പൂമുഖം

2013 സെപ്റ്റംബർ 12, വ്യാഴാഴ്‌ച

..........എന്റെ കാമുകന്‍...........



ന്നേ വൈകിയാണ് ഓഫീസില്‍ നിന്നിറങ്ങിയത് .ഇരുട്ട് പരക്കും മുന്നേ ബസില്‍ കയറാനുള്ള തന്ത്രപ്പാടില്‍ ആയിരുന്നു .അതുകൊണ്ടുതന്നെ ചുറ്റുമുള്ളത്തോന്നും ശ്രദ്ധിച്ചില്ല .കിട്ടിയ ബസില്‍ ചാടി കയറി (വീട്ടിലേക്കുള്ളതാണെന്നറിയാം ).ജനാലയുടെ അരികിലെ സീറ്റിനോടാണ് പ്രിയം ആരുടേയും ശല്യമില്ലാതെ ദിവാ സ്വപ്നം കാണാമല്ലോ ?ഒത്തിരി വൈകിയാണ് ബസ്‌ എടുത്തത് , ഇരുട്ട് പരന്നു തുടങ്ങിയിരുന്നു ,ബസില്‍ തിക്കും തിരക്കും കുറവായിരുന്നു .
ദൂരം കൂടുതല്‍ ആയതുകൊണ്ട് ഒരു മണിക്കൂര്‍ ബസില്‍ ഇരിക്കണം അതുകൊണ്ട് തന്നെ പാട്ടുകേള്‍ക്കുക , അടുത്ത സുഹ്ര്‍ത്തുകളെ വിളിച്ചു സല്ലപിക്കുക ,മുഖപുസ്തകത്തില്‍ കേറി കളികുക ഇവയെല്ലാമായിരുന്നു പതിവ് .എന്തോ ഇന്നതോന്നും ചെയ്യാന്‍ കഴിഞ്ഞില്ല ഫോണ്‍ ബാഗിനകത്തിട്ടു, ജനാലയിലെ ഷട്ടര്‍ ഉയര്‍ത്തിവെച്ചു ,കൈ രണ്ടും കൂട്ടി കെട്ടി ഒരിപ്പായിരുന്നു .
എകാന്ധത അനുഭവപെട്ടു എങ്കിലും അതില്‍ വല്ലാത്തൊരു സുഖം ഉണ്ടായിരുന്നു .അതില്‍ ഞാന്‍ വല്ലാതലിഞ്ഞു ചെരുന്നതായി തോന്നി  .വേഗതയ്ക്കാനുപാതികമായി തണുപ്പും കൂടി കൂടി വന്നു .അരികില്‍ എനിക്കായി ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍അയാളുടെ കൈ മുറുകെ പിടിച്ചു ,അയാളുടെ തോളില്‍ തല ചായ്ച്ചു ,വിദൂരതയില്‍ നോക്കി വര്‍ത്തമാനം പറയാന്‍ തോന്നി .അങ്ങനെ ഒരാള്‍ ഇല്ലല്ലോ എന്നാ സത്യം അറിയാവുന്നതുകൊണ്ട് ഒരു ദീര്‍ഗനിശ്വസം വിട്ടു മേലോട്ട് തല ഉയര്‍ത്തിപ്പോഴാണ് എന്നെ നോക്കി പുഞ്ചിരിക്കുന്ന ചന്ദ്രനെ കണ്ടത് .ആദ്യം പ്രത്യേകതയോനും തോന്നിയില്ല .ചുമ്മാ കണ്ണെടുക്കാതെ നോക്കിയിരുന്നു അപ്പോള്‍ ചന്ദ്രന്‍ തന്റെ കൈകള്‍ എന്നിലേക്ക് നീട്ടുന്നതായി തോന്നി ,എന്നെ നോക്കി ചിരികുന്നതായും ,എന്നോട് സംസാരികുന്നതായും,എന്നെ പ്രണയിക്കുന്നുവെന്നു പറഞ്ഞതായും .എന്നിട്ടും കാര്യമാക്കിയില്ല പക്ഷെ പതിയെ പതിയെ ഞാനും പ്രണയിച്ചു തുടങ്ങി ..ഞങ്ങളുടെ കൈകള്‍ കോര്‍ത്തു പിടിച്ചു ,അരികു ചേര്‍ന്ന് നടന്നു ,ഒരുമിച്ചിരുന്നു അങ്ങനെ അങ്ങനെ ....
ബസ്സ്‌ ദിശ മാറുന്നതിനനുസരിച്ചും വളവും തിരിവും മാറുന്നതിനനുസരിച്ചും എന്റെ വേഗതയ്ക്ക് വിത്യാസം വന്നുകൊണ്ടേ ഇരുന്നു ..എന്നോടൊപ്പം ഓടി എത്താന്‍ പണിപെടുന്ന എന്റെ കാമുകനെ കണ്ടു ...ഞാന്‍ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു കൊണ്ടേ ഇരുന്നു ...
എന്റെ മുന്നേ സഞ്ചരിക്കുന്ന കാമുകന്റെ തോളത്തു പിടിച്ചു ഞാന്‍ പിറകിലേക്ക് വലിച്ചു.എങ്കിലും ഞങ്ങള്‍ക്കിടയിലെ അകലം വളരെ കുറവായിരുന്നു ....
ആരോ ചുമലില്‍ തട്ടി വിളിച്ചപ്പോഴാണ് ഞാന്‍ മറ്റേതോ ലോകത്താണ് എന്ന സത്യം മനസിലായതും ,ഇറങ്ങാറായി എന്ന് മനസ്സിലായതും ...
ബസ്സില്‍ നിന്നിറങ്ങി ,വഴിവിളക്കുകള്‍ നന്നേ കുറവായിരുന്നു ,പലതും ഉപയോഗശൂന്യമായിരുന്നു ...അപ്പോഴാണ് വാനില്‍ നിന്ന് പുഞ്ചിരികുന്ന എന്റെ പ്രിയനേ കണ്ടത് .
"പ്രിയപെട്ടവനെ അങ്ങുള്ളതു എത്ര നന്നായി അല്ലെങ്കില്‍ ഞാനീ പാതയില്‍ തനിച്ചായിപ്പോയേനെ......"
 വീടിന്റെവാതില്‍ക്കല്‍ എന്നെ കൊണ്ടാക്കി മറഞ്ഞു എന്റെ പ്രിയന്‍...
എല്ലാ കാമുകന്മ്മാരെ പോലെ കാമുകിയുടെ പിതാവിനെ പേടിച്ചിട്ടാകും  എന്റെ പ്രിയന്‍ എന്നോടൊപ്പം വാതില്‍ കടന്നു വരാഞ്ഞത് ......!!!

3 അഭിപ്രായങ്ങൾ:

  1. പ്രണയത്തിന്റെ ഭാവം മുഴുവന്‍ നിറയുന്നുണ്ട്. സാരമില്ല പിതാവിനെ പേടിക്കാത്തൊരു പ്രണയാതുരന്‍ കൂട്ടായെത്തും..
    അക്ഷരതെറ്റുകള്‍ കൂടുതലാണ്. അതുപോലെ തന്നെ ഫോണ്ട് സൈസ് ഒന്നു മാറ്റിപ്പിടി. ഒപ്പം ഈ ടെമ്പ്ലേറ്റും..കാഴ്ചയ്ക്കും വായനയ്ക്കും അത്ര സുഖകരമല്ലിത്...

    മറുപടിഇല്ലാതാക്കൂ