പൂമുഖം

2014 ഫെബ്രുവരി 14, വെള്ളിയാഴ്‌ച

അവള്‍ 
പതിനാറു തികഞ്ഞതും 
പരുവമെത്തിയതും അറിഞ്ഞില്ല !
പെണ്ണ് കാണാന്‍ വന്ന ചെക്കനെ 
നോക്കി നിറകണ്ണുകളോടെ ,
വാതിലിന്‍ പിന്നില്‍ മറഞ്ഞവള്‍ .
നാണം കൊണ്ട് കവിള്തുടുതെന്നുപ്പ ...
പെടികൊണ്ടോടി മറഞ്ഞെന്നുമ്മ .......
കാമ വെറിയോടടിമുടി നോക്കി പുയ്യാപ്ല ...
പെണ്ണെ പതിമൂന്നില്‍
രണ്ടു പെറ്റു ഞാന്‍ എന്നുമ്മാമ്മ ....
എഴുതി തീരാത്ത പുസ്തകം മടക്കി
ആരോ വാരി ഉടുപ്പിച്ച സാരിതലപ്പുകൊണ്ട്
കണ്ണുനീര്‍ ഒപ്പി കടന്നു ചെന്നു മണിയറയില്‍ !
അവള്‍ക്കത് മണിയറയോ അതോ
തന്റെ മോഹത്തിന്‍ കൊലയറയോ
കാലം കഴിഞ്ഞതും കാലം പോയതും
അറിഞ്ഞില്ല പാവമാ പെണ്കൊടി .
അപ്പുറത്തെ തൊഴുത്തിലെ
നീലിപശുവിനും പേറ്റുനോവായിരുന്നു
മാസം തികഞ്ഞത് പെറ്റു
മാസം തികയാതവളും
പതിനേഴാം വയസില്‍ അവള്‍ മരിച്ചു
അമ്മയില്ലാ ബാല്യവും പേറി
ഒരു കുഞ്ഞു തേങ്ങല്‍
മാത്രം ബാക്കിയായ്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ