*********************************************
മനുഷ്യ ശരീരവും യന്ദ്രങ്ങളും തമ്മില്‍ ഒഴിച്ചു കൂടാന്‍ ആകാത്ത ബന്ധം ആണ് ഉള്ളത് .
ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ പൂരിഭാഗവും വൈകല്യങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് നൂനപക്ഷം വൈകല്യങ്ങളില്‍ കൂടിയും.യന്ത്രങ്ങളും ഇങ്ങനെ തന്നെ നിര്‍മാതാവിന്റെ ശ്രദ്ധകുറവു കൊണ്ടും ഉപയോകികുന്ന വസ്തുവകകളുടെ ഗുണ നിലവാരം കൊണ്ടും ഗുണ നിലവാരം ഉള്ളതും ഇല്ലാത്തതുമായ യന്ത്രങ്ങള്‍ ഉണ്ടാകുന്നു .മനുഷ്യന് വൈകല്യങ്ങള്‍ സംഭവികുന്നതും ഇതേ കാരണത്താല്‍ ആണ് എന്നത് വസ്തുത .ഗര്‍ഭകാലത്തെ അമ്മയുടെ സൂക്ഷ്മതയും മാനസിക സന്തോഷവും ആരോഗ്യവും അങ്ങനെ ഉള്ള ഘടകങ്ങളെ ആസ്പതമാക്കി കുഞ്ഞുങ്ങള്‍ പിറവി എടുക്കുന്നു. സ്വഭാവ വൈകല്യം ബുദ്ധിവൈകല്യം അംഗ വൈകല്യം ഇങ്ങനെ പല വൈകല്യങ്ങളും ജന്മന തന്നെ കുഞ്ഞുങ്ങള്‍ക്ക് വരാം.ഏതാണ്ട് പൂര്‍ണമായും അത് നിര്‍മാതാവിന്റെ ശ്രദ്ധകുറവാണ് ,എങ്കില്‍ തന്നയും പഴി എപ്പോഴും ദൈവത്തില്‍ മാത്രം നിഷിബ്തമാകുന്നു എന്നതാണ് വസ്തുത .
കാലക്രെമേണ യന്ത്രങ്ങളില്‍ ഓരോരോ ഭാഗങ്ങളില്‍ ആയി പണിമുടക്ക് ആരംഭിക്കും ശബദ വെതിയാനം ,എണ്ണ ചോര്‍ച്ച ,വൈദുതി നഷ്ടം ,ജോലി എടുക്കാനുള്ള കാര്യക്ഷമതാ കുറവ് അങ്ങനെ അങ്ങനെ പലതും .
മനുഷ്യശരീരങ്ങളില്‍ മിക്കപ്പോഴും ആദ്യം പണിമുടക്കുന്നത് കണ്ണുകള്‍ ആണ്.കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ച്ചകള്‍ കണ്ടു മടുത്തിട്ടാകണം കണ്ണുകള്‍ ആദ്യമേ മങ്ങി തുടങ്ങുന്നത് .പല്ലുകള്‍ (നന്നായി വിര്തിയക്കതുകൊണ്ടാകാം )പിന്നെ ചെവി അങ്ങനെ അങ്ങനെ ഓരോന്നോരോന്നായി പണി മുടക്കും .
പണിമുടക്കുകള്‍ ആരഭിച്ച്ച യന്ത്രങ്ങളെ ഓരോരോ ഘട്ടങ്ങളില്‍ പണിശാലകളില്‍ കയറ്റി സര്‍വീസ് ചെയ്തു വീണ്ടും ഉപയോകിക്കും, പണിമുടക്കുകള്‍ കൂടുന്നതോടെ പുതിയ യന്ത്രങ്ങള്‍ പഴയതിന്റെ സ്ഥാനം കീഴടക്കിയിടുണ്ടാകും .
ആശുപത്രിയില്‍ കയറ്റി വിവിതതരം ചികിത്സകള്‍ എടുത്തു രോഗം ഭേതമാക്കിയും മൂര്‍ച്ചിക്കാതെയും പലപല മരുന്നുകളില്‍ കൂടിയും കടന്നുപോകും .പണിമുടക്കുകള്‍ കൂടുമ്പോള്‍ ,പണിചെയ്യനുള്ള കാര്യക്ഷമത തീരെ ഇല്ലാതാകുമ്പോള്‍ അല്പം കാര്യക്ഷമത ഉള്ള മനുഷ്യ ശരീരങ്ങള്‍ വായില്‍ തോന്നിയത് വിളിച്ചു പറയാന്‍ തുടങ്ങും ഏതെങ്കിലും മൂലയ്ക്ക് തള്ളും,അതുമല്ല എങ്കില്‍ വൃദ്ധസധനങ്ങളിലോ മറ്റോ ഉപേക്ഷിക്കും .പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കും അല്ലെ ......
കാര്യക്ഷമത ഇല്ലാത്ത പ്രായമാകുന്ന യന്ത്രങ്ങളേയും മനുഷ്യരെയും ആര്‍ക്കും വേണ്ട .എങ്കിലും യന്ത്രങ്ങളെ പാട്ട പെരുക്കുന്നവര്‍ എങ്കിലും തിരിഞ്ഞു നോക്കും .......മനുഷ്യനായോ
ഈ ലോകത്തു വിലയില്ലാത്തത് ആയ ഒരേ ഒരു വസ്തു മനുഷ്യന്‍ മാത്രമാണ്
***********************************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ