പൂമുഖം

2014 ഫെബ്രുവരി 23, ഞായറാഴ്‌ച

ഇന്നത്തെ സൌഹ്ര്തം


പിന്നില്‍ ല്‍ നിന്ന് കുത്താന്‍ അവന്‍ മിടുക്കനായിരുന്നു ,
തരം കിട്ടിയാല്‍ കാലുവാരാനും അവനു മടിയില്ല 
അച്ഛനേം അമ്മയേം അവന്‍ അവസരങ്ങല്‍ക്കനുസരിച്ചു മാറ്റി കൊണ്ടിരുന്നു.
സൈഡില്‍ കത്തിന്ന പച്ച ലൈറ്റ് ആയിരുന്നു അവന്റെ കപടതകകള്‍്കുള്ള വെളിച്ചം .
അവന്‍ എല്ലാവര്ക്കും നല്ല സുഹ്ര്‍ത്തായിരുന്നു ,അടുപ്പം കൂടുതല്‍ എന്ന് പറയാനായി ഒരു കൂട്ടം പച്ച ലൈറ്റ് സുഹ്ര്‍ത്തുക്കളും അവനുണ്ടായിരുന്നു .ആ കൂട്ടത്തിലെ ആരെയും അവന്‍ കൂട്ടുകൂടാന്‍ അനുവതിച്ചില്ല എല്ലാവരിലും അവന്‍ ആതിപത്യം ചെലുത്തി.കൂഒട്ടു കൂടുന്നവരെ തമ്മില്‍ കുത്തി തിരിക്കാനും അവനു മിടുക്കുണ്ടായിരുന്നു .
കൂട്ടത്തിലെ ഒരു സുഹ്രത്തിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ പോകാനിറങ്ങിയ മറ്റു സുഹ്രത്തുക്കളെ തടഞ്ഞു " നമ്മുടെ ആരുമല്ലല്ലോ മരിച്ചേ അതുമാത്രമല്ല നമ്മളെ അവന്‍ അറിയിച്ചതുമില്ല ,കൂട്ടത്തില്‍ ഒരാളോട് വേണമെകില്‍ വരാന്‍ അല്ലെ പറഞ്ഞുള്ളൂ ,നമ്മള്‍ വലിഞ്ഞു കയറി പോണോ?എന്നിട്ടവന്‍ ആരും അറിയാതെ പോയി കണ്ടു ,കൂടെ പിന്നില്‍ നിന്നൊരു കുത്തും 
"ഞാന്‍ എല്ലാവരോടും പറഞ്ഞതാ പക്ഷെ ആരും വന്നില്ല നിന്റെ അച്ഛന്‍ അല്ലല്ലോ മരിച്ചേ പിന്നെ നിനക്കെന്ത ഇത്ര വിഷമം  ...എന്നാ അവര്‍ ചോദിക്കുന്നത് 
നീ എന്റെ ഉറ്റ സുഹ്ര്‍ത്തല്ലേ എനിക്ക് വരാതിരിക്കാന്‍ പറ്റില്ലല്ലോ ഞാന്‍ വന്ന കാര്യം അവരറിയണ്ട അത് പിന്നീട് പ്രശ്നമാകും .
അവന്‍ എല്ലാവര്ക്കും  നല്ല സുഹ്രത്തായി ജീവിച്ചു ... കാലം അവനിലെ നാരതനെ പുറത്തുകൊണ്ടു വരും വരെ കത്തിരിക്കുകയെ വഴി ഉള്ളു