ഇന്ന് ഞാന്‍ തീര്‍ത്തും തനിച്ചാണ്
ഏകാന്തതയുടെ തടവറയിലെ പുതിയ താമസക്കാരി
എന്നെ ഇന്ന് ഒന്നും ഭ്രമപെടുത്തുന്നില്ല
എന്നെ ഇന്ന് ഒന്നും ഭയപ്പെടുത്തുന്നില്ല
തികച്ചും ഒരു ഏകാന്തവാസം
മരിച്ചു മരവിച്ച എന്റെ മോഹങ്ങള്ക്കായി
ഞാന്‍ തീര്‍ത്ത കല്ലറയില്‍ അവര്‍ ഉറങ്ങുന്നു ശാന്തമായി
ഇന്നെനിക്കു മോഹങ്ങള്‍ ഇല്ല ,കൂട്ടിനു സ്വപ്നങ്ങളും ഇല്ല
കൈത്താങ്ങായി നീയും ഇല്ല
എങ്കിലും ഈ ഏകാന്തത എനിക്ക് സമ്മാനിച്ച
തടവറ ഇന്നെനിക്കു ഏറെ പ്രിയപെട്ടതാണ്
കരയാനോ ചിരിക്കാനോ ഇന്ന് അറിയാത്ത എന്റെ മനസ്സിന്
കിട്ടിയ സമ്മാനം
അതാണ് നീ ....
ഏകാന്തതയുടെ തടവറയിലെ പുതിയ താമസക്കാരി
എന്നെ ഇന്ന് ഒന്നും ഭ്രമപെടുത്തുന്നില്ല
എന്നെ ഇന്ന് ഒന്നും ഭയപ്പെടുത്തുന്നില്ല
തികച്ചും ഒരു ഏകാന്തവാസം
മരിച്ചു മരവിച്ച എന്റെ മോഹങ്ങള്ക്കായി
ഞാന്‍ തീര്‍ത്ത കല്ലറയില്‍ അവര്‍ ഉറങ്ങുന്നു ശാന്തമായി
ഇന്നെനിക്കു മോഹങ്ങള്‍ ഇല്ല ,കൂട്ടിനു സ്വപ്നങ്ങളും ഇല്ല
കൈത്താങ്ങായി നീയും ഇല്ല
എങ്കിലും ഈ ഏകാന്തത എനിക്ക് സമ്മാനിച്ച
തടവറ ഇന്നെനിക്കു ഏറെ പ്രിയപെട്ടതാണ്
കരയാനോ ചിരിക്കാനോ ഇന്ന് അറിയാത്ത എന്റെ മനസ്സിന്
കിട്ടിയ സമ്മാനം
അതാണ് നീ ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ