പൂമുഖം

2014 മാർച്ച് 17, തിങ്കളാഴ്‌ച

വിട

***********************
വെറുതെയാണ് എല്ലാം വെറുതെ ............
അറിയുന്നു ഞാന്‍ 
എന്നില്‍ ഉള്ളത് നിന്നില്‍ ഇല്ലെന്നു ...
പറയുന്നു പലവുരി ഞാന്‍ 
"ഞാന്‍ എന്നാല്‍ നീ മാത്രമാണെന്ന് "
എന്നിട്ടും കേള്‍ക്കഞ്ഞതെന്തേ ....
വിടചൊല്ലി നീ പലവട്ടം പോയിട്ടും ,
പിന്‍വിളി കൊണ്ട് ഞാന്‍ തടഞ്ഞതിനാലോ ?
മിഴിനീരു കൊണ്ട് നിന്നെ പുല്കിയതിനാലോ ?
നീ എന്ന നീ ഇന്നോളം എന്നില്‍ ഒരു
തീരാ മഴയായ് പെയ്തത് ......
ഇന്ന് നീ
എന്നെ ഒരു നോക്കു കാണാതെ
സത്യമെന്തെന്നറിയാതെ
മൌനം കൊണ്ട് കെട്ടിപൊക്കിയ
ചുമരിനുള്ളില്‍ നിന്നെത്തന്നെ നീ അടയ്ക്കുമ്പോള്‍
അറിയും ഒരിക്കല്‍
"നീ എന്നാല്‍ ഞാന്‍ ആണെന്ന് "
"നീ എന്നാല്‍ ഞാന്‍ മാത്രമാണെന്ന് "
**************************************

6 അഭിപ്രായങ്ങൾ:

  1. പിന്നെ ഒരിക്കല്‍ നീയെന്നാല്‍ നീ ആകും. ഞാന്‍ എന്നാല്‍ ഞാനും!! അങ്ങനെയൊക്കെ സംഭവിക്കാറുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. Gambling/Casino Near Me - Mapyro
    Find 양주 출장마사지 the 충청북도 출장마사지 nearest casino, 남양주 출장마사지 poker room, and bar. Mapyro and 충청남도 출장안마 other local casino information about gambling, hotel, 전라북도 출장안마 restaurants nearby.

    മറുപടിഇല്ലാതാക്കൂ