പൂമുഖം

2013 ജൂൺ 29, ശനിയാഴ്‌ച

.....മഴയെന്‍ കൂട്ടുകാരി.....


മഴയെ തേടും വേഴാമ്പലും,
മഴയുടെ വരവറിയിക്കും 
തവളക്കൂട്ടങ്ങളും,
കാര്‍ മൂടി കിടക്കും 
വാനത്തിനു കീഴെ-
പാറി പറക്കും മഴതുമ്പികളും,
മഴയുടെ കൂട്ടുകാര്‍...
സങ്കടം കൊണ്ടണ പൊട്ടി ഒഴുകുമെന്‍ ,
കണ്ണുനീര്‍ കണങ്ങള്‍,
ഒളിക്കുവാനായി പലതും തിരയവേ...
ആര്‍ത്തു പെയ്യുമാ-
പെമാരിയിലേക്ക് ഞാന്‍.
ഇറങ്ങി ചെല്ലവേ...
മഴതുള്ളികളോടൊപ്പം ഒഴുകി
ചേര്‍ന്നോരെന്‍കണ്ണുനീര്‍ കണങ്ങള്‍.
ആരും കാണാതെ
ആരുമറിയാതെഒളിപ്പിച്ചു വെച്ചോരാമഴ,
മഴയെന്‍ കൂട്ടുകാരി.............
ആനന്ദം തോന്നുമാ വേളകളില്‍,
സൌമ്യമായ്‌ പെയ്യുമാ പേമാരിയില്‍,
കയ്യും കാലുമിട്ടടിച്ചും
മഴതന്‍ സംഗീതത്തോ
ടൊപ്പംതാളം ചവിട്ടവേ...
എനിക്കായി സംഗീത മീട്ടിയവള്‍,
മഴയെന്‍ കൂട്ടുകാരി...
ആരെയോ ഓര്‍ത്ത്‌ ഞാന്‍,
പാതി തുറന്നോരാ വാതില്‍ പടിയില്‍,
സ്വപ്നങ്ങളുടെ തമ്പുരു മീട്ടവേ....
ഒരു മൃദു സ്പര്‍ശമായി എന്നിലെ,
സ്വപ്നത്തില്‍ വിപഞ്ചിക മീട്ടിയവള്‍,
മഴയെന്‍ കൂട്ടുകാരി...
ചിന്തതന്‍ കുത്തോഴുകില്ലാതെഎപ്പഴോ ?
വിജനതയില്‍ നീങ്ങുമെന്‍ ഓര്‍മ്മകള്‍,
എന്നോടൊപ്പം ഒരു കൂടായ്‌ നടന്നവള്‍,
മഴയെന്‍ കൂട്ടുകാരി....
എന്‍ ദുഃഖത്തിന്‍ ആഴമറിഞ്ഞവള്‍,
എന്റെ ആഹ്ലാതം കണ്ടവള്‍,
എന്റെ ഓര്‍മകളെ ഉണര്ത്തിയവള്‍,
എന്‍ സ്വപ്നത്തിന്‍ സ്പന്ദനം അറിഞ്ഞവള്‍,
അതെ അവളാണെന്‍ കൂട്ടുകാരി.......
മഴയാണെന്‍ കൂട്ടുകാരി .........
********************************

ജീവനും സ്വപ്നവും

സുന്ദര സ്വപ്നങ്ങള്‍ എരിഞ്ഞടങ്ങിയാചിതയില്‍,
സ്നേഹ നിധിയാമെന്‍ മൽ പ്രാണ നായകൻ
...............വിണ്ണിനെ ത്തേടി ഹാ യാത്രയായി!
സുമംഗലിയാം എന്‍ -
സീമന്തരേഖയിലാളുന്ന
സൂര്യൻ ദിനം കെട്ടു പോയി....
സുന്ദരമാമെന്‍ കുപ്പി വളകളും ,
സുഗന്ധം പരത്തും പൂക്കളും മറഞ്ഞു .....
സ്വപ്നങ്ങള്‍ തീര്‍ ത്തൊര മഞ്ചലില്‍ നാഥന്‍ ,
സ്നേഹനത്തിന്‍ ബാക്കിപാത്രമായ്‌ തന്നോരാമുണ്ണിയെ ,
...........................മാറോടു ചേര്‍ത്തുഞാന്‍ വിതുമ്പി.
സന്ധ്യാ ദീപം തെളിയുമീ നിറമുള്ള ,
സായം സന്ധ്യയില്‍ എകാകിയായ്‌ ഞാന്നും
.......................എന്‍ നിറമില്ലാ സ്വപ്നങ്ങളും

മറവി



റവി എന്ന പദമില്ലായിരുന്നെങ്കി -
ലെന്നെയീ.... ഭൂമി ചുടല
പറമ്പായ് തീര്‍ന്നേനെ ....
ഞാനുമൊരു ഭ്രാന്തിയായ് മാറിയേനെ ...
ഓര്‍ക്കാന്‍ വെറുക്കുമാ ..
ഓര്‍മകളെ ഞാന്‍ ,
മറവിയെന്നോരമ്യതൂട്ടി ഉറക്കി .
ഉറക്കികിടത്തിയോരാ ഓര്‍മകളെ
ആരോ മെല്ലെ തട്ടിയുണര്‍ത്തി .
ഉണര്‍ന്നിട്ടും ഉറക്കം നടിച്ചു കിടന്നൊ-
രായിരം ഓര്‍മ്മകളെ
മൂര്‍ച്ചയേറിയ വാക്കുകള്‍ ,
കൊണ്ടാരോ കുത്തി മുറിച്ചു ...
വേദനകൊണ്ട് പുളയുമാ-
മോര്‍മ്മകളെ കാലം വീണ്ടും ,
മറവിയെന്നൊരമ്യതൂട്ടി ഉറക്കി ......
മറവി എന്ന പദമില്ലായിരുന്നെങ്കി -
ലെന്നെ ഈ ഭൂമി ചുടല
പറമ്പായ് തീര്‍ന്നേനെ ....
ഞാനുമൊരു ഭ്രാന്തിയായ് മാറിയേനെ .....

മുഖങ്ങള്‍


കാല ചക്രം തിരിയുമ്പോള്‍
അഴിഞ്ഞു വീഴുന്നു ,
പൊയ്മുഖങ്ങള്‍!
കരയുന്നവര്‍ ചിരിക്കുന്നു,
ചിരിക്കുന്നവര്‍ കരയുന്നു ,
കാലത്തിനൊപ്പം
ഞാനും തിരിയുന്നു ,
കാലവും ഞാനും
ഒരേ അച്ചുതണ്ടിലാണല്ലോ !
അമ്മതന്‍ ഉദരത്തില്‍
ജന്മം പൂണ്ടവര്‍ നമ്മള്‍ ,
നാളെ
ഭൂമിതന്‍ ഉദരത്തില്‍
ലയിക്കേണ്ടവര്‍ നമ്മള്‍ ,
എന്നിട്ടും
എന്തിനിത്രമാത്രം മുഖങ്ങള്‍
നിനക്ക് മര്‍ത്ത്യാ .......
എന്തൊക്കയോ നീ
വെട്ടി പിടിക്കുന്നു ,
ആരെയോക്കയോ നീ
ചവിട്ടി താഴ്ത്തുന്നു ,
നീ തിന്മയായി മാറാതെ ,
നന്മയായി മാറുവിന്‍ !
ഇന്ന് നിനക്ക്
പരിഹാസത്തിന്‍ മുഖമെങ്കില്‍ '
ഇന്ന് എനിക്ക്
സഹതാപത്തിന്‍ മുഖമെങ്കില്‍ '
നാളെ
എനിക്കും നിനക്കും ഒരേ മുഖം
ജീവന്റെ താളം നിലച്ച ,
ഹൃദയത്തിന്‍ തുടിപ്പ് നിലച്ച ,
വിറങ്ങലിച്ച മരണത്തിന്‍ മുഖം !


*******************************************



എന്റെ കവിത


ഹൃദയത്തിന്‍ ഉള്ളില്‍ നിന്നുയരും,
വികാരമാണ് എന്‍ കവിത...
അര്‍ത്ഥവും വൃത്തവുമറിയാതെ ,
ജനനം പൂണ്ടതാണ് എന്‍ കവിത...
പ്രാസമെന്തെന്നോ,
ഉപമയെന്തെന്നോഅറിയില്ല 
എങ്കിലും ...
സുഖവും ധുക്കവും ആവോളം 
രുചിച്ചുവളര്ന്നതാണ് എന്‍ കവിത...
പരസ്പ്പരം കൂടിച്ചേരാത്തോരായിരംവാക്കിനാല്‍ .....
കോര്‍ത്തെടുത്തു ജന്മം നല്‍കിയപ്പോള്‍ 
ആരോ മൊഴിഞ്ഞു ...
എന്റെ കവിത വിരൂപിയാണെന്ന് ,
പക്ഷെ എനിക്കറിയാം
എന്റെ കവിത മനോഹരിയാണെന്നു ...
ഞാന്‍ ശ്വാസവും ,
ചൂടും ,ചുടു കണ്ണുനീരും 
ഊട്ടിവൃണമുണങ്ങാത്ത കൈകളാല്‍
തൂലിക ചലിപ്പിച്ചു 
വേദനയാല്‍ കോര്‍ത്തുജനനം 
നല്കിയോരെന്‍ കവിത ...
മുറിവേറ്റോരെന്‍ ഹൃദയം വിരൂപമായിരുന്നു ....
പാവമെന്‍ കവിതയും വിരൂപിയായി .!
കൈ വെള്ളയിലെ വൃണങ്ങള്‍ കരിയുമ്പോള്‍,
മുറിവേറ്റ ഹൃദയത്തിന്‍ വേദന ശമിക്കുംപോള്‍ ,
എനിക്കറിയാം
എന്റെ കവിതയും മനോഹരിയാകുമെന്നു...

*****************************

നീയും ഞാനും


നിന്നില്‍-
വിടരാന്‍ കൊതിക്കുന്ന ,
പൂവാണ് ഞാന്‍ ........
എന്നെ -
നുകരാന്‍ തുടിക്കുന്ന ,
വണ്ടല്ലയോ നീ ........
നീ എന്നെ -
നിന്‍ വാക്കിനാല്‍ ,
കോര്‍ത്തെടുത്ത
ചരടിനാല്‍ ബന്ധിച്ചു
നീ നിന്‍
സഖിയാക്കി ..!
ആരോരും കാണാതെ ,
ആരോരും അറിയാതെ ,
ഞാനും നിന്‍
സഖിയായ്‌ ..!
വിടരും മുന്നേ
നിനക്കായ്‌ ഞാന്‍
സ്വയം വിടര്‍ത്തി
എന്‍ ദളങ്ങള്‍
മൂന്നെണ്ണം ,
വിടര്‍ന്നോരീ 
ദളങ്ങളില്‍ കൂടി
നീ .....
നുകര്‍ന്ന തേനിന്‍
മധുരം ഒര്കുന്നുവോ ?
വിടരാന്‍ തുളുമ്പുന്ന
ഇതളുകള്‍ ഇനിയുമുണ്ട്
രണ്ടെണ്ണം,
വിടരും മുന്നേ നീ
വാടിക്കൊഴിക്കരുതെ
*********************************