
ഒരു പൂ പോലെ ഞാനും
പൂങ്കാറ്റായ് നീയും
ഇണങ്ങിയും പിണങ്ങിയും
നടന്ന കാലം
ഓര്‍മ്മകള്‍ മാത്രം
ബാക്കി വെച്ചു നീ നടന്നു
ഇനിയൊരു വരവില്ലെന്നു ചൊല്ലി
നിറയും മിഴിയുമായ്
പിടയും എന്‍ ഉള്ളിലെ
വെമ്പല്‍ നീ കേട്ടതില്ല
നിറയും എന്‍ കണ്‍-
കോണുകള്‍ നീ കണ്ടതില്ല
മുഖം തിരിഞ്ഞിരിക്കും
എന്നോടൊന്നും
പറയാതെ മൌനമായ് നീ
വിടചൊല്ലി അകന്നു
ആള്കൂട്ടതില്‍ പലവുരി ഞാന്‍
നിന്നെ തിരഞ്ഞെങ്കിലും
നീ എന്റെ കണ്ണില്‍ നിന്നോ-
ത്തിരി ദൂരം പോയിമറഞ്ഞിരുന്നു
എങ്കിലും
എന്‍ ഇടനെഞ്ജില്‍ നീ
എന്റെ അരികത്തായ്
എന്‍ പ്രാണനായ് കൂട്ട് നിന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ