******************************
നിവര്‍ന്നു നില്‍ക്കാനാവാതെ
ആരോ കൈപിടിച്ചു നടത്തിയ
ബാല്യത്തിനും സ്മരണയോതി ,
കൌമാരത്തില്‍ പടവുകള്‍
ഓരോന്നോരോന്നായി ചവിട്ടി മെതിച്ചു
കയറി ചെന്നതോ നാശത്തിന്‍ മൂര്താവില്‍ !
യവ്വനം എന്നില്‍ വിത്തുപാകാനോരുങ്ങുoപോഴേ
ഞാന്‍ ഒരു പാഴ് മര്ഭൂമി ആയിമാറിയിരുന്നു .
ആരോ ചെയ്തു കൂട്ടിയപാപം കണക്കെ ഞാന്‍
എന്നെത്തന്നെ ശപിച്ചു കഴിച്ചു കൂട്ടി ,
സഹശ്ര കണക്കിനു നാഴികകള്‍ .
ശുദ്ധജലം വറ്റുമെന്‍ മനസാം മരുഭൂവില്‍
കൊത്തിക്കിളച്ചു തടമെടുത്തു -
മോഹത്തിന്‍ വിത്തുപാകിയാരോക്കയോ
മുളച്ചതും തളിര്‍ത്തതും ഞാനറിഞ്ഞു
കണ്ണുനീരിനാല്‍ വെള്ളവും ദുഃഖത്തിനാല്‍ വളവും
നല്‍കിയതു കൊണ്ടാകുമോ ?
പൂവിടും മുമ്പേ എന്‍ മോഹങ്ങള്‍
കരിഞ്ഞുണങ്ങി പോയത് !
ശാപം കിട്ടിയ ഓര്‍മകളെ നിങ്ങള്‍
ഇനിയെങ്കിലുമൊന്നു മരിച്ചെങ്കില്‍!
നിങ്ങള്‍ക്കായി ഞാന്‍ ഒരു
സ്മശാനം തീര്‍ത്തേനെ ...
ഒരിക്കലും പൊട്ടാത്ത വിശ്വാസത്തിന്‍
കരിങ്കല്ലു കൊണ്ടൊരു ചുറ്റുമതിലും !
**************************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ