പൂമുഖം

2014 മേയ് 3, ശനിയാഴ്‌ച

അവള്‍

പാതി തുറന്ന ജാലക വാതിലിലൂടെ അവള്‍ വിശാലമായ ഈ ഭൂമിയെ നോക്കിക്കണ്ടു. ഇരുളടഞ്ഞ മുറിയില്‍ നട്ടെല്ല് തകര്‍ന്ന കിടപ്പില്‍ ആകെ ഉള്ള ആശ്വാസമായിരുന്നു അത്.തന്റെ സ്വപ്നങ്ങളും മോഹങ്ങളും എല്ലാം അവള്‍ ആ മുറിയില്‍ അടക്കം ചെയ്തു,അവയുടെ നിശ്വാസങ്ങള്‍ കൊണ്ടാകാം അവളുടെ മുറി ഒരു സ്മശാന മൂഖമായിരുന്നത് .
കഠിനമായ വേനല്‍ ആയതിനാല്‍ വെള്ളത്തിനു ക്ഷാമം ആയിരുന്നു.തന്റെ ഭക്ഷണത്തിന്റെ കുറച്ചു അണ്ണാനും കിളികള്‍ക്കും മറ്റു ജീവികള്‍ക്കുമായി അവള്‍ മാറ്റി വെച്ചു അല്‍പ്പം ദാഹജലവും. പതിവ് സഞ്ചാരികള്‍ വിരുന്നിനെത്തി ചിലര്‍ സഞ്ചാരം അവസാനിപ്പിച്ചു അതിനടുത്തായി സ്ഥിര താമസവും തുടങ്ങി.അതില്‍ പ്രധാനി ആയിരുന്നു രണ്ടു മൈനകള്‍ ... ഇണകള്‍ ഊണിലും ഉറക്കത്തിലും വേര്‍പിരിയാത്തവര്‍ .... ഒന്നിന് ഒരു കാലേ ഉണ്ടായിരുന്നുള്ളു എന്നോ എവിടെയോ വെച്ചു മറ്റേ കാല്‍ അതിനു നഷ്ടപെട്ടിരുന്നു. ഇരുകാലുള്ള മൈന അതിന്റെ പ്രാണന്‍ കൊടുത്തും തന്റെ ഇണയെ സംരക്ഷിക്കുന്നതും അതിന്റെ വായിലേക്ക് തന്റെ കൊക്ക് കൊണ്ട് ഭക്ഷണം വെച്ചു കൊടുക്കുന്നതും അവളില്‍ കൌതുകം ഉണര്‍ത്തി . പുറത്തേക്കുള്ള രണ്ടടി പാതയോട് ചേര്‍ന്നു
നില്‍കുന്ന ഉണങ്ങി ദ്രവിച്ചു നിലം പൊത്താറായ കൊന്നതെങ്ങില്‍ മരംകൊത്തി തീര്‍ത്ത ഏതോ പൊത്തിലായിരുന്നു അവരുടെ താമസം .
അവരുടെ സാമിപ്യം അവളുടെ ചിന്തകളെ കാട് കയറ്റി .പ്രാണന്‍ കൊടുത്ത് താന്‍ ഒരുപാട് സ്നേഹിച്ച തന്റെ പ്രിയനേ അവള്‍ ഒരു നിമിഷം ഓര്‍ത്ത്‌ നിശ്വസിച്ചു.അവരുടെ സാമിപ്യം അവളില്‍ സന്തോഷം ഉണര്‍ത്തി പക്ഷെ ആ സന്തോഷം അതികനാള്‍ നീണ്ടില്ല .ഒരുകൂട്ടം കാക്കകള്‍ മൈനകളെ ആക്രമിച്ചു.ഒരു മൈന എവിടേയോ പറന്നു രക്ഷപെട്ടു ...കാക്കകള്‍ ഒറ്റക്കാലന്‍ മൈനയെ കൊത്തി കൊന്നു .മരണപെട്ട മൈനയെ അടുത്തു കണ്ട തെങ്ങിന്റെ ചുവട്ടില്‍ അവളുടെ അമ്മ മറവു ചെയ്തു. കാക്കകളെ ഭയന്ന് എവിടെയോ ഇരുന്നു തന്റെ പ്രിയതമ മരിക്കുന്നതും അടക്കം ചെയ്യപെടുന്നതും ആ മൈന കണ്ടിട്ടുണ്ടായിരുനിരിക്കണം .അവറ്റകളുടെ ശല്യം ഒഴിഞ്ഞപ്പോള്‍ തന്റെ പ്രിയതമയുടെ കുഴിമാടത്തിനരികില്‍ നിറകന്നുകളോടെ ഇരിക്കുന്ന മൈനയെ അവള്‍ കണ്ടു .എന്നും അത് തന്റെ പ്രിയതമയുടെ ശവകുടീരത്തിനു മുകളില്‍ അല്‍പ്പനേരം നടക്കും.ഇണ മരണപെട്ടിട്ടും മറ്റൊരു കൂട്ട് തേടി പോകാത്ത ആ കുഞ്ഞു കുരുവിയെ അവള്‍ മനസാല്‍ നമിച്ചു.
ഒരു കുടുമ്പം കുട്ടി അവളുടെ എക്കാലത്തെയും സ്വപ്നമായിരുന്നു.വീട്ടിലെ സാമ്പത്തിക പരാതീനതകള്‍ കൊണ്ട് ഒരുപാട് കാത്തിരിക്കേണ്ടി വന്നു ഒരു ജീവിതത്തിനായി.... കിട്ടിയ ജീവിതം ദുരിതം നിറഞ്ഞതായിട്ടും ആ ജീവിതത്തിനെയും,അയാളെയും പ്രാണന്‍ കൊടുത്ത് സ്നേഹിച്ചിട്ടും തന്റെ സുഖങ്ങളും സന്തോഷങ്ങളും അയാള്‍ക്ക്‌ വേണ്ടി ത്യജിച്ചിട്ടും ,അയാളുടെ കുഞിനെ ഉദരത്തില്‍ ചുമന്നിട്ടും അയാള്‍ക്ക്‌ തന്നോട് തോന്നാത്തത് എന്തോ?ആ വികാരം ആണ് ആ കിളിക്ക് തന്റെ ഇണയോടുള്ളത് എന്ന് അവള്‍ക്കു തോന്നി ...
എട്ടാം മാസത്തില്‍ തന്നെ വീട്ടിലേക്കു വിളിക്കാന്‍ വന്ന അമ്മയോടൊപ്പം വിടാതെ ആരോരും ഇല്ലാത്ത അയാളുടെ വീട്ടില്‍ മദ്യ ലഹരിയില്‍ പകുതിയിലതികവും ബോധമില്ലാത്ത അയാളുടെ കൂടെ പിടിച്ചു നിര്‍ത്തിയതും ,പ്രസവ വേദനകൊണ്ട് പരസഹായമില്ലാതെ പുളഞ്ഞ രാത്രിയില്‍ സഹായത്തിനായി പെടാപാടുപെട്ടു റോടിലേക്കിറങ്ങിയതും ,എവിടന്നോ വന്നു എവിടന്നോ പോയ ലോറി തട്ടിയതും ,ആരൊക്കയോ ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ട് പോയതും എല്ലാം അവള്‍ ഓര്‍ത്തു. പ്രാണ വായു ആയിരുന്ന കുഞ്ഞും നിവര്‍ന്നു നില്‍ക്കാനുള്ള നട്ടെല്ലും ബോധം വന്നപ്പോള്‍ എന്നേയ്ക്കുമായി നഷ്ടപെട്ടിരുന്നു ........
മുറ്റത്തു നിശബ്ദമായി അരിമണികള്‍ കൊത്തിപെരുക്കുന്ന മൈനയെ അവള്‍ കണ്ടു ....ആ മൈനയും അവളും ഇന്ന് തനിച്ചാണ് .മരണം കൊണ്ടും ജന്മം കൊണ്ടും എന്ന വിത്യാസം മാത്രം ..
എവിടന്നോ വന്ന കുറെ കടക്കാക്കകള്‍ ആ മൈനയെ നോട്ടമിടുന്നത് അവള്‍ ജനാല കമ്പികള്‍ക്കുള്ളില്‍ നിന്ന് കണ്ടു. അലമുറയിട്ട് നില വിളിച്ചിട്ടും അവറ്റകള്‍ ആ മൈനയെയും കൊത്തികൊന്നു .ഒറ്റക്കാലന്‍ മൈനയ്ക്കരികില്‍ ആയി അതിനെ മറവു ചെയ്തു.ജന്മം കൊണ്ട് ജീവിതം കൊണ്ടും ഒന്നായ അവര്‍ മരണം കൊണ്ടും ഒന്നിച്ചു എന്നവള്‍ക്ക് തോന്നി ......
ഇന്ന് അവളുടെ വിവാഹ മോചന കേസിന്റെ വിധി വരും ..... അതെ ആ നശിച്ച ബന്ദത്തിന്റെ അവസാന ദിവസം
നട്ടെല്ലില്ലാത്ത അവള്‍ അയാള്‍ക് ബാദ്യതയാണത്രെ ............
ബന്ദO ഒഴിഞ്ഞു കോടതില്‍ നിന്നിറങ്ങിയപ്പോള്‍ അവള്‍ ഇത്രമാത്രം അയാളോട് പറഞ്ഞു
"എനിക്ക് നിങ്ങളില്‍ നിന്ന് വേണ്ടത് അല്‍പ്പം സ്നേഹമായിരുന്നു ദയയായിരുന്നു മറ്റൊന്നും ............................."
*************************************************************************

1 അഭിപ്രായം:

  1. എഴുത്തില്‍ അല്‍പ്പം കൂടി ശ്രദ്ധിക്കണം. ഏറ്റവും പ്രധാനമായുള്ളത് അക്ഷരതെറ്റുകള്‍ വരുത്താതെ നോക്കുക എന്നതാണ്. പോസ്റ്റ് ചെയ്യുന്നതിനുമുന്നേ ഒന്നോരണ്ടോ വട്ടം ഓടിച്ചൊന്നുനോക്കിയാല്‍ പോലും അക്ഷരതെറ്റുകള്‍ ഒഴിവാക്കാവുന്നതേയുള്ളൂ. വാചകങ്ങള്‍ കഴിഞ്ഞ് ആവശ്യമില്ലാതെയുള്ള കുത്തുകളും ചിഹ്നങ്ങളും ഒക്കെ ഒഴിവാക്കണം. പാരഗ്രാഫുകള്‍ തമ്മില്‍ അല്‍പ്പം അകലമിട്ട് അവതരിപ്പിച്ചാല്‍ വായനയ്ക്കും കാഴ്ചയ്ക്കും സുഖകരമാകും.

    കഥ വല്യ കുഴപ്പമില്ലായിരുന്നു. ഒന്നുകൂടി മെച്ചപ്പെടുത്താമായിരുന്നു. ചില വാചകങ്ങള്‍ ഒക്കെ ഒന്നു ശരിയാക്കാമായിരുന്നു എന്നുതോന്നി. പ്രസവവേദനയെട്ഊത്ത് പൌറത്തേയ്ക്കിറങ്ങിയ സ്ത്രീയെ ലോറി തട്ടി കുഞ്ഞ് മരണമടയുകയും നട്ടെല്ല് തളര്‍ന്നു എന്നു പറയുന്നതും അല്‍പ്പം അവിശ്വസനീയമായി തോന്നി. അടുത്ത തവണ കൂടുതല്‍ മികച്ച ഒരു കഥയുമായ് വരിക. ആള്‍ ദ ബെസ്റ്റ്..

    മറുപടിഇല്ലാതാക്കൂ