അമ്മെ......എനിക്ക് വിശക്കുന്നമ്മേ ,അമ്മെ വിശക്കുന്നു വല്ലതും തരു....
ശാരി ഞെട്ടി ഉണര്‍ന്നു ,വയറില്‍ വല്ലാത്തോരനക്കം .അവള് വയറിലൊന്നു തടവി ,എന്റെ മോള് .....വിശക്കുന്നുണ്ടാകും ,അവള് കുറച്ചു പാലും ആപ്പിളും എടുത്തു കഴിച്ചു .പെട്ടന്ന് കയ്യിലിരുന്ന പാല് പാത്രം വഴുതി നിലത്ത് വീണു വലിയ ശബ്ദത്തോടെ,
നന്ദന് ഉണര്‍ന്നു
"ശാരി നീ എന്തെടുക്കുകയാ അവിടെ ????
എന്താ ഒരു ബഹളം ??"
"ഒന്നുമില്ല നന്ദേട്ടാ ...വയറില്‍ വല്ലാത്തോരനക്കം മോള്‍ക്ക് വിശക്കുന്നുവെന്നു തോന്നുന്നു"
"നീ പെട്ടന്ന് കിടക്കു നാളെ ഹോസ്പിറ്റലില്‍ പോകേണ്ടതാണ്"
"നന്ദേട്ടാ നമുക്കിതിനെ വളര്‍ത്താം കളയണ്ട നമ്മുടെ മോളല്ലേ നന്ദേട്ടാ ഇതിനെ കൊല്ലണ്ട"
"നീ എന്താടീ പറയുന്നേ പിച്ചും പേയും പറയാതെ കിടക്കാന്‍ നോക്ക്"
ലൈറ്റ് അണച്ച് ശാരി കിടന്നു
അമ്മെ എന്നെ കൊല്ലല്ലമ്മേ എനിക്ക് നിങ്ങളോടൊപ്പം ജീവിക്കണം എന്നെ
ഉപേക്ഷിക്കരുതേ...
"മോളെ ഞാന്‍ ......................"
ശരി വിയര്‍ക്കുന്നുണ്ടായിരുന്നു പക്ഷെ അപ്പോഴും അവള് ഉറങ്ങുകയാണ്
ശാരിയുടെ കരച്ചില് കേട്ട് നന്ദന് ഉണര്‍ന്നു
"ശാരി നിനക്കെന്താ പറ്റിയത് ശാരി .................."
ശരി ഞെട്ടി പിടഞ്ഞെഴുനെറ്റു.
"ഇല്ല ഞാന്‍ ചെയ്യില്ല എനിക്കുവേണം .നന്ദേട്ടാ കൊല്ലണ്ട നമുക്കു വളര്‍ത്താം!"
"നീ എന്താ ഡി ഈ പറയുന്നേ കുഞ്ഞു ചുമ്മാതങ്ങ് വളരുമോ ???ആഹാരം കൊടുക്കാന്‍ വിദ്യാഭ്യാസം കൊടുക്കാന്‍ കെട്ടിച്ചു വിടാന്‍ ഇതിനൊക്കെ കാഷ് വേണ്ടേ, ഇപ്പോള്‍ ഒരു കുഞ്ഞിനെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ കഴിയില്ല അതും ഒരു പെണ്‍കുഞ്ഞ് ........!"
"നമ്മുടെ കൂടെ ഇതും അങ്ങ് വളരും .ഇതൊരു ആണായിരുന്നെങ്കില്‍ വളര്ത്തുമായിരുന്നില്ലേ"
"എങ്കില്‍ കുറച്ചു കഷടപാടെ ഉള്ളു കുറച്ചൊന്നു വളര്‍ത്തി വിട്ടാല്‍ അങ്ങ് വളര്‍ന്നോളും എനിക്ക് ആദ്യ കുട്ടി ആണ്‍കുട്ടി മതി ,വാ നമുക്ക് പുറപ്പെടാം"
പിന്നെ ഒന്നും പറയാതെ ശാരി അയാളോടൊപ്പം യാത്ര ആയി,
ഹോസ്പിറ്റലില്‍ എത്തി.
ഡോക്ടര്‍ പറഞ്ഞു,
"ഇപ്പോള്‍ തന്നെ ഒരുപാട് വൈകി ഒന്നും കൂടെ ഒന്ന് ആലോചിക്കു..."
അപ്പോള്‍ നന്ദന് പറഞ്ഞു
"വേണ്ട ഞങ്ങളെല്ലാം തീരുമാനിച്ചതാണ്!"
പിന്നെ ഡോക്ടര്‍ ഒന്നും പറയാതെ ശാരിക്ക് സെടെഷന്‍ കൊടുത്ത് ഓര്‍പറേഷന്‍ തിയറ്ററിലേക്ക് മാറ്റി.
അപ്പോഴും ആ കുഞ്ഞു കരയുന്നുണ്ടായിരുന്നു
അമ്മെ എന്നെ ഇട്ടു പോകല്ലേ എനിക്ക് പേടിയാകുന്നു .എനിക്ക് ജീവിക്കണം
അമ്മേ പേടിയാകുന്നു
"ഇല്ല മോളെ അമ്മപോകില്ല"
ശബ്ദം പുറത്തുവരാതെ ശാരിയുടെ ചുണ്ടുകള്‍ മന്ത്രിച്ചു.
അബോഷന് വേണ്ട കാര്യങ്ങള്‍ എല്ലാം ഭംഗിയായി തന്നെ നടന്നു .പുറത്തു തെല്ല് ജിജ്ഞാസയോടെ നന്ദന്,
പെട്ടന്ന് ഓര്‍പറേഷന്‍ തിയറ്ററിന്റെ വാതില്‍ തുറക്കപെട്ടു!!!!!!!!!!
ഡോക്ടര്‍ വിളിച്ചു
"നന്ദന്"
നന്ദന് ഓടിവന്നു
"പറയു ഡോക്ടര്‍"
"സോറി നന്ദന് ശാരി ...................!"
.
.
.
.
.
.
.
.
ആ കുഞ്ഞിനോടൊപ്പം ആ അമ്മയും യാത്ര ആയി..
.
.
.
നോട്ട് :- ഒരു കുഞ്ഞു പൊക്കിള്‍ കൊടി ബന്ധം വിട്ടു ഭൂമിയില്‍ പതിക്കുമ്പോഴാണ് നമ്മള് അതിനെ കാണുന്നത് സ്നേഹിക്കുന്നത് അത് നമ്മളെയും.
പക്ഷെ ഒരമ്മയ്ക്ക് അങ്ങനല്ല ജീവന്റെ തുടിപ്പ് ഉടലെടുക്കുന്ന മുതല്‍ ആ കുഞ്ഞു അമ്മയെ സ്നേഹിക്കുന്നു സംസാരിക്കുന്നു തിരികെ അമ്മയും.
കുഞ്ഞിനു ഏറ്റവും സുരക്ഷിതമായ സ്ഥലം അമ്മയുടെ ഉദരമാണ്.
ജനിച്ച ഒരു കുഞ്ഞിന് അല്ലേല്‍ മനുഷ്യനെ കഷ്ണങ്ങളായി മുറിച്ചു കൊല്ലുന്നതുപോല പാപമാണ് ഭ്രൂണഹത്യയും .ആകുഞ്ഞിനും വേദനിക്കും ഒരു മനുഷ്യന് വേദനിക്കുന്നപോലെ............!!!!!!!!!!!!
പെണ്‍കുഞ്ഞുങ്ങളെ ഭ്രൂണത്തിലെ നശിപ്പിക്കുന്ന പ്രവണത ഇന്ന് ധാരാളമായി കണ്ടുവരുന്നു. ആയതിനാല്‍ ഇന്ന് സ്ത്രീ പുരുഷ അനുപാതം വളരെ കുറഞ്ഞു വരുന്നതായി കണക്കുകള്‍ കാണിക്കുന്നു.
ലോകമെമ്പാടും ഓരോ വർഷവും 42 ദശലക്ഷം ഭ്രൂണഹത്യകൾ നടക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇതിൽ 22 ദശലക്ഷം ഹത്യകൾ സുരക്ഷിതമായ സാഹചര്യങ്ങളിൽനടക്കുമ്പോൾ മറ്റൊരു 20 ദശലക്ഷം സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ വച്ച് സംഭവിക്കുന്നു.
mmmmm.....
മറുപടിഇല്ലാതാക്കൂ