പൂമുഖം

2014 ഫെബ്രുവരി 14, വെള്ളിയാഴ്‌ച

ചിറകടിച്ചു 
പറക്കാന്‍ മോഹിച്ചു 
ഒടിഞ്ഞ ചിറകുകള്‍ 
വേദനിച്ചതും 
കണ്ണില്‍ നിന്ന് 
ചുടുചോര പോടിഞ്ഞതും 
അറിഞ്ഞില്ല
ഉയരത്തില്‍ ഉള്ളോരാ
മരക്കൊമ്പ് നോക്കി
തന്റെ മോഹത്തിന്‍
ചിറകിലേറി
വിഡ്ഢിയാം ആക്കിളി
പിന്നെയും പിന്നേം
പറന്നുയര്‍ന്നു
ഒടുവില്‍
അവശയായ്‌ തളര്‍ന്നു
ഏതോ
കഴുകന്റെ പിടിയിലമറന്നു
പാവം
ആക്കിളിതന്‍ മോഹങ്ങളും സ്വപ്നങ്ങളും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ