌ നീ ....