ഘടികാര സൂചികള്‍ പിന്നോക്കം സഞ്ചരിച്ചെങ്കില്‍,
ഇന്നുവരെയുള്ളീ ജീവിതയാത്രയില്‍ വന്നുപോയോരക്ഷരതെറ്റുകള്‍
സസൂക്ഷ്മം വെട്ടിത്തിരുത്തിയേനെ ........
യവ്വനത്തില്‍ നിന്നും തിരികെ ഞാന്‍
സ്വപ്നം കണ്ടും പ്രണയിച്ചും കൊതിതീരാത്ത കൌമാരത്തിലെ
കഷ്ട സ്വപ്നങ്ങളെയും,നഷ്ടപ്രണയത്തെയും
പാടെ അവഗണിച്ചു ഞാന്‍ -
നല്ലസ്വപ്നങ്ങളെ മാത്രമോര്‍ത്തേനെ ................
കൈപ്പുമാത്രം ഓര്‍മയ്ക്കായി സമ്മാനിച്ച ബാല്യത്തെ -
ഞാന്‍ എങ്ങനെ തിരികെ ചോദിക്കും ?
വേണ്ട!ഇനിയെനിക്കതുപോലൊരു ബാല്യം
സ്നേഹമെന്തെന്നു അറിയാത്ത ,
അവഗനയുടെ വേദന പേറുന്ന ,
ഉമ്മതന്‍ കന്നുനീരുമാത്രം കണ്ടു തളര്‍ന്നൊരു ബാല്യം .
ഘടികാര സൂചികള്‍ മുന്നോക്കം തിരിഞ്ഞോട്ടെ
യവ്വനത്തില്‍ നിന്നും വാര്‍ദ്ധക്യതിലേക്കു നടന്നടുക്കട്ടെ ഞാന്‍.....
വെട്ടി തിരുത്തലുകള്‍ ജീവിതത്തിനനുവര്യമല്ലല്ലോ ?
എന്നതൊരു പ്രപഞ്ചസത്യമായി നിലകൊള്ളട്ടെ.
എങ്കിലും ഇനിയെനിക്കൊരു ബാല്യമുണ്ടാകും !
എന്നില്‍ നിന്ന് ,
പുതു ജീവന്‍ നേടിതെടിയെടുക്കുന്ന ബാല്യം
കുഞ്ഞേ നിനക്കായി ഞാന്‍ എന്‍ പ്രാണന്‍ കൊടുത്തും
ഒരു നിറമുള്ള ബാല്യം തരും .

കൊള്ളാം .. ന്ഷടപെട്ടതിനെ കുറിച്ച് വേവലാതി പെടാതെ വരാനുള്ളതിനെ സന്തോഷത്തോടെ സ്വീകരിക്കാം . ആദ്യമായാണ് ബ്ലോഗില്‍ . വരാം ട്ടോ .
മറുപടിഇല്ലാതാക്കൂ