പൂമുഖം

2014 ഫെബ്രുവരി 14, വെള്ളിയാഴ്‌ച

നിഴല്‍

പിച്ച വെച്ചു നടക്കുന്ന നാള്‍ വഴികളില്‍ 
അച്ഛന്റെ കൈകളില്‍ മുറുകെ പിടിച്ചും 
അമ്മതന്‍ നിഴലില്‍ സുഖ നിദ്ര കൊണ്ടും 
കൌമാരത്തിന്‍ വിരലുകള്‍ 
യവ്വനത്തെ തോട്ടീടുമ്പോള്‍ 
കാമുകന്റെ നിഴലില്‍ എല്ലാം മറന്നും 
അമ്മയെന്ന സത്യത്തെ തള്ളി പറഞ്ഞും 
അച്ഛന്‍ എന്ന ദൈവത്തെ നുള്ളി നോവിച്ചും 
വെട്ടി പിടിച്ചു നീ നേടിയ ജീവിതം 
തട്ടി തെറിപ്പിച്ചു കാലം എന്നാ കാലന്‍ !
നിന്‍ ജീവിതം ഹോമിച്ചു നല്കിയോരാ ജീവനെ
നിന്‍ നിഴലില്‍ കിടത്തി ജീവിതം നല്‍കുമ്പോള്‍
അറിയുന്നു നീ നിന്‍ അമ്മതന്‍ നിഴലിന്റെ മഹത്വം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ